കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിനെതിരെ നടപടിക്ക് സാധ്യത; നോട്ടീസ് നല്‍കി എഐഎഫ്എഫ്

മുംബൈ: എൈഎസ്എല്‍ പ്ലേഓഫില്‍ ബെംഗളൂരു എഫ്‌സിക്കെതിരായ മത്സരം പാതിവഴിയില്‍ ഉപേക്ഷിച്ചതിന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകമനോവിച്ചിന് എതിരെ നടപടിക്ക് സാധ്യത. മത്സരം തടസ്സപ്പെടുത്തിയതിന് വുകമനോവിച്ചിന് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ നോട്ടീസ് നല്‍കി. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സിന് എതിരെയും വുകമനോവിച്ചിന് എതിരെയും ഫെഡറേഷന്‍ എന്തു നടപടികള്‍ സ്വീകരിക്കുമെന്നതില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ല.

വുകമനോവിച്ചിനെ വിലക്കുമോ എന്ന് ആശങ്കകള്‍ സജീവമാണ്. നോട്ടീസിനുള്ള വുകമനോവിച്ചിന്റെ മറുപടിക്ക് ശേഷമായിരിക്കും ഫെഡറേഷന്‍ മറ്റു നടപടികളിലേക്ക് കടക്കുക. ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന നോക്കൗട്ട് മത്സരത്തില്‍ എക്‌സ്ട്രാടൈമിന്റെ ആറാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ബോക്‌സിന് പുറത്ത് ബെംഗളൂരുവിന് അനുകൂലമായി ലഭിച്ച ഫ്രീ കിക്ക് ക്യാപ്റ്റന്‍ സുനില്‍ ഛേത്രി തിടുക്കത്തില്‍ എടുത്തു.

  തുറന്നു കിടന്ന വീടിന്റെ വാതിലിന് മണിക്കൂറുകളോളം കാവൽ നിന്ന് ഡെലിവറി ബോയ്; വൈറലായി യുവതിയുടെ വീഡിയോ

റഫറി ഇത് ഗോളായി അനുവധിച്ചു ഇതില്‍ പ്രതിഷേധിച്ചാണ് കേരള താരങ്ങള്‍ മത്സരം പൂര്‍ത്തിയാക്കാതെ മടങ്ങിയത്. ഇതോടെ ബെംഗളൂരു ജയിച്ചതായി റഫറി പ്രഖ്യാപിക്കുകയായിരുന്നു. ബെംഗളൂരുവിനെതിരായ പ്ലേഓഫ് മത്സരം വീണ്ടും കളിക്കണമെന്ന ബ്ലാസ്‌റ്റേഴ്‌സിന്റെ ആവശ്യം നേരത്തെ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ തള്ളിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രെയിനിൽ ഫോൺ പോയാൽ ടെൻഷൻ വേണ്ട; സ്റ്റേഷനിൽ ഓടേണ്ട; പരാതി നൽകാം സീറ്റിലിരുന്ന്! ഡിജിറ്റൽ സംവിധാനവുമായി റെയിൽവേ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളി പെൺകുട്ടി ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹത
[masterslider id="10"]

Related posts

Click Here to Follow Us