മലയാളി കർഷകനെ കാട്ടാന ആക്രമിച്ചു കൊന്നു

ബെംഗളൂരു: കർണാടകയിൽ മലയാളി കർഷകനെ കാട്ടാന ആക്രമിച്ചു കൊന്നു. കർണ്ണാടകയിലെ ഇഞ്ചി കൃഷിയിടത്തിൽ മുട്ടിൽ സ്വദേശിയായ തൊഴിലാളിയെയാണ് കാട്ടാന കൊന്നത്.

മുട്ടിൽ പാലക്കുന്ന് സ്വദേശി ബാലൻ  ആണ് മരിച്ചത്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്ഥലത്ത് മൃതദേഹം നീക്കാൻ അനുവദിക്കാതെ നാട്ടുകാർ പ്രതിഷേധിച്ചു.

ഇന്ന് രാവിലെ 7.30ന് ആണ് സംഭവം ഉണ്ടാകുന്നത്. കർണാടകയിലെ എച്ച്‌ഡി കോട്ടയിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. തോട്ടത്തിലെ ഷെഡിൽ നിന്ന് പുറത്തേക്കിറങ്ങിയതായിരുന്ന ബാലനെ കാട്ടാന ആക്രമിക്കുകയായിരുന്നു . മറ്റ് തൊഴിലാളികൾ ഷെഡിൻ അകത്തായിരുന്ന സമയത്ത് കാട്ടാന ഇഞ്ചി തോട്ടത്തിലേക്കെത്തുകയും ബാലനെ അതിക്രൂരമായി ആക്രമിക്കുകയുമാണുണ്ടായത്. ബാലൻ സംഭവ സ്ഥലത്ത് തന്നെ മരിക്കുകയും ചെയ്തു.

  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ

മരണത്തെ തുടർന്ന് തൊഴിലാളികളും നാട്ടുകാരും വലിയ പ്രതിഷേധമാണ് സ്ഥലത്ത് ഉയർത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ അർഹമായ നഷ്ടപരിഹാരം ബാലന്റെ കുടുംബത്തിന് നൽകുമെന്ന് അറിയിച്ചതിനെ തുടർന്നാണ് പ്രതിഷേധത്തിൽ നിന്ന് തൊഴിലാളികൾ പിന്മാറിയത്. തുടർന്ന് ബാലന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിലെ കോർപ്പറേറ്റ് സമ്മർദ്ദം മടുത്തു; ഐടി മാനേജർ ഉദ്യോഗം ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായ യുവതിയുടെ കഥ വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിലെ സ്കൂൾ കോമ്പൗണ്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥിയുടെ അമ്മ!
[masterslider id="10"]

Related posts