അരിക്കൊമ്പന് മോചനം; ഉൾക്കാട്ടിൽ തുറന്നുവിട്ടു

തമിഴ്‌നാട് വനംവകുപ്പ് പിടികൂടിയ അരിക്കൊമ്പനെ മുണ്ടന്‍തുറൈ കടുവ സങ്കേതത്തില്‍ തുറന്നുവിട്ടു. മുത്തുക്കുളി കാട്ടിലാണ് കൊമ്പനെ തുറന്നു വിട്ടത്. തുറന്നു വിട്ടത് മതിയായ ചികിത്സ നല്‍കിയ ശേഷമാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. തമിഴ്‌നാട് വനംവകുപ്പ് അധികൃതര്‍ കഴിഞ്ഞ ദിവസം അരിക്കൊമ്പനെ മയക്കുവെടി വച്ചിരുന്നു.

  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയ്ക്ക് 94-ാം ജന്മദിനം; ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

അരിക്കൊമ്പന്‍ ഇപ്പോള്‍ ആരോഗ്യവാനെന്ന് തമിഴ്‌നാട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ശ്രീനിവാസ് റെഡ്ഡി അറിയിച്ചു.ടെലിമെട്രിക് ഉപകരണം വഴി റേഡിയോ കോളറിലെ സിഗ്നല്‍ ലഭിച്ചു തുടങ്ങിയെന്നും ശ്രീനിവാസ് റെഡ്ഡി അറിയിച്ചു.

ഇന്നലെ പിടികൂടുന്നതിനിടയില്‍ അരിക്കൊമ്പന്റെ തുമ്പികൈയിലും കാലിലും മുറിഞ്ഞിരിന്നു. അതേസമയം, ആനയ്ക്ക് ഇന്നലെ തന്നെ ആന്റിബയോടിക് മരുന്നുകള്‍ നല്‍കിയിരുന്നു. മുറിവ് ഉണങ്ങിയതിന് ശേഷമാണ് കൊമ്പനെ കാട്ടിലേക്ക് വിട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രണയത്തിൽ വ്യക്തതയും വൈകാരിക പക്വതയും; ഡേറ്റിങ് ട്രെൻഡുകളിൽ മാറ്റവുമായി ബെംഗളൂരുവിലെ യുവതികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കനത്ത ഇരുട്ടിൽ പാലത്തിന് താഴെ തിരച്ചിൽ; ബെംഗളൂരു എക്സ്പ്രസ് വേയ്ക്ക് സമീപം കണ്ടെത്തിയത് രണ്ട് ജീവനറ്റ ശരീരങ്ങൾ: ദുരന്തമായി ക്ലൈന്റിന്റെ ബെൻസിലെ യാത്ര
[masterslider id="10"]

Related posts