ഐഫോൺ 18 പ്രോ വിപണിയിൽ: ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ വൻ തിരക്ക്, ബെംഗളൂരു സ്വദേശി ക്യു നിന്നത് പുലർച്ചെ 5 മണിമുതൽ ‘

ന്യൂഡൽഹി: ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോൺ 18 സീരീസിന്റെ വിൽപ്പന ഇന്ത്യയിൽ ആരംഭിച്ചു. ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് എന്നീ മോഡലുകളാണ് നിലവിൽ വിപണിയിലെത്തിച്ചിരിക്കുന്നത്. രാജ്യത്തെ ആപ്പിളിന്റെ ആറ് റീട്ടെയ്ൽ സ്റ്റോറുകൾ വഴിയും ഓൺലൈൻ സ്റ്റോർ വഴിയുമാണ് ഫോണുകളുടെ വിൽപ്പന പുരോഗമിക്കുന്നത്. പുതിയ ഫോണുകൾ സ്വന്തമാക്കാൻ പുലർച്ചെ മുതൽ ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ ഉപഭോക്താക്കളുടെ നീണ്ട നിരയാണ് ദൃശ്യമാകുന്നത്.

പുതിയ സീരീസിലെ ഐഫോണുകൾ സ്വന്തമാക്കാൻ മണിക്കൂറുകളോളമാണ് ആളുകൾ ക്യൂവിൽ കാത്തുനിന്നത്. മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു ഉപഭോക്താവ് ആദ്യ ഫോൺ സ്വന്തമാക്കാൻ 10 മുതൽ 12 മണിക്കൂർ വരെ കാത്തിരുന്നതായി വ്യക്തമാക്കി. നോയിഡയിൽ നിന്നുള്ള മറ്റൊരു ഉപഭോക്താവ് പുലർച്ചെ 6 മണി മുതൽ ക്യൂവിൽ നിന്ന് ഐഫോൺ 18 പ്രോ മാക്സിന്റെ ആദ്യ ഘട്ട ഫോണുകളിൽ ഒന്ന് കൈക്കലാക്കി.

ബെംഗളൂരു സ്വദേശിയുടെ ആവേശം

വിൽപ്പന ആരംഭിച്ചതോടെ ബെംഗളൂരുവിൽ നിന്നുള്ള രാഹുൽ എന്ന ഉപഭോക്താവിന്റെ പ്രതികരണവും ശ്രദ്ധേയമായി. പുലർച്ചെ 5 മണിക്ക് തന്നെ സ്റ്റോറിന് മുന്നിലെത്തിയ രാഹുൽ, വർഷം തോറുമുള്ള ഐഫോൺ ലോഞ്ച് തനിക്ക് ഒരു ‘ആഘോഷം’ പോലെയാണെന്ന് അഭിപ്രായപ്പെട്ടു. ഐഫോൺ 7 മുതൽ താൻ തുടർച്ചയായി പുതിയ മോഡലുകൾ വാങ്ങുന്നുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഹരിയാന, ഡൽഹി, മുംബൈ തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ നിന്ന് ആളുകൾ ഫോൺ സ്വന്തമാക്കാനായി എത്തിയ വിവരവും പങ്കുവെച്ചു.

ബ്ലാക്ക്, സിൽവർ, ഗ്ലേഷ്യർ, പുതിയ ബർഗണ്ടി എന്നീ ആകർഷകമായ നിറങ്ങളിലാണ് ഐഫോൺ 18 പ്രോ മോഡലുകൾ ലഭ്യമാകുന്നത്. 48 മെഗാപിക്സൽ ഫ്യൂഷൻ മെയിൻ ക്യാമറ, പുതിയ ആപ്പിൾ A20 പ്രോ ചിപ്പ്, ഫോണിന്റെ പ്രകടനം കൂട്ടാനും ചൂട് കുറയ്ക്കാനുമുള്ള വേപ്പർ ചേമ്പർ സാങ്കേതികവിദ്യ എന്നിവയാണ് പുതിയ സീരീസിന്റെ പ്രധാന സവിശേഷതകൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts