തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്ന് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ണൂര്‍ സബ് കോടതി. ദീപക് ചാലാട് സി ഒ ടി നസീര്‍, ബിജു പറമ്പത്ത് എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് വിധിച്ചത്. മൂന്ന് പ്രതികള്‍ക്ക് തടവും പിഴയുമാണ് ശിക്ഷ. കേസിലെ ബാക്കി 110 പ്രതികളെ കോടതി വെറുതെ വിടുകയും ചെയ്തു.
മുന്‍ എംഎല്‍എമാരായ ശ്രീകൃഷ്ണന്‍ കെ കെ നാരായണന്‍ ബിജു കണ്ടകൈ അടക്കം 113 പേരായിരുന്നു കേസിലെ പ്രതികള്‍. 2013 ഒക്ടോബര്‍ 27 നായിരുന്നു കേസിനാസ്പദമായ സംഭവം. കാറിന് നേരെയുണ്ടായ കല്ലേറില്‍ ചില്ല് തകര്‍ന്ന് ഉമ്മന്‍ചാണ്ടിക്ക് പരിക്കേറ്റിരുന്നു. പ്രതികള്‍ക്കെതിരെ രണ്ട് വകുപ്പ് മാത്രമാണ് തെളിഞ്ഞത്.
ആയുധം കൊണ്ട് പരിക്കേല്‍പ്പിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ തെളിയിക്കാന്‍ കഴിഞ്ഞത്. വധശ്രമം, ഗൂഢാലോചന, പൊലീസിനെ ആക്രമിച്ച് പരിക്കേല്‍പ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ തെളിയിക്കാനായില്ല. മൂന്ന് പ്രതികള്‍ക്ക് തടവും പിഴയുമാണ് കോടതി വിധിച്ചത്.
സിഒടി നസീറിനും ബിജു പറമ്പത്തിനും 2 വര്‍ഷം തടവും 10000 പിഴയുമാണ് ശിക്ഷ. ദീപക് ചാലാടിന് 3 വര്‍ഷം തടവും, 25000 പിഴയും ഒടുക്കണം. ശിക്ഷിക്കപ്പെട്ട രണ്ട് പേരെ സിപിഎം നേരത്തെ തന്നെ പുറത്താക്കിയിരുന്നു. തലശ്ശേരി കൗണ്‍സിലര്‍ സി ഒ ടി നസീര്‍ , ചാലാട് സ്വദേശിയായ ദീപക് എന്നിവരെയാണ് അച്ചടക്ക നടപടിയുടെ പേരില്‍ സിപിഎം പുറത്താക്കിയത്. അതേസമയം കണ്ണപുരം സ്വദേശിയായ ബിജു പറമ്പത്ത് നിലവില്‍ സിപിഎം അംഗമാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.