ബോംബെ ജയശ്രിയുടെ ആരോഗ്യനില തൃപ്തികരം

ന്യൂഡല്‍ഹി: ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രശസ്‌ത ഗായിക ബോംബെ ജയശ്രീയുടെ ആരോഗ്യനില തൃപ്‌തികരമെന്ന് ആശുപത്രി അധികൃതരും കുടുംബവും അറിയിച്ചു. ഗായിക നിലവില്‍ സുഖം പ്രാപിച്ച്‌ വരികയാണെന്നും കുറച്ച്‌ ദിവസത്തേക്ക് വിശ്രമം ആവശ്യമാണെന്നും ആശുപത്രി അധികൃതര്‍ വ്യക്‌തമാക്കി. ഇംഗ്ലണ്ടിലെ ലിവര്‍പൂളില്‍ സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ഗായികയെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

  ബെംഗളൂരു വിമാനത്താവളത്തിൽ 1.37 കോടിയുടെ സ്വർണവുമായി മലയാളി പിടിയിൽ

ബോംബെ ജയശ്രീയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറികളില്‍ പോസ്റ്റ് ചെയ്‌ത പ്രസ്‌താവനയിലൂടെയാണ് ഗായികയുടെ ആരോഗ്യസ്ഥിതി തൃപ്‌തികരമെന്ന് കുടുംബം അറിയിച്ചത്. ‘ഒരു സംഗീത പര്യടനത്തിനായി യുകെയില്‍ എത്തിയ ബോംബെ ജയശ്രീക്ക് ആരോഗ്യസ്ഥിതിയില്‍ ഒരു തിരിച്ചടി നേരിട്ടു. എന്നാല്‍ സമയബന്ധതമായി തന്നെ അവര്‍ക്ക് വൈദ്യസഹായം ലഭിച്ചു. നാഷണല്‍ ഹെല്‍ത്ത് സര്‍വീസിലെ പ്രഗത്ഭരായ ജീവനക്കാര്‍ക്കും ഒപ്പമുണ്ടായിരുന്ന കലാകാരന്‍മാര്‍ക്കും നന്ദി.

ബോംബെ ജയശ്രീ നിലവില്‍ സുഖം പ്രാപിച്ച്‌ വരികയാണ്. ഈ അവസരത്തില്‍ ജയശ്രീയുടെ കുടുംബം സ്വകാര്യതയും നിങ്ങളുടെ പിന്തുണയും അഭ്യര്‍ഥിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിങ്ങളുടെ പറമ്പ് ഒഴിഞ്ഞുകിടക്കുകയാണോ? എങ്കിൽ കോർപ്പറേഷൻ ഉടൻ നിങ്ങളെ തേടിയെത്തും; പുതിയ നീക്കവുമായി ബി.എസ്.സി.സി.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാൻസർ ബാധിച്ച ആരാധകനെ വീഡിയോ കോളിൽ വിളിച്ച് നടൻ യാഷ്; ചികിത്സാ സഹായവും വാഗ്ദാനം ചെയ്തു
[masterslider id="10"]

Related posts