ബെംഗളൂരു: ത്യവരെകൊപ്പ ടൈഗർ ആൻഡ് ലയൺ സഫാരിയിൽ പ്രസവിച്ചതിന് പിന്നാലെ നാല് സിംഹക്കുട്ടികൾ ചത്തു. ‘സാറ’ എന്ന സിംഹം പ്രസവിച്ച കുഞ്ഞുങ്ങളാണ് ജനിച്ച ദിവസം തന്നെ ചത്തത്. ശിവമോഗ താലൂക്കിലെ ത്യവരെകൊപ്പ കടുവ-സിംഹ സങ്കേതത്തിലെ ‘സാറ’യുടെ ആദ്യ പ്രസവമായിരുന്നു ഇത്. പ്രസവിച്ച് കണ്ണുകൾ തുറക്കുന്നതിന് മുമ്പ് തന്നെ നാല് കുഞ്ഞുങ്ങളും ചത്തതായി സഫാരി ഉദ്യോഗസ്ഥർ അറിയിച്ചു. ആദ്യമായി പ്രസവിച്ചതിനാൽ കുഞ്ഞുങ്ങളെ പരിചരിക്കുന്നതിലും കൃത്യമായി പാലൂട്ടുന്നതിലും അമ്മ സിംഹത്തിന് സംഭവിച്ച അശ്രദ്ധയാണ് മരണത്തിന് കാരണമെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. സംഭവത്തിൽ മൃഗസംരക്ഷണ വകുപ്പ് കൂടുതൽ പരിശോധന…
Read MoreYear: 2026
കൺവെൻഷൻ ഹാളിന്റെ മതിൽ തകർന്ന് വിദ്യാർത്ഥിക്ക് മസ്തിഷ്ക മരണം; നാല് പേർക്ക് പരിക്ക്
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലാ ഓൾ കോളേജ് സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ കെട്ടിടത്തിന്റെ മതിൽ തകർന്ന് വീണ് 16 വയസ്സുള്ള വിദ്യാർത്ഥിക്ക് മസ്തിഷ്ക മരണം സംഭവിച്ചു. അപകടത്തിൽ മറ്റ് നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹലിയങ്ങാടി സ്വദേശിയായ മുഹമ്മദ് ഷമാസ് (16) ആണ് മസ്തിഷ്ക മരണം സംഭവിച്ച് തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത്. ലക്ഷ്മിനാരായണ കൺവെൻഷൻ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ വൻ വിദ്യാർത്ഥി നിരയാണ് ഒത്തുകൂടിയിരുന്നത്. ഹാളിൽ തിരക്ക് രൂക്ഷമായതോടെ നിരവധി വിദ്യാർത്ഥികൾ ഒന്നാം നിലയിലെ പുറത്തെ ഇടനാഴിയിലാണ് നിലയുറപ്പിച്ചത്. ഇതിനിടെ…
Read More‘പാർട്ടി ഇല്ലേ പുഷ്പാ?’: തല മുണ്ഡനം ചെയ്ത പുത്തൻ ലുക്കിൽ നടി വിജി വെങ്കിടേഷ്;
കൊച്ചി: മലയാള സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടി വിജി വെങ്കിടേഷിന്റെ ഏറ്റവും പുതിയ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തല മുണ്ഡനം ചെയ്ത് തികച്ചും വ്യത്യസ്തവും സ്റ്റൈലിഷുമായ പുതിയ ഭാവത്തിലുള്ള ചിത്രങ്ങൾ താരം തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്. കറുത്ത സാരിയും സ്ലീവ്‍ലെസ് ബ്ലൗസും അണിഞ്ഞുള്ള വിജിയുടെ ഈ പുത്തൻ ലുക്ക് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. “ഇന്നേക്ക് ഒരാഴ്ചയായിരിക്കുന്നു… ഇഷ്ടമായി വരുന്നുണ്ട്, ഈ ലുക്കും അതുപോലെ മുടിയും” എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ…
Read Moreആവേശം വിതറി വിപ്രോ മാരത്തൺ; ബെംഗളൂരുവിൽ പ്രമുഖരടക്കം 45,000-ത്തിലധികം പേർ പങ്കെടുത്തു, നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്
ബെംഗളൂരു: വൻ ജനപങ്കാളിത്തത്തോടെ വിപ്രോ ബെംഗളൂരു മാരത്തൺ നഗരത്തിൽ വിജയകരമായി നടന്നു. വിവിധ വിഭാഗങ്ങളിലായി നടന്ന മാരത്തണിൽ 45,000-ത്തിലധികം ആളുകളാണ് ആവേശത്തോടെ പങ്കെടുത്തത്. ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച ഓട്ടം വിധാൻ സൗധ, കബ്ബൺ പാർക്ക്, ഉൽസൂർ തടാകം തുടങ്ങി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലൂടെ കടന്നുപോയി. പ്രമുഖ രാഷ്ട്രീയ നേതാക്കളും സിനിമാ-സാംസ്കാരിക രംഗത്തെ വ്യക്തിത്വങ്ങളും കോർപ്പറേറ്റ് പ്രമുഖരും മാരത്തണിന്റെ ഭാഗമായി. മന്ത്രി ജി. പരമേശ്വർ, തേജസ്വി സൂര്യ എം.പി, സിനിമാ താരം മന്ദിര ബേദി, രഞ്ജിത ഘോഷ്, ഐറിന ഘോഷ് എന്നിവരുൾപ്പെടെ നിരവധി…
Read Moreവിവാഹം കഴിച്ചാല്‍ രാഹുല്‍ ഗാന്ധിയുടെ ഭ്രാന്ത് കുറയും; ചാലവടി നാരായണസ്വാമി എം.എൽ.എ; വിവാഹം കഴിഞ്ഞിട്ടും തന്റെ ഭ്രാന്ത് കുറഞ്ഞിട്ടില്ലന്ന്’ പ്രദീപ് ഈശ്വറിന്റെ കടുത്ത മറുപടി
ബെംഗളൂരു: രാഹുൽ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിച്ച ബി.ജെ.പി നേതാവ് ചാലവടി നാരായണസ്വാമിക്ക് രൂക്ഷമായ ഭാഷയിൽ മറുപടി നൽകി കോൺഗ്രസ് എം.എൽ.എ പ്രദീപ് ഈശ്വർ. വിവാഹം കഴിച്ചാൽ രാഹുൽ ഗാന്ധിയുടെ ഭ്രാന്ത് മാറുമെന്ന നാരായണസ്വാമിയുടെ പരാമർശത്തിന്, വിവാഹം കഴിഞ്ഞ് കുട്ടികളായിട്ടും ഭ്രാന്ത് കുറയാത്തതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് നാരായണസ്വാമിയെന്ന് പ്രദീപ് ഈശ്വർ പരിഹസിച്ചു. പഠനവും വിവരവുമില്ലാതെയാണ് നാരായണസ്വാമി വാർത്താസമ്മേളനങ്ങൾ നടത്തുന്നതെന്നും അദ്ദേഹം ദാവണഗെരെയിൽ ആരോപിച്ചു. ബി.ജെ.പിയിലെ ആഭ്യന്തര ഭിന്നതയും വികസന ഗ്യാരന്റികളും സംസ്ഥാന ബി.ജെ.പിയിലെ പദവികളെച്ചൊല്ലിയും പ്രതിപക്ഷ നേതാക്കളുടെ നിലപാടുകളെച്ചൊല്ലിയും കടുത്ത വിമർശനമാണ് പ്രദീപ് ഈശ്വർ ഉന്നയിച്ചത്.…
Read Moreനാളെ കൃത്യം എട്ട് മണിക്കൂർ വൈദ്യുതി മുടങ്ങും; ജാഗ്രതാ നിർദേശവുമായി മെസ്കോം
ബെംഗളൂരു: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചിക്കമഗളൂരു നഗരത്തിലെ വിവിധ പ്രദേശങ്ങളിലും സമീപ ഗ്രാമങ്ങളിലും സെപ്റ്റംബർ 28 തിങ്കളാഴ്ച എട്ട് മണിക്കൂർ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് വൈദ്യുതി വകുപ്പ് അറിയിച്ചു. 66/11 കെ.വി ഹിരേമഗളൂരു വൈദ്യുതി വിതരണ കേന്ദ്രത്തിലെ ത്രൈമാസ അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് ഈ നിയന്ത്രണം. രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെയായിരിക്കും വൈദ്യുതി മുടങ്ങുക. വൈദ്യുതി തടസ്സം നേരിടുന്ന പ്രദേശങ്ങൾ ഹിരേമഗളൂർ വൈദ്യുതി വിതരണ കേന്ദ്രത്തിന് കീഴിലുള്ള നഗര, ഗ്രാമീണ ഫീഡറുകളായ കുറുവാംഗി, ചിക്കനഹള്ളി, മഗഡി, ഇൻഡസ്ട്രിയൽ ഏരിയ, കെ.ആർ.പേട്ട്, വസ്തരെ, സി.ഡി.എ, ഹിരേമഗളൂർ…
Read Moreനഗരത്തിൽ റേഷൻ കാർഡ് ഭേദഗതിക്ക് അവസരം; പേര് ചേർക്കാൻ ഈ രേഖകൾ നിർബന്ധം! ഇ-കെവൈസിയിൽ വ്യാജ ആപ്പുകൾക്കെതിരെ ജാഗ്രതാ നിർദേശം; പൂർണ്ണ വിവരങ്ങൾ ഇതാ
ബെംഗളൂരു: കർണാടകയിൽ റേഷൻ കാർഡുകളിലെ ഇ-കെവൈസി (e-KYC) നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതിനിടെ കാർഡുകളിൽ തിരുത്തലുകൾ വരുത്താനുള്ള അവസരമൊരുക്കി ഭക്ഷ്യ പൊതുവിതരണ വകുപ്പ്. ഗൃഹജ്യോതി, ഗൃഹലക്ഷ്മി പദ്ധതികളുടെ പരിഷ്കരണവുമായി ബന്ധപ്പെട്ടാണ് റേഷൻ കാർഡ് ഭേദഗതികൾക്കുള്ള നടപടികൾ ആരംഭിച്ചിരിക്കുന്നത്. യോഗ്യരായ ആളുകളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ച് തുടങ്ങിയിട്ടുണ്ടെങ്കിലും പുതിയ റേഷൻ കാർഡുകൾക്കുള്ള അപേക്ഷാ പ്രക്രിയ നിലവിൽ ആരംഭിച്ചിട്ടില്ല. അപേക്ഷകർ ആവശ്യമായ രേഖകൾ സഹിതം രാവിലെ 10 നും വൈകുന്നേരം 5 നും ഇടയിൽ നടപടികൾ പൂർത്തിയാക്കേണ്ടതാണ്. എന്തൊക്കെ ഭേദഗതികൾ വരുത്താം? *പേര് തിരുത്തൽ *പേര് കൂട്ടിച്ചേർക്കൽ *…
Read Moreവോട്ടർപട്ടികയിൽ അതിരഹസ്യ നീക്കം; അപ്രത്യക്ഷമാകാൻ പോയത് ആയിരക്കണക്കിന് പേരുകൾ!
ബെംഗളൂരു : കർണാടകയിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ വോട്ടർപട്ടികയിൽ നിന്ന് വ്യാപകമായി പേരുകൾ നീക്കം ചെയ്യാൻ ശ്രമം നടന്നതായി പരാതി. വ്യവസായ മന്ത്രി എം.ബി. പാട്ടീൽ പ്രതിനിധീകരിക്കുന്ന ബബലേശ്വർ, ഗ്രാമവികസന മന്ത്രി ഈശ്വർ ഖണ്ഡ്രെയുടെ മണ്ഡലമായ ഭാൽക്കി എന്നിവിടങ്ങളിലാണ് സർപ്രൈസ് ഇൻസ്‌പെക്ഷൻ റിവിഷൻ (SIR) നടപടികൾക്കിടെ ക്രമക്കേട് പുറത്തുവന്നത്. വോട്ടർപട്ടിക ഭേദഗതിയുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളൊന്നുമില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുൻ അവകാശവാദത്തെ തള്ളുന്നതാണ് പുതിയ വിവരങ്ങൾ. ബബലേശ്വറിൽ 1,682 പേരുടെയും ഭാൽക്കിയിൽ 2,928 പേരുടെയും പേരുകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഫോം 7 അപേക്ഷകൾ സമർപ്പിക്കപ്പെട്ടത്. നീക്കം…
Read Moreആവശ്യത്തിന് ഉറങ്ങിയാലും വല്ലാത്ത തളർച്ച; ബെംഗളൂരുവിൽ ഐ.ടി ജീവനക്കാരെയും യുവാക്കളെയും പിടിമുറുക്കി ‘നോൺ-റസ്റ്റോറേറ്റീവ് സ്ലീപ്പ്’
ബെംഗളൂരു: എട്ട് മണിക്കൂർ കൃത്യമായി ഉറങ്ങിയാലും രാവിലെ എഴുന്നേൽക്കുമ്പോൾ കടുത്ത ക്ഷീണം, തലച്ചോറിന് മന്ദത, ഉന്മേഷക്കുറവ്… ബംഗളൂരുവിൽ പ്രത്യേകിച്ച് ഐ.ടി ജീവനക്കാരിലും യുവാക്കളിലും ഇത്തരത്തിലുള്ള പരാതികൾ വർധിച്ചുവരുന്നതായി ആരോഗ്യവിദഗ്ധർ. നഗരത്തിലെ പ്രധാന ആശുപത്രികളിൽ ഇത്തരം ലക്ഷണങ്ങളുമായി ആഴ്ചയിൽ 10 മുതൽ 15 വരെ ആളുകളാണ് ചികിത്സ തേടിയെത്തുന്നത്. ആവശ്യത്തിന് സമയം ഉറങ്ങാൻ ലഭിക്കുന്നുണ്ടെങ്കിലും ഉറക്കത്തിന്റെ ഗുണനിലവാരം (Quality of Sleep) കുറയുന്നതാണ് ഈ അവസ്ഥയ്ക്ക് പ്രധാന കാരണമാകുന്നത്. വൈകിട്ടുള്ള ഡിജിറ്റൽ സ്‌ക്രീനുകളുടെ ഉപയോഗം, ക്രമം തെറ്റിയ ഉറക്കരീതി, സ്ലീപ്പ് ആപ്നിയ പോലെയുള്ള തിരിച്ചറിയപ്പെടാത്ത രോഗങ്ങൾ,…
Read Moreബെംഗളൂരുവിൽ അഞ്ച് മാസം പ്രായമുള്ള നായയെ എയർഗൺ ഉപയോഗിച്ച് വെടിവെച്ചു; സംഭവത്തിൽ വ്യാപക പ്രതിഷേധം
ബെംഗളൂരു : നെലമംഗലയ്ക്ക് സമീപം മദനായകനഹള്ളിയിൽ അഞ്ച് മാസം പ്രായമുള്ള നായ്ക്കുട്ടിക്ക് എയർഗൺ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ കൺവ ലേഔട്ട് സ്വദേശിയായ എസ്. കൃഷ്ണമൂർത്തി (65) എന്നയാൾക്കെതിരെ മദനായകനഹള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ, തന്റെ വളർത്തുമൃഗങ്ങളെ ആക്രമിക്കാൻ എത്തിയ തെരുവ് നായ്ക്കളുടെ കൂട്ടത്തിന് നേരെ പേടിപ്പിക്കാൻ വേണ്ടിയാണ് വെടിവെച്ചതെന്നും നായ്ക്കുട്ടിക്ക് പരിക്കേറ്റതിൽ ക്ഷമ ചോദിക്കുന്നുവെന്നും ഇയാൾ പിന്നീട് പോലീസിനോട് വ്യക്തമാക്കി. സെപ്റ്റംബർ 20-നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രദേശത്തെ മൃഗസ്നേഹികളായ സിന്ധു, സഹാന എന്നിവർ നായ്ക്കൾക്ക് തീറ്റ നൽകുന്ന സ്ഥലത്തിന് സമീപം…
Read More