വിമാനത്തിനുള്ളിൽ യാത്രക്കാർ തമ്മിൽ പൊരിഞ്ഞ അടി; ദൃശ്യങ്ങൾ വൈറലാകുന്നു

ലണ്ടനിൽ നിന്ന് ബംഗ്ലാദേശിലേക്ക് പറന്ന ബിമാൻ ബംഗ്ലാദേശ് എയർലൈൻസ് വിമാനത്തിനുള്ളിൽ യാത്രക്കാർ തമ്മിൽ രൂക്ഷമായ അടിപിടി. ആകാശത്തുവെച്ച് യാത്രക്കാർ തമ്മിലുണ്ടായ വാക്കുതർക്കം മിനിറ്റുകൾക്കകം പരസ്പരമുള്ള കൈയങ്കളിയായും തല്ലുമാലയായും മാറുകയായിരുന്നു. സഹയാത്രക്കാർ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വൻ പ്രതിഷേധമാണ് ഉയരുന്നത്.

ആകാശത്ത് അരങ്ങേറിയ ഭീതി

സെപ്റ്റംബർ 16-ന് നടന്ന സംഭവത്തിന്റെ വിവരങ്ങളും വീഡിയോയും വിമാനത്തിലുണ്ടായിരുന്ന ഉദ്ദിൻ അലിം എന്ന യാത്രക്കാരനാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. വിമാനം ആയിരക്കണക്കിന് അടി ഉയരത്തിൽ പറക്കുമ്പോൾ പെട്ടെന്നുണ്ടായ അക്രമസംഭവം മറ്റ് യാത്രക്കാരെയും കുട്ടികളെയും വയോധികരെയും ഒരുപോലെ ഭീതിയിലാഴ്ത്തി. തർക്കത്തിനിടെ യാത്രക്കാരുടെ വസ്ത്രങ്ങൾ കീറുകയും പരസ്പരം ശക്തമായി മർദ്ദിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. പുറത്തിറങ്ങി ഓടി രക്ഷപ്പെടാൻ പോലും വഴിയില്ലാത്ത ആകാശയാത്രയിൽ ഇത്തരമൊരു സംഭവം നടന്നത് വിമാനത്തിനുള്ളിൽ വലിയ പരിഭ്രാന്തി പരത്തി.

ഇടപെട്ട് കാബിൻ ക്രൂ

സംഭവം വശളായതോടെ വിമാനത്തിലെ കാബിൻ ക്രൂ അംഗങ്ങളും സഹയാത്രക്കാരും ചേർന്നാണ് അക്രമികളെ പിടിച്ചുമാറ്റാനും സ്ഥിതിഗതികൾ ശാന്തമാക്കാനും ശ്രമിച്ചത്. വിമാന യാത്രയിൽ സുരക്ഷിതത്വം പ്രതീക്ഷിക്കുന്ന യാത്രക്കാർക്ക് മുന്നിൽ ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നത് അത്യന്തം അപകടകരമാണെന്ന് ദൃക്സാക്ഷിയായ അലിം കുറിച്ചു.

അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

സംഭവം വലിയ വാർത്തയായതോടെ ബിമാൻ ബംഗ്ലാദേശ് എയർലൈൻസ് വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. വിമാനത്തിനുള്ളിൽ നടന്ന അക്രമത്തെക്കുറിച്ച് നിലവിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും വിഷയം ഗൗരവമായി പരിശോധിച്ച് അന്വേഷണം നടത്തുമെന്നും ബിമാൻ ബംഗ്ലാദേശ് എയർലൈൻസ് ജനറൽ മാനേജർ (പബ്ലിക് റിലേഷൻസ്) മഹ്ബൂബുദ്ദിൻ അഹമ്മദ് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts