വാഹനാപകടത്തിൽ നവവധു മരിച്ചു; ഭർത്താവ് ഗുരുതരാവസ്ഥയിൽ

ROAD ACCIDENT

ബെംഗളൂരു: ശനിയാഴ്ച രാത്രി കിഴക്കൻ ബെംഗളൂരുവിലെ കല്യാൺ നഗറിൽ വെച്ചുണ്ടായ വാഹനാപകടത്തെ തുടർന്ന് നവവധു മരിച്ചു ഭർത്താവ് ഗുരുതരാവസ്ഥയിൽ. ഹെബ്ബാളിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ ആനന്ദ് (30), ശ്വേത (28) എന്നിവർ ഷോപ്പിംഗിന് പോയി മടങ്ങിവരുമ്പോളാണ് അപകടമുണ്ടായത്.

കല്യാൺ നഗർ ജംഗ്‌ഷനു സമീപം ഒരു ലോറി (രജിസ്‌ട്രേഷൻ നമ്പർ TN 29/BK 6211) സ്‌കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും സ്‌കൂട്ടറിൽ നിന്ന് വീണു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശ്വേത സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും ആനന്ദ് ആശുപത്രിയിൽ ജീവനുവേണ്ടി പോരാടുകയും ചെയ്യുകയാണെന്ന് പൊലീസ് പറഞ്ഞു.

  കടപുഴകിയ മരങ്ങൾ, മുങ്ങിയ അണ്ടർപാസുകൾ'; വാഹനമോടിക്കുന്നവർ, ഈ റോഡുകൾ ഉപയോഗിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കുക.

ബാനസവാടി ട്രാഫിക് പോലീസ് ലോറി കസ്റ്റഡിയിലെടുക്കുകയും അപകടശേഷം സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയ ഡ്രൈവർക്കായി തിരച്ചിൽ നടത്തുകയും ചെയ്തു വരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​ഗളൂരുവിൽ കാറിനുള്ളിൽ വയോധികൻ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us