മലയാളി വിദ്യാർഥിയ്ക്ക് നേരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഫോണും പണവും കവർന്നു.

ബെംഗളൂരു: കലാശിപാളയയിൽ മലയാളി വിദ്യാർഥിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മൊബൈൽ ഫോണും 5000 രൂപയും കവർന്നു. തലശ്ശേരി മഞ്ഞാടി സ്വദേശി കെ.പി.അർജുൻ (20) ആണ് കവർച്ചയ്ക്കിരയായത്.ഇന്നലെ വെളുപ്പിന് നാട്ടിൽ നിന്നെത്തിയ അർജുൻ കലാശിപാളയയിൽ ബസിറങ്ങി നാഗസന്ദയിലെ താമസസ്ഥലത്തേക്ക് പോകാൻ കെആർ മാർക്കറ്റ് മെട്രോ സ്റ്റേഷനിലേക്ക് നടക്കുന്നതിനിടെയാണ് സംഭവം.

ജാമിയ മസ്ജിദിന് സമീപത്തെ ഇടറോഡിൽ വച്ച് 2 പേർ തടയുകയും പണം  ആവശ്യപ്പെടുകയുമായിരുന്നു.ഇല്ലെന്ന് പറഞ്ഞപ്പോൾ കത്തി കാണിച്ച് പോക്കറ്റിൽ നിന്ന് മൊബൈൽ ഫോണും പഴ്സും മോഷ്ടിച്ചു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വസ്ത്രങ്ങളും കീറി. നാഗസന്ദ്ര സെന്റ് പോൾസ് കോളജിലെ ബിസിഎ രണ്ടാം വർഷ വിദ്യാർഥിയാണ് അർജുൻ.

  കൊടും ചൂടിന് ആശ്വാസമായി ഇന്നുമുതല്‍ ഇടിമിന്നലോടു കൂടിയ വേനൽമഴയ്ക്ക് സാധ്യത;

ഓൾ ഇന്ത്യ കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ കലാശി പാളയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.കലാശിപാളയം, കെആർ മാർക്കറ്റ് കേന്ദ്രീകരിച്ച് മൊബൈൽ ഫോൺ കവർച്ചാ സംഘത്തിലെ 4 പേർ പിടിയിൽ 27മൊബൈൽ ഫോണുകൾ ഇവരിൽ നിന്ന് കണ്ടെടുത്തു. ഭദ്രാവതി സ്വദേശികളായ രാജശേഖർ (27), കിരൺ (28), ഷൗക്കത്തലി (28), ബൽറാം (38) എന്നിവരാണ് പിടിയിലായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വയനാട് ഫണ്ട് വിവാദം ഗുണം ചെയ്തു; സണ്ണി ജോസഫ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിരുന്നിനിടെ വെടിയൊച്ച: അമേരിക്കൻ പ്രസിഡന്റിനെ സുരക്ഷിതനായി മാറ്റി; വൻ സുരക്ഷാ വീഴ്ചയെന്ന് സൂചന
[masterslider id="10"]

Related posts

Click Here to Follow Us