വിവിധ മതത്തിൽപെട്ടവരുടെ പ്രണയം ; വർഗീയ സംഘർഷത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു 

ബെംഗളൂരു: കർണാടകയിൽ മറ്റൊരു മതത്തിൽപെട്ട യുവതിയെ യുവാവ് പ്രണയിച്ചതിന്റെ പേരിൽ വർഗീയ സംഘർഷം. സംഘർഷത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. 5 പേർ ആശുപത്രിയിൽ ചികിത്സയിലാണ്.

കോപ്പൽ ജില്ലയിലെ ഹുളിഹ്യാദർ ഗ്രാമത്തിലായിരുന്നു സംഭവം. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഗ്രാമത്തിൽ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു.

മുഹറം ഘോഷയാത്രയ്ക്കിടെ യുവതിയെ കാണാൻ യുവാവ് വീട്ടിലേക്ക് പോയിരുന്നു. ഇതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കം . യുവാവും കുട്ടിയുടെ കുടുംബവുമായി വാക്കു തർക്കം ഉണ്ടാകുകയായിരുന്നു. ഇത് കണ്ട് മറ്റുള്ളവരും പ്രശനത്തിൽ ഇടപെട്ടു. യുവാവിനെ പിന്തുണച്ച് പ്രദേശത്തെ മറ്റൊരു വിഭാഗവും എത്തിയതോടെ വലിയ സംഘർഷമുണ്ടാകുകയായിരുന്നു.

  മതിൽ തകർന്ന് ഏഴുപേർ മരിച്ച സംഭവം: കരാറുകാരനെതിരെ വീഴ്ചയ്ക്ക് പോലീസ് കേസെടുത്തു

സംഭവത്തിൽ എട്ട് പേർക്ക് പരിക്കേറ്റിരുന്നു. ഇതിൽ ഗുരുതരാവസ്ഥയിലായിരുന്ന പാഷ വല്ലി, യെനക്കപ്പ തലവാട്ടിൽ മരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴയത്ത് ഓടകൾ വൃത്തിയാക്കി ബെംഗളൂരു ട്രാഫിക് പോലീസ്; കൈയടിച്ച് സോഷ്യൽ മീഡിയ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts