കാണാതായ മലയാളി ട്രാഫിക് പോലീസ് എഎസ്ഐ യെ ബെംഗളൂരുവിൽ നിന്ന് കണ്ടെത്തി 

missing

ബെംഗളൂരു: കാണാതായ ഇടപ്പള്ളി ട്രാഫിക് പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ ബൈജുവിനെ ബെംഗളൂരുവില്‍ നിന്ന് കണ്ടെത്തി.

എഎസ്‌ഐ കാണാനില്ലെന്ന് ഭാര്യ കഴിഞ്ഞ ദിവസം ഹില്‍പാലസ് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് എഎസ്‌ഐ കണ്ടെത്തിയത്.

സുഹൃത്തിനെ കാണാന്‍ പോയതാണെന്നാണ് എഎസ്‌ഐ പോലീസിനോട് പറഞ്ഞത്. ബൈജുവിനെ കാണാനില്ലെന്ന് പറഞ്ഞ് ഭാര്യ തൃപ്പൂണിത്തറ ഹില്‍ പാലസ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് അന്വേഷണത്തില്‍ കണ്ണൂരിലെ എടിഎമില്‍ നിന്ന് ബൈജു പണം പിന്‍വലിച്ചതായി കണ്ടെത്തി. പിന്നീട് ഇദ്ദേഹം ബെംഗളൂരുവിൽ ഉണ്ടെന്ന വിവരം ലഭിക്കുകയും ചെയ്തുവെന്നും പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: 100 കിലോമീറ്റർ പാത ഗതാഗതത്തിന് തുറന്നു; ടോൾ നിരക്ക് അടക്കമുളള വിവരങ്ങൾ അറിയാം
  ബെംഗളൂരുവിനെ ഞെട്ടിച്ച് നദിയിൽ 3000 ടൺ മാലിന്യക്കൂമ്പാരം; ലക്ഷ്യം സംസ്കരണച്ചെലവ് ഒഴിവാക്കൽ, വ്യാപക പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts