ട്വിറ്ററിന്റെ ബ്ലൂ ടിക്ക് നാളെ മുതൽ ഒഴിവാക്കുന്നു

ന്യൂഡൽഹി :നാളെ മുതല്‍ ട്വിറ്റര്‍ പരമ്പരാഗത ബ്ലൂ ടിക്ക് ഒഴിവാക്കുന്നു. സബ്സ്ക്രിപ്ഷന്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.

ഇതോടെ പണം നല്‍കി സബ്സ്ക്രിപ്ഷന്‍ എടുത്തവര്‍ക്ക് മാത്രമേ ഇനി മുതല്‍ ട്വിറ്ററില്‍ ബ്ലൂ ടിക്ക് ഉണ്ടാവൂ. ആന്‍ഡ്രോയ്ഡ്, ഐഫോണ്‍ ഡിവൈസുകളില്‍ മാസം 900 നല്‍കണം. വെബ് വേര്‍ഷനില്‍ 650 രൂപയാണ് ബ്ലൂ സബ്സ്ക്രിപ്ഷനു ചാര്‍ജ്.

ട്വിറ്ററിനെ ബ്ലൂ ടിക്ക് സബ്സ്ക്രിപ്ഷന്‍ പണം മുടക്കി വാങ്ങിയവരില്‍ താലിബാന്‍ നേതാക്കളും ഉള്‍പ്പെട്ടിരുന്നു. രണ്ട് താലിബാന്‍ നേതാക്കളും നാല് പ്രവര്‍ത്തകരും ബ്ലൂ ടിക്ക് വാങ്ങിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകൾ പറയുന്നത്. പിന്നീട് ഈ ഹാന്‍ഡിലുകളുടെ വെരിഫിക്കേഷന്‍ മാറ്റി.

  കൊൽക്കത്തയിലേക്കുള്ള വിമാനയാത്രയേക്കാൾ നീണ്ട റോഡ് യാത്ര; ബെംഗളൂരു ഗതാഗതക്കുരുക്കിൽ ടെക്കിയുടെ വീഡിയോ വൈറൽ!

ടിറ്റര്‍ ബ്ലൂ സ്വന്തമാക്കിയാല്‍ ട്വീറ്റുകള്‍ എഡിറ്റ് ചെയ്യാനും ഒപ്പം 1080 പിക്സല്‍ വിഡിയോകള്‍ അപ്ലോഡ് ചെയ്യാനും കഴിയും. നീല ചെക്ക്മാര്‍ക്ക് പ്രൊഫൈല്‍ പേരിനൊപ്പം ഉണ്ടാവും.

ഇലോണ്‍ മസ്‌ക് തലപ്പത്ത് വന്നതില്‍ പിന്നെ വ്യാപക അഴിച്ചുപണിയാണ് ട്വിറ്റര്‍ ആസ്ഥാനത്ത് നടക്കുന്നത്. നേതൃനിരയില്‍ നിന്ന നിരവധി പേരെ പിരിച്ചുവിട്ടു. ഇക്കൂട്ടത്തില്‍ ട്വിറ്ററിന്റെ സിഇഒ ആയിരുന്ന ഇന്ത്യന്‍ സ്വദേശി പരാഗ അഗര്‍വാളും ലീഗല്‍ എക്‌സിക്യൂട്ടിവ് വിജയ് ഗദ്ദെയും ഉള്‍പ്പെടും. ഇന്ത്യയില്‍ മാത്രം 200 ലേറെ പേരെയാണ് ട്വിറ്റര്‍ പിരിച്ചുവിട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ റോഡരികിൽ ഉപേക്ഷിച്ച 1,581 വാഹനങ്ങൾ നീക്കം ചെയ്യാനുള്ള വിപുലമായ യജ്ഞത്തിന് തുടക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കനത്ത മഴയിൽ ബെംഗളൂരുവിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ടും കടുത്ത ഗതാഗതക്കുരുക്കും
[masterslider id="10"]

Related posts