കെ.ആർ.പുര-വൈറ്റ് ഫീൽഡ് മെട്രോ ലൈൻ ഉൽഘാടനം ചെയ്ത് നിർമാണ തൊഴിലാളികൾക്കൊപ്പം സഞ്ചരിച്ച് പ്രധാനമന്ത്രി.

ബെംഗളൂരു : പർപ്പിൾ ലൈനിലെ കെ.ആർ.പുര- വൈറ്റ് ഫീൽഡ് പാതയുടെ ഉൽഘാടനം ഇന്ന് പ്രധാനമന്ത്രി നിർവ്വഹിച്ചു.

തുടർന്ന് മെട്രോ ജീവനക്കാർക്കും നിർമ്മാണ തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കുമൊപ്പം അദ്ദേഹം പുതിയ മെട്രോ ലൈനിൽ യാത്ര നടത്തുകയും ചെയ്തു.

കർണാടക ഗവർണറും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും മറ്റ് മന്ത്രിമാരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

13.71 കിലോമീറ്റർ നീളമുള്ള പുതിയ പാതയുടെ നിർമ്മാണ ചെലവ് 4249 കോടി രൂപയാണ്, 12 സ്റ്റേഷനുകൾ ഈ ലൈനിൽ ഉണ്ട്.

  കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ 'കുടുങ്ങി' ജനങ്ങൾ; വഴിതിരിച്ചുവിട്ട ഇടവഴികളിലും കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്; കടുംവെട്ട് ഇനിയും നീളും

പ്രധാന ഐ.ടി.കമ്പനികളുള്ള വൈറ്റ് ഫീൽഡുമായി മെട്രോ കണക്റ്റ് ആയതോടെ ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാകും എന്ന് കരുതുന്നു.

പൊതുജനങ്ങൾക്കുള്ള സർവീസ് നാളെ രാവിലെ ആരംഭിക്കും.

തിങ്കളാഴ്ച്ച മുതൽ രാവിലെ 5 മണി മുതൽ രാത്രി 11 വരെ 10 മിനുട്ട് ഇടവിട്ട് മെട്രോ ട്രൈനുകൾ സർവീസ് നടത്തും .

  മുൻ ജീവനക്കാരന് മുഴുവൻ ബോണസും നൽകണം: വിപ്രോയ്ക്ക് തിരിച്ചടി

https://fb.watch/juNaS4EoOQ/

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രണയത്തിന് തടസ്സമെന്ന് കരുതി ആറുവയസ്സുകാരിയെ കൊലപ്പെടുത്തിയെന്ന് സംശയം; വയറ്റിൽ ഗുരുതരമായ പരിക്ക്; അമ്മയ്ക്കായി തിരച്ചിൽ, ലിവ്-ഇൻ പങ്കാളി കസ്റ്റഡിയിൽ
[masterslider id="10"]

Related posts