ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിൽ കാർ ഫ്ലൈഓവറിൽ നിന്ന് മറിഞ്ഞ് അപകടം; യുവതി മരിച്ചു

ബെംഗളൂരു: ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കാർ ഫ്ലൈഓവറിൽ നിന്ന് താഴേക്ക് മറിഞ്ഞ് യുവതി മരിച്ചു.

മാണ്ഡ്യയ്ക്കടുത്തുള്ള ഉമ്മടഹള്ളി ഗേറ്റിന് സമീപമുള്ള ഫ്ലൈഓവറിലാണ് അപകടം നടന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഞ്ജന (32) എന്ന യുവതിയാണ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണപ്പെട്ടത്.

അമിതവേഗത്തിൽ സഞ്ചരിക്കുകയായിരുന്ന കാർ പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ഫ്ലൈഓവറിന്റെ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയും തുടർന്ന് താഴേക്ക് മറിയുകയുമായിരുന്നു.

വീഴ്ചയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അഞ്ജനയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും വഴിമധ്യേ ജീവൻ രക്ഷിക്കാനായില്ല.

അപകടത്തെക്കുറിച്ച് വിവരമറിഞ്ഞ ഉടൻ തന്നെ മാണ്ഡ്യ സെൻട്രൽ പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി കേസ് രജിസ്റ്റർ ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts