സ്കൂൾ പരിസരത്തും ക്ലാസ് മുറികളിലും സിസിടിവി ക്യാമറകൾ, മാതാപിതാക്കൾക്ക് കുട്ടികളെ ഇനി തത്സമയം കാണാം; പുതിയ പദ്ധതി ഇങ്ങനെ

ന്യൂഡൽഹി: സ്കൂളുകളിൽ ക്യാമറകൾ സ്ഥാപിക്കാൻ ഒരുങ്ങി ഡൽഹി സർക്കാർ.

ഇതോടെ രക്ഷിതാക്കൾക്ക് തത്സമയം കുട്ടികളെ കാണാൻ സാധിക്കും. എല്ലാ സർക്കാർ സ്‌കൂളിലും സംവിധാനം നടപ്പിലാക്കാനാണ് സർക്കാറിൻ്റെ പദ്ധതി. 2019ൽ സിസിടിവി ക്യാമറ സ്‌കൂളുകളിൽ ഘടിപ്പിക്കുമെന്ന് ആം ആദ്മി സർക്കാർ പ്രഖ്യാപിച്ചിരുന്നു.

ക്ലാസ് മുറികളിലെ തത്സമയ കാഴ്ചകൾ മൊബൈൽ ഫോൺ വഴി രക്ഷിതക്കളിലേക്ക് എത്തിക്കും. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനും അധ്യാപന സംവിധാനത്തിൽ സുതാര്യത കൊണ്ടുവരാനും കൂടിയാണ് ഈ പദ്ധതി എന്നാണ് സർക്കാരിൻ്റെ വാദം. കൂടാതെ കുട്ടികൾ കൃത്യമായി ക്ലാസിലെത്തുന്നുണ്ടോയെന്നും ഈ സംവിധാനത്തിലൂടെ രക്ഷിതാക്കൾക്ക് ഉറപ്പിക്കാം.

  ശ്രീനന്ദ മടങ്ങി; സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി

ഓരോ രക്ഷിതാവിനും പ്രത്യേകം ഐഡികളും പാസ്വേഡും ലഭ്യമാക്കും. ഇതനുസരിച്ച് വേണം ലോഗിൻ ചെയ്ത് ലൈവ് ക്ലാസ് മുറിയിലേക്ക് പ്രവേശിക്കാൻ. രക്ഷിതാവിന്റെ മൊബൈൽ നമ്പറുകളും കുട്ടിയുടെ വ്യക്തിഗത വിവരങ്ങളും സോഫ്റ്റ്‌വെയറിൽ ഉൾപ്പെടുത്തും. ഇതുവഴി പുറത്തു നിന്നുള്ളവർ ലൈവ് ക്ലാസ് മുറികളിലേക്ക് പ്രവേശിക്കുന്നത് തടയും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വോട്ടിന് പണം; സിമി സജീവിന് ഉന്നത ബിജെപി നേതാക്കളുമായി അടുത്ത ബന്ധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ പിങ്ക് ലൈൻ ട്രെയിൽ റൺ ഇന്ന് മുതൽ
[masterslider id="10"]

Related posts

Click Here to Follow Us