ശ്രാവണബലഗോള ജൈനമഠം പുരോഹിതൻ ചാരുകീർത്തി ഭട്ടാരക സ്വാമി അന്തരിച്ചു

ബെംഗളൂരു:ശ്രാവണബലഗോള ജൈനമഠത്തിലെ പുരോഹിതന്‍ ചാരുകീര്‍ത്തി ഭട്ടാരക സ്വാമി അന്തരിച്ചു. ഇന്ന് രാവിലെ ബെല്ലൂരിലെ ആദിചുഞ്ചനഗിരി ആശുപത്രിയിലായിരുന്നു അന്ത്യം.

കഴിഞ്ഞ മൂന്നു മാസമായി ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. പ്രഭാത സവാരിക്കിടെയുണ്ടായ വീഴ്ചയെ തുടര്‍ന്ന് ചാരുകീര്‍ത്തി ഭട്ടാരക സ്വാമിയുടെ എല്ല് പൊട്ടിയിരുന്നു.

  80,000 രൂപ വാങ്ങി നൽകുന്നത് പാറ്റയിട്ട ചോറ് കോഴിക്കറിയിൽ തൂവലും; മലയാളി നഴ്സിങ് വിദ്യാർത്ഥികളുടെ ദുരിതജീവിതം; നടുക്കുന്ന വിവരങ്ങൾ പുറത്ത്

സംസ്കാര ചടങ്ങുകള്‍ ജൈന മതാചാരപ്രകാരം സംസ്ഥാന ബഹുമതികളോടെ നാളെ നടക്കും. ഉച്ചക്ക് 12.30 മുതല്‍ ചാവുന്ദരായ മഠത്തില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വൈകീട്ട് 4.30ന് വിലാപയാത്രയായി കൊണ്ടു പോകുന്ന ഭൗതികശരീരം ചന്ദ്രഗിരി ചക്കി മലയോട് ചേര്‍ന്നുള്ള ബോലുബെട്ടയില്‍ സംസ്‌കരിക്കുമെന്ന് ജൈന മഠം അധികൃതര്‍ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വയനാട് ടൗണ്‍ഷിപ്പ്: നിര്‍മാണം അവസാനഘട്ടത്തില്‍ എത്തിയ വീടുകളില്‍ വിള്ളല്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us