നേരാവണ്ണം റോഡിലിറങ്ങി നടക്കുമെന്ന് കരുതേണ്ട, മുന്നറിയിപ്പുമായി സിദ്ധരാമയ്യ

ബെംഗളൂരു: ഭാരത് ജോഡോ യാത്ര കർണാടകയിലേക്ക് കടക്കാനിരിക്കെ കഴിഞ്ഞ ദിവസം പ്രവർത്തകർ സ്ഥാപിച്ച ബോർഡുകളും ബാനറുകളും തകർത്തതിൽ മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ.

കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയെ വരവേൽക്കാൻ വേണ്ടി സ്ഥാപിച്ച പോസ്റ്ററുകളും ബാനറുകളും ബി ജെ പി പ്രവർത്തകർ നശിപ്പിച്ച പശ്ചാത്തലത്തിലാണ് സിദ്ധരാമയ്യയുടെ മുന്നറിയിപ്പ്.

ഇനിയും ഇതേ പ്രവൃത്തി തുടരാനാണ് തീരുമാനമെങ്കിൽ ബി ജെ പിക്ക് തക്ക മറുപടി നൽകുമെന്നും സിദ്ധരാമയ്യ പറഞ്ഞു. തങ്ങൾ സ്ഥാപിച്ച പോസ്റ്റുകളും ഫ്ലെക്സുകളും ബി ജെ പിക്കാർ നശിപ്പിക്കുകയാണെന്നും  ഇത് തുടരാനാണ് തീരുമാനമെങ്കിൽ സ്വതന്ത്രമായി ഇതിലൂടെ നടക്കാം എന്ന് ബി ജെ പിക്കാർ കരുതണ്ടയെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

  ബെംഗളൂരുവിൽ കടുത്ത വെയിലിന് ആശ്വാസം; പലയിടങ്ങളിലും വീണ്ടും നേരിയ മഴയെത്തി

അതിനുള്ള ശക്തിയൊക്കെ സംസ്ഥാനത്ത് കോൺഗ്രസിനുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു. ആറ് മാസത്തിനുള്ളിൽ സംസ്ഥാനത്തെ സർക്കാർ മാറും എന്നും പോലീസുകാരോടും ഇത് തന്നെയാണ് പുറയാനുള്ളത് എന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈക്ക് ടാക്സികൾ ഇനി നിരത്തിൽ ഉണ്ടാകുമോ? തർക്കത്തിൽ നിർണ്ണായക വഴിത്തിരിവ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല
[masterslider id="10"]

Related posts