അന്താരാഷ്ട്ര പ്രൊഫഷണൽ ബോക്സിങ് ബെംഗളൂരുവിൽ ഈ മാസം 30-ന്

ബെംഗളൂരു : അന്താരാഷ്ട്ര പ്രൊഫഷണൽ ബോക്സിങ് ഈ മാസം 30-ന് ബെംഗളൂരുവിൽ നടക്കും. എച്ച്.എസ്.ആർ. ലേഔട്ടിലെ വൈറ്റ് ഹൗസിലാണ് മത്സരം.

യുഗാൺഡ, ഘാന, തായ്‌ലാൻഡ്, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽനിന്നുള്ള മത്സരാർഥികൾ പങ്കെടുക്കും.

വേൾഡ് ബോക്സിങ് കൗൺസിലിന്റെയും (ഡബ്ള്യു.ബി.സി.) ഇന്ത്യൻ ബോക്സിങ് കൗൺസിലിന്റെയും (ഐ.ബി.സി.) അനുമതിയോടെയാണ് മത്സരം.

  5 മിനിറ്റിൽ മെട്രോ വരും! മഞ്ഞ ലൈനിൽ പതിനാലാമത് ട്രെയിനും ബെംഗളൂരുവിലെത്തി

ഡബ്ള്യു.ബി.സി. യൂത്ത് വേൾഡ് (18 മുതൽ 23 വരെ പ്രായം), ഡബ്ള്യു.ബി.സി. ഇന്ത്യ എന്നിങ്ങനെ രണ്ടുവിഭാഗങ്ങളിലാകും മത്സരം അരങ്ങേറുക.

499 രൂപയാണ് ടിക്കറ്റ് നിരക്ക്. ലൈവ് സ്ട്രീമിങ്ങുമുണ്ടാകും. 700 പേർ മത്സരം കാണാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘാടകരിലൊരാളായ പായം ഹൊനാരി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ല, സഹകരണ ഫെഡറലിസം പ്രധാനം: ബെംഗളൂരുവിന്റെ വികസനത്തിന് കേന്ദ്രസഹായം തേടി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts