പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ച് 23 ലക്ഷം ബില്ല് അടയ്ക്കാതെ മുങ്ങിയ മംഗളൂരു സ്വദേശി അറസ്റ്റിൽ 

ബെംഗളൂരു: യുഎഇ താമസക്കാരനും അബുദാബി രാജകുടുംബത്തിലെ ജീവനക്കാരനുമെന്ന വ്യാജേന മാസങ്ങളോളം ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ച് 23 ലക്ഷം രൂപയുടെ ബിൽ അടയ്ക്കാതെ മുങ്ങിയ കേസിൽ യുവാവ് അറസ്റ്റിൽ.

ദക്ഷിണ കന്നഡ ജില്ലയിലെ മുഹമ്മദ് ഷരീഫ് (41) ആണ് അറസ്റ്റിലായാത് . ജനുവരി 19ന് ബെംഗളൂരുവിൽ നിന്ന് പ്രതിയെ പിടികൂടിയതായി ഡൽഹി പോലീസ് അറിയിച്ചു.

കൊച്ചിയിലെ ലീല പാലസ് ഹോട്ടലിൽ നാലു മാസത്തോളം താമസിച്ച് 23,46,413 രൂപ നൽകാതെ കബളിപ്പിച്ചെന്ന മാനജരുടെ പരാതിയിൽ ഡൽഹി പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇയാൾ ഹോട്ടൽ മുറിയിൽ നിന്ന് വെള്ളി വസ്തുക്കളും മറ്റ് സാധനങ്ങളും മോഷ്ടിച്ചതായും പരാതിയിൽ പറയുന്നുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് ഒന്നു മുതൽ നവംബർ 20 വരെ ശരീഫ് പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചിരുന്നതായും ആരെയും അറിയിക്കാതെയാണ് പോയതെന്നും പോലീസ് പറഞ്ഞു.

  ബെംഗളൂരുവിലെ പലയിടങ്ങളിലും തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

യുഎഇ യിൽ താൻ താമസിക്കുന്നതായും അബുദബി രാജകുടുംബമായ ഷെയ്ഖ് ഫലാഹ് ബിൻ സഈദ് അൽ നഹ്യാന്റെ ഓഫീസിൽ ജോലി ചെയ്യുന്നതായും ഷെരീഫ് ഹോട്ടൽ അധികൃതരോട് പറഞ്ഞിരുന്നു. രാജ്യത്തെ പ്രധാന സർക്കാർ ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തി വ്യാജ ബിസിനസ്സ് കാർഡും റസിഡന്റ് കാർഡും മറ്റ് രേഖകളും ഇയാൾ നൽകിയിരുന്നു.

  വാക്ക് തർക്കത്തിൽ യുവതിയെ കുത്തിപ്പരിക്കേൽപിച്ചു; ബെം​ഗളൂരുവിൽ കാർ ബോംബ് വെച്ച് തകർത്ത് യുവാവ് ജീവനൊടുക്കി

ഷെയ്ഖിനോട് വ്യക്തിപരമായ അടുപ്പമുണ്ടെന്ന് ഹോട്ടൽ ജീവനക്കാരോട് പറഞ്ഞ ഇയാൾ വിശ്വാസ്യത നേടിയെടുക്കാനായി പല കഥകളും പറഞ്ഞിരുന്നു. ലീല പാലസിൽ ഷരീഫിന്റെ ആകെ ബിൽ തുക ഏകദേശം 35 ലക്ഷം രൂപയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്ഥിരം പോക്സോ കേസ് പ്രതി സ്നേഹ മെർലിൻ വീണ്ടും അറസ്റ്റിൽ; ഇത്തവണ ഇരയായത് പതിനാറുകാരി
[masterslider id="10"]

Related posts