നഗരത്തിൽ തണുപ്പിന്റെ ഒളിച്ചുകളി: ചില ഭാഗങ്ങളിൽ മാത്രം സാധാരണയിലും കുറഞ്ഞ താപനില മറ്റിടങ്ങളിൽ അടുക്കാതെ തണുപ്പ്

snow climate

ബെംഗളൂരു: കോറോമാണ്ടൽ തീരത്ത് ഉണ്ടായ ചുഴലിക്കാറ്റ് മൂലം രൂപപ്പെട്ട മേഘങ്ങൾ കാരണം ബെംഗളൂരുവിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാധാരണയിലും കുറഞ്ഞ താപനിലയാണ് റിപ്പോർട്ട് ചെയ്യുന്നത്.എന്നാൽ പതിവിലും വ്യത്യാസമായി ചില ഭാഗങ്ങളിൽ മാത്രം സാധാരണയിലും കുറഞ്ഞ താപനിലയും മറ്റിടങ്ങളിൽ തണുപ്പ് തോന്നിപ്പിക്കാതെയുമാണ് കടന്നുപോകുന്നത് എന്നാണ്അ റിപ്പോർട്ടുകൾ.

ഡിസംബർ അവസാനം വരെ ഇത് തുടരുമെന്നും അടുത്ത കുറച്ച് ദിവസങ്ങളിൽ നഗരത്തിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കാൻ സാധ്യത ഉണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു

  ഡ്രോയർ തുറന്ന കുട്ടികൾ കണ്ടത് കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച; സ്വർണ്ണ മോതിരമിട്ട് മൂർഖൻ പാമ്പ്!

ഐഎംഡിയുടെ ബെംഗളൂരു സിറ്റി സ്റ്റേഷൻ ബുധനാഴ്ച രേഖപ്പെടുത്തിയ കൂടിയതും കുറഞ്ഞതുമായ താപനില യഥാക്രമം 27.4°C, 17.8°C, 0.8°C, 1.8°C എന്നിവ സാധാരണയേക്കാൾ കൂടുതലാണ്. എച്ച്എഎൽ വിമാനത്താവളത്തിലെ താപനില സാധാരണയിൽ നിന്ന് യഥാക്രമം 1.4 ഡിഗ്രി സെൽഷ്യസും 0.8 ഡിഗ്രി സെൽഷ്യസും ഉയർന്ന് 27.6 ഡിഗ്രി സെൽഷ്യസും 16 ഡിഗ്രി സെൽഷ്യസുമായിരുന്നു.

മേഘാവൃതമായ കാലാവസ്ഥ ഡിസംബർ 11 വരെ തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കൂട്ടിച്ചേർത്തു.

  യാത്ര സുരക്ഷിതമെന്ന് കരുതിയെങ്കിൽ തെറ്റി; മെട്രോ ട്രെയിനിൽ വെച്ച് യുവാവിന് സംഭവിച്ചത്! ബിഎംആർസിഎല്ലിന് കോടതി ചുമത്തിയ പിഴ എത്രയെന്നറിയാമോ?.

ബെംഗളൂരുവിലെ രണ്ടാമത്തെ മഴക്കാലമായ വടക്കുകിഴക്കൻ മൺസൂണും ശക്തമായി തുടരുകയാണ്. അടുത്ത രണ്ട് ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ‘ശത്രുതയുടെ പാത വെടിഞ്ഞ് അനുരഞ്ജനത്തിന്റെ പാത സ്വീകരിക്കണം’; ലിയോ പതിനാലാമൻ മാർപാപ്പ
[masterslider id="10"]

Related posts

Click Here to Follow Us