പാതി വെന്ത നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി 

ബെംഗളുരു:പകുതിവെന്ത നിലയില്‍ യുവതിയുടെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

യുവതിയെ ബലി നല്‍കിയാതാകാം എന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. കൊപ്പല്‍ ജില്ലയില്‍ ഗബ്ബൂര്‍ ഗ്രാമത്തില്‍ ചൊവ്വാഴ്ചയാണ് സംഭവം. 26 കാരിയും ഒന്നര വയസുള്ള കുട്ടിയുടെ അമ്മയുമായ നേത്രാവതിയെയാണ് വീടിന് സമീപത്തായി പകുതിവെന്ത നിലയില്‍ കണ്ടെത്തുന്നത്.

  യുവതിയെ പിന്തുടര്‍ന്ന് പീഡിപ്പിക്കാൻ ശ്രമം; മൂന്ന് പേരെ വെടിവെച്ചിട്ട് മലയാളി, ഒരാൾ കൊല്ലപ്പെട്ടു

ആത്മഹത്യയ്ക്കുള്ള സാധ്യതകള്‍ തള്ളിക്കളഞ്ഞ പോലീസ് കൊലപാതകമാണെന്ന നിഗമനത്തിലാണ് അന്വേഷണം നടത്തുന്നത്. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് മന്ത്രവാദത്തിനായി ഉപയോഗിച്ച്‌ സാധനങ്ങള്‍ പോലീസ് കണ്ടെടുത്തു. തിങ്കളാഴ്ച രാത്രി പൗര്‍ണമി നാളില്‍ യുവതിയെ നിധി ലഭിക്കുന്നതിനായി ബലി നല്‍കിയതാകാം എന്നാണ് പോലീസിന്‍റെ പ്രാഥമിക വിലയിരുത്തല്‍. യുവതിയുടെ ബന്ധുക്കളുടേയും നാട്ടുകാരുടേയും മൊഴിയെടുത്ത കൊപ്പല്‍ പോലീസ് അന്വേഷണം തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വീണ്ടും ആഗോള അംഗീകാരത്തിന് അർഹമായി ബെംഗളൂരു വിമാനത്താവളം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us