വസ്ത്രധാരണ രീതി; ബിഗ് ബോസ് താരത്തിനു റെസ്റ്റോറന്റിൽ വിലക്ക് 

ഫാഷന്‍ സെന്‍സ് കൊണ്ട് പ്രശസ്തയായ ബോളിബുഡ് മോഡലും ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായിരുന്ന ഉര്‍ഫി ജാവേദിനെ വിലക്കി മുംബൈയിലെ റെസ്റ്റോറന്‍റ്.

ഉര്‍ഫി തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ തന്‍റെ ആരാധകരുമായി പങ്കുവച്ചത്.

തന്റെ വസ്ത്രധാരണവും ഫാഷന്‍ സെന്‍സും ഇഷ്ടപ്പെടാത്തതിനാലാണ് റെസ്റ്റോറന്‍റ് വിലക്കേര്‍പ്പെടുത്തിയതെന്ന് അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു

“എന്താണിത്, ഇത് 21ാം നൂറ്റാണ്ട് തന്നെയല്ലേ മുംബൈ?!?!.. ഇന്ന് എനിക്ക് ഒരു റെസ്റ്റോറന്‍റ് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. എന്‍റെ ഫാഷന്‍ താത്പര്യങ്ങളോട് നിങ്ങള്‍ക്ക് വിയോജിക്കാം, പക്ഷെ എന്നോട് പെരുമാറേണ്ട വിധം ഇങ്ങനെയല്ല. അഥവാ വിയോജിപ്പുകളോട് ഈ വിധത്തിലാണ് നിങ്ങള്‍ പെരുമാറുന്നതെങ്കില്‍ അങ്ങനെ തന്നെ അത് പറയണം, അല്ലാതെ മുടന്തന്‍ ന്യായങ്ങള്‍ പറയരുത്. സൊമാറ്റോയും മുംബൈ നഗരവും ഇക്കാര്യം പരിശോധിക്കണം” – ഉര്‍ഫി കുറിച്ചു. വിഷയത്തില്‍ താരത്തെ പിന്തുണച്ച്‌ നിരവധി പേരാണ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തൃഷയെ ചേര്‍ത്ത് വിജയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പരാമര്‍ശം; ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ
  അവസാന മെട്രോ റേക്കും എത്തി; ബെംഗളൂരു യെല്ലോ ലൈനിൽ ഇനി കാത്തിരിപ്പ് സമയം 4-5 മിനിറ്റായി കുറയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "സ്വന്തമായി പണിയെടുക്കാൻ മടിയുള്ള ആളുടെ കൂടെയുള്ള ജീവിതം ടാസ്കാണ്": നിലപാട് വ്യക്തമാക്കി ആരതി പൊടി
[masterslider id="10"]

Related posts