മകളെ ദേവദാസി സമ്പ്രദായത്തിന് വിട്ടു നൽകിയ അച്ഛനും അമ്മയും അറസ്റ്റിൽ

ബെംഗളുരു : കർണാടകയിൽ 21കാരിയായ മകളെ ദേവദാസി സമ്പ്രദായത്തിലേക്ക് വിട്ടു നൽകിയ അച്ഛനമ്മമാരടക്കം നാല് പേർ അറസ്റ്റിൽ.

യുവതി നേരിട്ട് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. തുടർച്ചയായി രോഗബാധിതയായതിന്റെ പേരിലാണ് മകളെ ദേവദാസിയാക്കാൻ മാതാപിതാക്കൾ നിർബന്ധിച്ചത് എന്നാണ് ഇവരുടെ പരാതി.

കൊപ്പാള ജില്ലയിലെ ചിലവ്ഗഡി എന്ന സ്ഥലത്തെ ഹൂളിഗമെ എന്ന ക്ഷേത്രത്തിലാണ് ഇവർ മകളെ ദേവദാസിയാക്കിയിരിക്കുന്നത്.

  അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാം; തെരുവുകളിൽനിന്ന് നീക്കണമെന്ന് സുപ്രീം കോടതി

യുവതി മുനീറാബാദ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. തുടർച്ചയായി രോഗബാധിതയാകുന്നതിന് കാരണം ദൈവകോപമാണെന്നും ദൈവത്തിന് അടിയറവുവച്ച് ദേവദാസിയാക്കുന്നുവെന്ന വിശ്വാസത്തിലാണ് കുട്ടിയെ ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നത്.

തുടർന്ന് തുടർന്നുള്ള ജീവിതകാലം മുഴുവൻ യുവതി ഈ ക്ഷേത്രത്തിൽ ജീവിക്കണം, യാതൊരുവിധ സാമൂഹിക ജീവിതവും പാടില്ല എന്നതാണ് ഈ അനാചാരം. സ്ത്രീ സുരക്ഷാ സംഘടനകളും ദളിത് സംഘടനകളും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാര്യയെ 50,000 രൂപയ്ക്ക് വിറ്റ് ഭർത്താവ്; പത്തുദിവസം മുറിയിൽ പൂട്ടിയിട്ട് കൂട്ടബലാത്സംഗം, ഭർത്താവടക്കം 6 പേർ വലയിൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പരപ്പന അഗ്രഹാരയിൽ തടവുകാരെ പൂട്ടാൻ ഡിജിറ്റൽ നിരീക്ഷണം; ‘പ്രിസണേഴ്‌സ് ട്രാക്കിങ് മൂവ്‌മെന്‍റ് സിസ്റ്റം’ നിലവിൽ വന്നു
[masterslider id="10"]

Related posts