അടുത്ത വര്‍ഷത്തോടെ മൂന്നു തരം വന്ദേ ഭാരത് ട്രെയിനുകള്‍ ഓടിത്തുടങ്ങും; റെയില്‍വേ മന്ത്രി

അടുത്ത വര്‍ഷത്തോടെ മൂന്നു തരം വന്ദേ ഭാരത് ട്രെയിനുകള്‍ ഓടിത്തുടങ്ങുമെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. വന്ദേ ചെയര്‍ കാര്‍, വന്ദേ മെട്രോ, വന്ദേ സ്ലീപ്പര്‍ എന്നിങ്ങനെയുള്ള ട്രയിനുകള്‍ അടുത്ത വര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രിയുടെ പ്രതികരണം. വന്ദേ ഭാരത് ട്രെയിനുകളുടെ മൂന്ന് തരം പതിപ്പുകള്‍ അടുത്ത വര്‍ഷം മുതല്‍ പുറത്തിറക്കുമെന്ന് അശ്വനി വൈഷ്ണവ് വ്യക്തമാക്കി. വന്ദേ ചെയര്‍ കാര്‍, വന്ദേ മെട്രോ, വന്ദേ സ്ലീപ്പേഴ്‌സ് എന്നിങ്ങനെ മൂന്ന് തരം ട്രെയിനുകള്‍ ചെന്നൈയിലെ ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറിയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.

  രാത്രിയുടെ മറവിൽ 'അടിവസ്ത്രം മാത്രം' ധരിച്ചെത്തിയ മുഖംമൂടികൾ; ബെംഗളൂരുവിൽ 'ഛഡ്ഡി ഗാങ്' വീടുകൾ കൊള്ളയടിക്കാൻ ശ്രമം, ഭീതിയിൽ നഗരപ്രാന്തങ്ങൾ!

ശതാബ്ദികള്‍, രാജധാനികള്‍, ലോക്കല്‍ ട്രെയിനുകള്‍ എന്നിവയ്ക്ക് പകരമായുള്ള ഈ തദ്ദേശീയ സെമി-ഹൈ സ്പീഡ് ട്രെയിനുകള്‍ അടുത്ത വര്‍ഷം മാര്‍ച്ചില്‍ ഓടിതുടങ്ങുമെന്നും മന്ത്രി പറഞ്ഞു. ഇവ ചെന്നൈയിലെ ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറിയിലാണ് നിര്‍മിക്കുന്നത്. അടുത്ത മൂന്നോ നാലോ വര്‍ഷത്തിനുള്ളില്‍, വന്ദേ ഭാരത് ട്രെയിനുകള്‍ക്ക് പരമാവധി വേഗത കൈവരിക്കാന്‍ ഉചിതമായ രീതിയില്‍ റെയില്‍വേ ട്രാക്കുകള്‍ നവീകരിക്കും. ജൂണ്‍ പകുതിയോടെ എല്ലാ സംസ്ഥാനങ്ങള്‍ക്കും വന്ദേ ഭാരത് ട്രെയിന്‍ ലഭിക്കുമെന്നും, ഇവയുടെ നിര്‍മാണം ത്വരിതഗതിയിലാണെന്നും മന്ത്രി പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഉൾപ്പടെ സംസ്ഥാന പല ഭാ​ഗങ്ങളിലും മൂന്ന് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാൻസർ രോഗികളുടെ ജീവൻ വെച്ച് പന്താട്ടം; ബെംഗളൂരുവിൽ 600 രൂപ ഉൽപ്പാദനച്ചെലവുള്ള വ്യാജ മരുന്നുകൾ വിൽപ്പന 60,000 രൂപയ്ക്ക്
[masterslider id="10"]

Related posts