രണ്ടാം വിവാഹം ആഘോഷമാക്കി നടൻ ആസിഫ് അലി

വളരെ ചുരുങ്ങിയ കാലയളവിൽ മലയാളി പ്രേക്ഷകർ ഏറ്റെടുത്ത ചുരുക്കം ചില നടന്മാരിൽ ഒരാൾ ആണ് ആസിഫ് അലി. നടന് ഒപ്പം തന്നെ നടന്റെ കുടുംബവും മലയാളി പ്രേക്ഷകർക്ക്‌ പരിചിതമാണ്.

പത്താം വിവാഹ വാർഷികം ആഘോഷമാക്കി ആസിഫ് അലിയും ഭാര്യ സമയും. മക്കളായ ആദമിനും ഹയയ്‌ക്കും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പമാണ് ജീവിതത്തിലെ ‘രണ്ടാം’ വിവാഹം ഗംഭീരമാക്കി മാറ്റിയത്. ആസിഫ് അലിയും സമയും വീണ്ടും വിവാഹിതരായി എന്ന തലക്കെട്ടോടെയാണ് ഇവന്റ് ചിത്രീകരിച്ച സ്റ്റുഡിയോ 360 ഇവരുടെ ആഘോഷ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.

  ബാൽക്കണിയിലെ കാഴ്ചകൾക്കിടയിൽ ഒരു ക്ലോസറ്റ്! ബെംഗളൂരുവിലെ വിചിത്രമായ ഫ്ലാറ്റ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

ആസിഫ് കറുത്ത സ്യൂട്ട് അണിഞ്ഞപ്പോൾ ബേയ്ജ് നിറത്തിലുള്ള ഗൗൺ ആണ് സമ ധരിച്ചത്. മക്കളായ ആദമിനെയും ഹയയെയും വിഡിയോയിൽ കാണാം. ആസിഫിന്റെ സുഹൃത്തും താരങ്ങളുമായ ഗണപതിയും ബാലു വർഗീസും സഹോദരൻ അസ്ക്കർ അലിയും ആഘോഷങ്ങൾക്ക് എത്തി.

2013 ലാണ് സമ മസ്റീനെ ആസിഫ് വിവാഹം ചെയ്തത്. ആദം, ഹയ എന്നീ പേരുകളിൽ കണ്ടു കുട്ടികളാണ് ഇവർക്കുള്ളത്. ‘പൊളിച്ചടുക്കി തലയും കുത്തി നിന്ന്’ എന്ന ഹാഷ്ടാഗോടെയാണ് ആസിഫ് വിഡിയോ പങ്കുവച്ചത്. തലശ്ശേരിയിലെ സ്വകാര്യ റിസോർട്ടിലാണ് വിവാഹവാർഷികാഘോഷ പാർട്ടി സംഘടിപ്പിച്ചത്. ജോമോൻ ടി. ജോൺ ആണ് ആസിഫിന്റെയും കുടുംബത്തിന്റെയും മനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൃഷിയിൽ മികച്ച ഭാവി കെട്ടിപ്പടുക്കാൻ ന​ഗരത്തിലെ ഐ.ടി ജോലി ഉപേക്ഷിച്ച യുവാവ് കൃഷിയിടത്തിൽ മിന്നലേറ്റ് മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ല, സഹകരണ ഫെഡറലിസം പ്രധാനം: ബെംഗളൂരുവിന്റെ വികസനത്തിന് കേന്ദ്രസഹായം തേടി ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts