വർക്ക്‌ ഷോപ്പ് കെട്ടിടത്തിൽ നിന്നും വീണ് ബിജെപി നേതാവ് മരിച്ചു

ബെംഗളൂരു: മംഗളൂരുവിൽ വർക്ക്ഷോപ്പ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ബി.ജെ.പി നേതാവ് മരിച്ചു. എക്കുരുഗുഡ്ഡെ സ്വദേശി വരുൺ (25) ആണ് മരിച്ചത്.

എക്കൂർ ബിജെപി ബൂത്ത് സെക്രട്ടറിയാണ്.

മംഗളൂരു പനമ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ബൈക്കംപാടി ഇൻഡസ്ട്രിയൽ ഏരിയയിലെ വർക്ക് ഷോപ്പ് കെട്ടിടത്തിന്റെ മുകളിൽ നിന്നാണ് വരുൺ വീണത്. വർക്ക് ഷോപ്പിന്റെ മേൽക്കൂരയുടെ ഷീറ്റിൽ സോളാർ പാനലിന്റെ വയറിങ്ങും പ്ലംബിംഗ് ജോലികളും ചെയ്യുകയായിരുന്നു വരുൺ. ഷീറ്റ് പെട്ടെന്ന് മുറിഞ്ഞു വീഴുകയും വരുൺ താഴേക്ക് പതിക്കുകയുമായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വരുണിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ദുർബലമായ ഷീറ്റ് സ്ഥാപിച്ചതിന് കരാറുകാരനെതിരെ പനമ്പൂർ പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പെരുന്നാൾ തീയതിയിൽ മാറ്റം; ബെംഗളൂരുവിൽ ബലി പെരുന്നാളും അറഫ നോമ്പും പ്രഖ്യാപിച്ചു
  മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ കോൺഗ്രസിൽ തിരക്കിട്ട നീക്കം; എംഎൽഎമാർക്ക് രഹസ്യ ബാലറ്റ് വേണമെന്ന് വി.ഡി. സതീശൻ; ഖർഗെയുമായി ചർച്ച നടത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us