ഐഎസ്ആർഒ, പുതിയ പി എസ് എൽ വി ലോഞ്ചറിന് 860 കോടിയുടെ കരാർ 

ബെംഗളൂരു: ചരിത്രം ആവർത്തിക്കാനുള്ള ഒരുക്കത്തിൽ ഐ എസ് ആർ ഒ. രാജ്യത്തെ വാണിജ്യ വ്യവസായ രംഗത്തെ കുതിച്ച് ചാട്ടത്തിന് വേണ്ടി പുതിയ പി എസ് എൽ വി ലോഞ്ചർ നിർമ്മിക്കാൻ 860 കോടി രൂപയുടെ കരാറിൽ ഒപ്പു വെച്ചു.

ബെംഗളൂരു ഇന്റർനാഷണൽ എക്‌സിബിഷൻ സെന്ററിൽ നടന്ന ഏഴാമത് സ്‌പേസ് എക്‌സ്‌പോ 2022ന്റെ ഉദ്ഘാടന ചടങ്ങിൽ എച്ച്‌എഎല്ലും എൻ എസ് ഐ എല്ലും തമ്മിലാണ് കരാർ ഒപ്പുവെച്ചത്.

  ദൈവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റു

സ്വപ്ന പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് 860 കോടി രൂപ ചിലവ് വരും. ഇത് വരെ 52 പി എസ് എൽ വി റോക്കറ്റുകൾ ഐ എസ് ആർ ഒ വിക്ഷേപിച്ചിട്ടുണ്ട്. ഇന്ത്യയുടെ കുതിപ്പിന് പുതിയ സാങ്കേതിക വിദ്യ വികസിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. വ്യാവസായിക രംഗത്തെ കുതിപ്പിന് സഹായകരമായ ഈ പരീക്ഷണം വിജയിച്ചാൽ ഇന്ത്യക്ക് വലിയ നേട്ടം കൈവരിക്കാൻ സാധിക്കുമെന്ന് അധികൃതർ പറയുന്നു.

പി എസ് എൽ വി- എക്സ് എൽ ലോഞ്ച് വെഹിക്കിളുകൾ യാഥാർത്ഥ്യമാക്കുന്നതിനായി 2019 ഓഗസ്റ്റിൽ ന്യൂസ് സ്പേസ് ഇന്ത്യ ലിമിറ്റഡുമായി സംസാരിച്ചു. എന്നാൽ ബെംഗളൂരു സ്‌പേസ് എക്‌സ്‌പോയിൽ വെച്ച് നടന്ന ലേലത്തിൽ എച്ച്‌ എ എല്ലിന്റെ അധീനതയിലുള്ള കോൺസോഷ്യം അതേറ്റെടുക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ നശിച്ചത് 5,000-ത്തിലധികം പുസ്തകങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിജയ്‌യുടെ ജയം പ്രവചിച്ച ജ്യോതിഷി റിക്കി രാധൻ പണ്ഡിറ്റ് ഇനി മുഖ്യമന്ത്രിയുടെ ഒ.എസ്.ഡി; വിജയ്‌യുടെ 'രഹസ്യ ശിൽപി' ആരെന്ന് അറിയാം
[masterslider id="10"]

Related posts

Click Here to Follow Us