ട്രെയിനിലെ ബെഡ്ഷീറ്റ് മോഷ്ടിച്ച ദമ്പതികൾ പിടിയിൽ, ന്യായീകരണത്തിൽ ഞെട്ടി അധികൃതർ

റെയിൽവേ വിതരണം ചെയ്ത ബെഡ്ഷീറ്റുകൾ പെട്ടിയിലാക്കി കടത്താൻ ശ്രമിച്ച ദമ്പതികൾ റെയിൽവേ സ്റ്റേഷനിൽ പിടിയിലായി. മോഷ്ടിച്ച ബെഡ്ഷീറ്റുകൾ സ്യൂട്ട്കേസിൽ നിന്ന് പിടികൂടിയപ്പോൾ ചോദ്യം ചെയ്ത ഉദ്യോഗസ്ഥനോട് യുവതി നൽകിയ മറുപടിയാണ് ഇപ്പോൾ ജനങ്ങളെയും ഉദ്യോഗസ്ഥരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുന്നത്. സംഭവം ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയാണ്.

ടിസിക്ക് എതിരെ കുറ്റാരോപണം

ടിക്കറ്റ് ചെക്കർ (ടിസി) തങ്ങളിൽ നിന്ന് അധിക തുക ഈടാക്കിയതിനാലാണ് പകരം ബെഡ്ഷീറ്റുകൾ എടുത്തത് എന്നായിരുന്നു കുഞ്ഞിനെയും കയ്യിലേന്തിയ യുവതിയുടെ ന്യായീകരണം. ഇത് എന്തിനാണ് ചെയ്തതെന്ന് ഉദ്യോഗസ്ഥൻ ചോദിച്ചപ്പോൾ, “ഞങ്ങളിൽ നിന്ന് അധിക തുക വാങ്ങിയിട്ടുണ്ട്, അത് കൊണ്ടാണ് ഇത് ചെയ്തതെന്ന് ഞാൻ നിങ്ങളോട് പറഞ്ഞതല്ലേ” എന്ന് തികച്ചും ഔദ്ധത്യത്തോടെ യുവതി തിരിച്ചുചോദിക്കുകയായിരുന്നു. തങ്ങൾ ബെഡ്ഷീറ്റ് തിരികെ നൽകുന്നുണ്ടല്ലോ എന്ന് പറഞ്ഞ് കുറ്റം ന്യായീകരിക്കാനും യുവതി മടിച്ചില്ല.

കുറ്റബോധമില്ലാതെ ചിരി

ഉദ്യോഗസ്ഥൻ ഇവരെ ചോദ്യം ചെയ്യുമ്പോൾ ഭർത്താവ് സ്യൂട്ട്കേസ് തുറന്ന് പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ ബെഡ്ഷീറ്റുകൾ പുറത്തെടുത്ത് തിരികെ നൽകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ ക്യാമറയിൽ വീഡിയോ പകർത്തിയത് നിർത്താൻ ആവശ്യപ്പെട്ടയാൾ കുറ്റബോധത്തിന് പകരം മുഖത്ത് പുഞ്ചിരിയോടെയാണ് നിന്നത്. “ഇനി മേലിൽ ഇത് ആവർത്തിക്കരുത്” എന്ന് മുന്നറിയിപ്പ് നൽകിയാണ് ഉദ്യോഗസ്ഥർ ഇവരെ വിട്ടയച്ചത്.

സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം

സംഭവത്തിന്റെ വീഡിയോ എക്സിൽ (ട്വിറ്റർ) പ്രത്യക്ഷപ്പെട്ടതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ദമ്പതികൾക്കെതിരെ ഉയരുന്നത്. മോഷണം നടത്തി കൈയോടെ പിടിക്കപ്പെട്ടിട്ടും യാതൊരു കുറ്റബോധവുമില്ലാതെ സംസാരിക്കുന്ന രീതി തികച്ചും നാണംകെട്ടതാണെന്ന് നെറ്റിസൺസ് കുറിച്ചു. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഒരു ആഴ്ചയെങ്കിലും ജയിലിലടയ്ക്കണമെന്നും സമൂഹമാധ്യമങ്ങളിൽ ആവശ്യമുയരുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts