അലമാരയിൽ നിന്നും മൃതദേഹം കണ്ടെത്തിയ കേസ്, പ്രതിയുടെ അറസ്റ്റ് ഉടൻ 

ബെംഗളൂരു: 80 കാരിയുടെ മൃതദേഹം കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ അയല്‍വാസിയുടെ അലമാരയ്ക്കുള്ളില്‍ നിന്ന് കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി മകൻ. അലമാരയിൽ നിന്നും കണ്ടെത്തിയ പാർവതിയമ്മയുടെ മൃതദേഹത്തിൽ നിന്നും ആഭരണങ്ങൾ മോഷണം പോയതായി മകൻ.

കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കര്‍ണാടകയിലെ ആഭരണ ഫാക്ടറിയില്‍ ജോലിക്കെത്തിയ ബംഗാള്‍ സ്വദേശിയായ യുവതി പവല്‍ ഖാന്റെ വീട്ടിലെ അലമാരയില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. മരണവുമായി ബന്ധപ്പെട്ട് യുവതി സംശയദൃഷ്ടിയിലെന്ന് പോലീസ് പറഞ്ഞു.

  കാപ്പി, ചായ എന്നിവയുൾപ്പടെ ഭക്ഷണ വില വർധിപ്പിക്കാൻ ഒരുങ്ങി ഹോട്ടൽ ഉടമകൾ

പ്രതിയെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഉടന്‍ അറസ്റ്റുണ്ടാകും. വയോധികയായ പാര്‍വതമ്മയാണ് കൊല്ലപ്പെട്ടത്. ഇവര്‍ മകനും മരുമകള്‍ക്കുമൊപ്പം ബെംഗളൂരുവിലെ ആനേക്കലില്‍ ഒരു അപാര്‍ടുമെന്റില്‍ താമസിക്കുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് വെറ്റില വാങ്ങാനായി വീട്ടില്‍ നിന്ന് ഇറങ്ങിയ ശേഷം പാര്‍വതമ്മ തിരിച്ചെത്തിയിരുന്നില്ല.

പരിശോധനക്കിടെയാണ് വയോധികയുടെ മൃതദേഹം അലമാരയ്ക്കുള്ളില്‍ കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. അമ്മയുടെ ശരീരത്തില്‍ ഉണ്ടായിരുന്ന 80 ഗ്രാം തൂക്കമുള്ള ആഭരണങ്ങള്‍ നഷ്ടമായതായി മകന്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആവശ്യം കോണ്ടമല്ല, കുട്ടികളെ; ലോക ഒന്നാം നമ്പർ ബ്രാൻഡായ ‘ഡ്യൂറെക്സിന്’ കർശന നിയന്ത്രണം ഏർപ്പെടുത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രണയത്തിന് തടസ്സമെന്ന് കരുതി ആറുവയസ്സുകാരിയെ കൊലപ്പെടുത്തിയെന്ന് സംശയം; വയറ്റിൽ ഗുരുതരമായ പരിക്ക്; അമ്മയ്ക്കായി തിരച്ചിൽ, ലിവ്-ഇൻ പങ്കാളി കസ്റ്റഡിയിൽ
[masterslider id="10"]

Related posts