ഒരു ലക്ഷം രൂപയ്ക്ക് യൂണിവേഴ്സിറ്റി ബിരുദ സർട്ടിഫിക്കറ്റ്, തട്ടിപ്പു സംഘത്തിലെ 4 പേർ പിടിയിൽ

ബെംഗളൂരു: വിവിധ സര്‍വകലാശാലകളുടേ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ച്‌ ലക്ഷങ്ങള്‍ തട്ടിയ സംഘത്തിലെ നാലുപേര്‍ ബെംഗളൂരുവില്‍ കേന്ദ്ര ക്രൈം ബ്രാഞ്ചിന്‍റെ പിടിയില്‍. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചുനല്‍കുന്നുവെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ റെയ്‌ഡിലാണ് സംഘം അറസ്റ്റിലായത്. വെങ്കിടേശ്വര ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന പേരിലുള്ള സ്ഥാപനത്തിലെ നാല് ജീവനക്കാരായ കിഷോര്‍, ശാരദ, ശില്‍പ, രാജണ്ണ എന്നിവരാണ് പിടിയിലായത്. ഈ സ്ഥാപനത്തിന്‍റെ പേരിലുള്ള വെബ്‌സൈറ്റ് കഴിഞ്ഞ അഞ്ച് വര്‍ഷമായി നിലവിലുണ്ട്. ഇതുപയോഗിച്ചും മറ്റ് പരസ്യങ്ങള്‍ നല്‍കിയുമാണ് തട്ടിപ്പ് നടത്തിയത്. 1,000 വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍, 70 സീലുകള്‍, ഹാര്‍ഡ് ഡിസ്‌ക്, പ്രിന്‍റര്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയും കണ്ടുകെട്ടിയതായി ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണര്‍ പ്രതാപ് റെഡ്ഡി പറഞ്ഞു. കര്‍ണാടക, അരുണാചല്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ്, സിക്കിം, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ ഓപ്പണ്‍ സര്‍വകലാശാലകളുടെ പേരിലാണ് സര്‍ട്ടിഫിക്കറ്റ് കൃത്രിമമായി നിര്‍മിച്ചുനല്‍കിയത്.

  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിയും നിരവധി പ്രമുഖരും

മഹാലക്ഷ്‌മി ലേഔട്ട് ഉള്‍പ്പെടെയുള്ള മൂന്ന് കെട്ടിടത്തിലാണ് ഇവര്‍ ഓഫിസുകള്‍ നടത്തിയിരുന്നത്. ഓണ്‍ലൈന്‍ വഴി പരസ്യം നല്‍കിയാണ് ആളുകളെ ആകര്‍ഷിപ്പിച്ചത്. പ്രതി അടുത്തിടെ, ഒരു യുവാവിനെ സമീപിച്ച്‌ ഒരു ലക്ഷം രൂപ നല്‍കിയാല്‍ പരീക്ഷ എഴുതാതെ തന്നെ ബിരുദ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തി തരാമെന്ന് വാഗ്‌ദാനം ചെയ്‌തു. തുടര്‍ന്ന്, ഈ യുവാവിന്‍റെ വാട്‌സ്‌ആപ്പ് നമ്പറിലേക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് അയച്ചുനല്‍കി.

  ഗായിക എസ്. ജാനകിയുടെ പാരമ്പര്യം അനശ്വരമാക്കും: സംസ്‌കാരം പൂർണ്ണ സംസ്ഥാന ബഹുമതികളോടെയെന്ന് കർണാടക മുഖ്യമന്ത്രി

ഇതില്‍ സംശയം തോന്നിയതോടെ ഇയാള്‍ സൈബര്‍ ക്രൈം പൊലീസില്‍ പരാതി നല്‍കി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് മഹാലക്ഷ്‌മി ലേഔട്ടിലെ ഓഫിസ് ഉള്‍പ്പെടെ റെയ്‌ഡ് നടത്തുകയും തട്ടിപ്പുസംഘം പിടിയിലായതും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നിശ്ചയതലേന്ന് റോഡിലെ കേബിൾ കുരുങ്ങി യുവാവിന് ദാരുണാന്ത്യം
[masterslider id="10"]

Related posts