വ്യോമസേനയുടെ ജെറ്റ് ട്രെയിനർ വിമാനം തകർന്നു വീണു

ബെംഗളൂരു : ചാമരാജ് നഗറിൽ വ്യോമസേനയുടെ ജെറ്റ് ട്രെയിനർ വിമാനം തകർന്നു വീണു. കിരൺ എന്ന ജെറ്റ് വിമാനമാണ് അപകടത്തിൽ പെട്ടത്.  പരിശീലന പറക്കലിനിടെയായിരുന്നു അപകടമുണ്ടായത്. അപകടം നടക്കുമ്പോൾ തേജ് പാൽ, ഭൂമിക തുടങ്ങിയ പൈലറ്റുമാരാണ് വിമാനത്തിലുണ്ടായിരുന്നത്. രണ്ട് പൈലറ്റുമാരും പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടു. അപകട കാരണം വ്യക്തമല്ല. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ വ്യോമസേന ഉത്തരവിട്ടു.

  പദ്ധതികൾ പാതിവഴിയിൽ; ബെംഗളൂരുവിൽ പാർപ്പിടമില്ലാതെ ലക്ഷക്കണക്കിന് സാധാരണക്കാർ

പൈലറ്റുമാർക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും നില ഗുരുതരമല്ല. ഇവരെ ചാമരാജ് നഗറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു. വിമാനം പൂർണമായി കത്തിയമർന്നു. വിവരമറിഞ്ഞ് അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് ഇന്ന് ആലിപ്പഴ വർഷത്തിന് സാധ്യത; ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്,
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us