കൊച്ചി – ബെംഗളൂരു വ്യാവസായിക ഇടനാഴി സ്ഥലമെടുപ്പ് ഈ വർഷം പൂർത്തിയാകും

ബെംഗളൂരു: ബംഗളൂരുവിനെയും കൊച്ചിയേയും ബന്ധിപ്പിക്കുന്ന കൊച്ചി – ബംഗളൂരു വ്യാവസായിക ഇടനാഴിക്കായുള്ള ഭൂമിയേറ്റെടുക്കല്‍ ഇക്കൊല്ലം പൂര്‍ത്തിയാകും. അടുത്ത വര്‍ഷം നിര്‍മ്മാണം തുടങ്ങാനാണ് ലക്ഷ്യം.

പദ്ധതിച്ചെലവിന്റെ 50 ശതമാനം വീതം കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കും. നിലവില്‍ 1000 ഏക്കറോളം ഭൂമി ഏറ്റെടുത്തു.

പാലക്കാട് കണ്ണമ്പ്രയില്‍ 312 ഏക്കറും പുതുശ്ശേരിയില്‍ ഒന്നാം ഘട്ടത്തില്‍ 653 ഏക്കറും രണ്ടാം ഘട്ടത്തില്‍ 558 ഏക്കറും മൂന്നാം ഘട്ടത്തില്‍ 375 ഏക്കറും ചേര്‍ന്ന് നാലിടങ്ങളിലായി 1898 ഏക്കര്‍ ഭൂമിയാണ് മൊത്തം ഏറ്റെടുക്കുക.

  നാളെ ബെംഗളൂരുവിൽ ഹർത്താൽ

10,000 കോടിയുടെ നിക്ഷേപം ലഭിക്കുമെന്നാണ് പ്രതീക്ഷ. പ്രത്യക്ഷമായി 22,000 പേര്‍ക്കും പരോക്ഷമായി 80,000 പേര്‍ക്കും ഈ പദ്ധതിയിലൂടെ തൊഴില്‍ ലഭിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാറിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റിരുന്ന ഭർത്താവും മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts