വിവാഹം കഴിച്ചാല്‍ രാഹുല്‍ ​ഗാന്ധിയുടെ ഭ്രാന്ത് കുറയും; ചാലവടി നാരായണസ്വാമി എം.എൽ.എ; വിവാഹം കഴിഞ്ഞിട്ടും തന്റെ ഭ്രാന്ത് കുറഞ്ഞിട്ടില്ലന്ന്’ പ്രദീപ് ഈശ്വറിന്റെ കടുത്ത മറുപടി

ബെംഗളൂരു: രാഹുൽ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിച്ച ബി.ജെ.പി നേതാവ് ചാലവടി നാരായണസ്വാമിക്ക് രൂക്ഷമായ ഭാഷയിൽ മറുപടി നൽകി കോൺഗ്രസ് എം.എൽ.എ പ്രദീപ് ഈശ്വർ. വിവാഹം കഴിച്ചാൽ രാഹുൽ ഗാന്ധിയുടെ ഭ്രാന്ത് മാറുമെന്ന നാരായണസ്വാമിയുടെ പരാമർശത്തിന്, വിവാഹം കഴിഞ്ഞ് കുട്ടികളായിട്ടും ഭ്രാന്ത് കുറയാത്തതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് നാരായണസ്വാമിയെന്ന് പ്രദീപ് ഈശ്വർ പരിഹസിച്ചു. പഠനവും വിവരവുമില്ലാതെയാണ് നാരായണസ്വാമി വാർത്താസമ്മേളനങ്ങൾ നടത്തുന്നതെന്നും അദ്ദേഹം ദാവണഗെരെയിൽ ആരോപിച്ചു.

ബി.ജെ.പിയിലെ ആഭ്യന്തര ഭിന്നതയും വികസന ഗ്യാരന്റികളും

സംസ്ഥാന ബി.ജെ.പിയിലെ പദവികളെച്ചൊല്ലിയും പ്രതിപക്ഷ നേതാക്കളുടെ നിലപാടുകളെച്ചൊല്ലിയും കടുത്ത വിമർശനമാണ് പ്രദീപ് ഈശ്വർ ഉന്നയിച്ചത്. പ്രതിപക്ഷ നേതാക്കളുടെ ഭാഷയെയും നിലപാടുകളെയും പരിഹസിച്ച അദ്ദേഹം, കോൺഗ്രസ് സർക്കാർ നൽകുന്ന സൗജന്യ പദ്ധതികൾ ബി.ജെ.പി അധികാരത്തിൽ വന്നാൽ നിർലാക്കുമെന്ന മുന്നറിയിപ്പും നൽകി. അഴിമതിക്കാരും തട്ടിപ്പുകാരും ബി.ജെ.പിയിൽ ചേക്കേറിയിരിക്കുകയാണെന്നും, ജനങ്ങൾക്ക് നൽകിയ ഗൃഹലക്ഷ്മി, ഗൃഹജ്യോതി തുടങ്ങിയ ഗ്യാരണ്ടി പദ്ധതികൾ വിശ്വസ്തതയോടെ സർക്കാർ മുന്നോട്ട് കൊണ്ടുപോകുമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമർശനം

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്തുകൊണ്ട് കേന്ദ്ര സർക്കാരിനെയും പ്രദീപ് ഈശ്വർ വിമർശിച്ചു. നിലവിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ മേധാവികൾ കേന്ദ്രത്തെ പ്രീതിപ്പെടുത്തി ഏതെങ്കിലും സംസ്ഥാനത്തെ ഗവർണർ പദവിയോ ഉപരാഷ്ട്രപതി പദവിയോ ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.

മുഖ്യമന്ത്രി പദവിയും പാർട്ടി നേതൃത്വവും

2028-ലെ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് രസകരമായ മറുപടിയാണ് അദ്ദേഹം നൽകിയത്. കോൺഗ്രസിൽ മുഖ്യമന്ത്രി പദവിക്കായി തർക്കങ്ങളില്ലെന്നും സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തന്റെ രണ്ട് കണ്ണുകളാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടുപേരെയും മുഖ്യമന്ത്രി പദവിയിൽ കാണാനാണ് താൻ ആഗ്രഹിക്കുന്നത്. ഭാവി കാര്യങ്ങൾ പാർട്ടി ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും പ്രദീപ് ഈശ്വർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts