യുവതിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച് യുവാവ്

ബെംഗളൂരു: വ്യാഴാഴ്ച ദാവൻഗെരെയിൽ യുവാവ് സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം വിഷം കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഒരു ഓഡിറ്റർ ഓഫീസിൽ ഓഡിറ്റ് അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന ചന്ദ് സുൽത്താന (28) ആണ് കൊല്ലപ്പെട്ടത്. ഹരിഹർ സ്വദേശിയായ പ്രതി സാദത്ത് മരിച്ച യുവതിയുമായി പ്രണയത്തിലായിരുന്നു.

സ്കൂട്ടറിൽ പോവുകയായിരുന്ന സാദത്ത് സുൽത്താനയോട് സംസാരിക്കണമെന്ന് പറഞ്ഞ് വഴിയിലിറക്കി. അൽപസമയത്തിന് ശേഷം മൂർച്ചയേറിയ ആയുധം കൊണ്ട് കഴുത്തറുക്കുകയായിരുന്നു. യുവതി സംഭവസ്ഥലത്തുതന്നെ മരിച്ചു. സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട സാദത്ത് പിന്നീട് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. എന്നാൽ, യുവാവ് സ്വയം ആശുപത്രിയിൽ എത്തിപ്പെടുകയും ചെയ്തു, അവിടെ ചികിത്സയിലാണ്.

ദാവൻഗരെയിലെ വിനോഭ നഗർ സ്വദേശിയാണ് സുൽത്താനയെന്ന് പോലീസ് സൂപ്രണ്ട് സിബി ര്യശ്യന്ത് പറഞ്ഞു.
ഹരിഹർ സ്വദേശിയായ അയൂബുമായി അടുത്തിടെ സുൽത്താനയുടെ വിവാഹനിശ്ചയം കഴിഞ്ഞതായി വൃത്തങ്ങൾ അറിയിച്ചു. മൂന്ന് മാസത്തിനുള്ളിൽ അവർ വിവാഹിതരാകേണ്ടതായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us