നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി മുൻ മാധ്യമപ്രവർത്തകൻ ജീവനൊടുക്കി;

ബെംഗളൂരു: നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി 37-കാരൻ ജീവനൊടുക്കി. ബെംഗളൂരു യെല്ലോ ലൈനിലെ ഹുസ്കൂർ റോഡ് മെട്രോ സ്റ്റേഷനിൽ തിങ്കളാഴ്ച വൈകീട്ടോടെയാണ് നടുക്കുന്ന സംഭവം നടന്നത്. റായ്ച്ചൂർ സ്വദേശിയും നിലവിൽ ഹെബ്ബഗോഡിക്ക് സമീപം അനന്തനഗറിൽ താമസക്കാരനുമായ രാജേഷ് എസ്. ഹിരേമഠ് ആണ് മരിച്ചത്. സംഭവത്തെ തുടർന്ന് യെല്ലോ ലൈനിലെ മെട്രോ സർവീസുകൾ രണ്ട് മണിക്കൂറിലേറെ തടസ്സപ്പെട്ടു. അധ്യാപകനായും ഡിജിറ്റൽ ന്യൂസ് പ്ലാറ്റ്‌ഫോമുകളിൽ കണ്ടന്റ് റൈറ്ററായും എഡിറ്ററായും പ്രവർത്തിച്ചിട്ടുള്ള രാജേഷ്, സ്വകാര്യ മാധ്യമ സ്ഥാപനത്തിൽ സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്ററായും ജോലി ചെയ്തിരുന്നു. നാല് മാസങ്ങൾക്ക്…

Read More

കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു

ബെംഗളൂരു: സർക്കാറിന്റെ സൗജന്യ അന്നഭാഗ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ദരിദ്ര വിഭാഗങ്ങൾക്ക് വിതരണം ചെയ്യേണ്ട അരി അനധികൃതമായി കടത്തുകയായിരുന്ന ലോറി പൊലീസും ഭക്ഷ്യ-പൊതുവിതരണ ഉദ്യോഗസ്ഥരും ചേർന്ന് പിടിച്ചെടുത്തു. കുംത നട മസ്കിരിയിലെ ശ്രീ ഗണേഷ് റൈസ് ഇൻഡസ്ട്രീസ് ഉടമ നാഗരാജ് നായികാണ് അരി കടത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. ലോറി ഉടമ ഗിരീഷ് നായകിന്റെ നിർദ്ദേശപ്രകാരം ഡ്രൈവർ കെ. നരസിംഹ, കാസർകോട്ടെ ഷാജി ട്രേഡിംഗ് കമ്പനിയിലേക്ക് അരി കടത്താനാണ് ശ്രമിച്ചത്. ബ്രഹ്മാവർ ഫുഡ് ഇൻസ്പെക്ടർ വസന്ത് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, സബ് ഇൻസ്പെക്ടർ…

Read More

വഴിമാറും ‘നന്ദിനി’യും ട്രാൻസ്ഫോർമറുകളും; ഇനി കാൽനടയാത്രക്കാർക്ക് വഴിമാറേണ്ടി വരുന്നത് പ്രമുഖ സർക്കാർ സ്ഥാപനങ്ങൾ വരെ

ബെംഗളൂരു നഗരത്തിൽ കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നടപ്പിലാക്കുന്ന “സേഫ് ഫുട്പാത്ത്” (Safe Footpath) പ്രചാരണം കൂടുതൽ ശക്തമാക്കാൻ അധികൃതർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നടപ്പാതകൾ പൂർണ്ണമായി കൈയേറി നിർമ്മിച്ചിട്ടുള്ള നന്ദിനി മിൽക്ക് ബൂത്തുകൾ, ഹോപ്കോംസ് (Hopcoms) പച്ചക്കറി ഔട്ട്ലെറ്റുകൾ, വൈദ്യുതി ട്രാൻസ്ഫോർമറുകൾ തുടങ്ങിയ സർക്കാർ സംബന്ധിയായ നിർമ്മിതികൾ ഉൾപ്പെടെ മാറ്റാൻ നടപടികൾ ആരംഭിച്ചു. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ (GBA) നേതൃത്വത്തിൽ നടപ്പാതകൾ വീണ്ടെടുക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് പരിശോധനകൾ നടക്കുന്നത്. കാൽനടയാത്രക്കാർക്ക് തീരെ സ്ഥലമില്ലാത്ത രീതിയിലാണ് പലയിടങ്ങളിലും നന്ദിനി, ഹോപ്കോംസ് ഔട്ട്ലെറ്റുകൾ പ്രവർത്തിക്കുന്നതെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.…

Read More

മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ ‘മാജിക്’ ഇങ്ങനെ

ബെംഗളൂരു: രാജ്യത്ത് നിലവിൽ ഏറ്റവും കൂടുതൽ മോഷ്ടിക്കപ്പെടുന്ന വസ്തുവായി മൊബൈൽ ഫോണുകൾ മാറുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതിദിനം ആയിരക്കണക്കിന് പരാതികളാണ് വിവിധ പോലീസ് സ്റ്റേഷനുകളിൽ ലഭിക്കുന്നത്. മിക്ക കേസുകളിലും ഫോൺ തിരികെ ലഭിക്കുമെന്ന പ്രതീക്ഷ ഉടമസ്ഥർ കൈവിടാറാണ് പതിവ്. എന്നാൽ, മോഷ്ടിക്കപ്പെട്ട മൊബൈൽ ഫോണുകൾ കണ്ടെത്തി തിരികെ നൽകുന്ന കാര്യത്തിൽ കർണാടക സംസ്ഥാനം രാജ്യത്ത് തന്നെ മുൻപന്തിയിലെത്തിയിരിക്കുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ മൊബൈൽ മോഷണ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ആദ്യ അഞ്ച് സംസ്ഥാനങ്ങളുടെ പട്ടികയിൽ കർണാടകയുമുണ്ട്. എന്നാൽ, ഇവ വീണ്ടെടുക്കുന്നതിലെ ശതമാനക്കണക്കിൽ കർണാടക പോലീസ്…

Read More

അർധരാത്രി മെട്രോ ക്രെയിനിൽ അജ്ഞാതന്റെ ‘സാഹസിക കയറ്റം’; താഴെയിറക്കാൻ പോലീസ്-ഫയർഫോഴ്സ് ദൗത്യം, വൻ നാടകം

ബെംഗളൂരു: ഐ.ടി ഇടനാഴിയായ മാറത്തഹള്ളിക്ക് സമീപം അർധരാത്രിയിൽ കനത്ത ആശങ്ക പരത്തി അജ്ഞാതന്റെ സാഹസിക പ്രകടനം. ബെംഗളൂരു നമ്മ മെട്രോ നിർമ്മാണ സ്ഥലത്തുണ്ടായിരുന്ന കൂറ്റൻ ക്രെയിനിൽ അർധരാത്രി കയറിയ യുവാവാണ് താഴെയിറങ്ങാൻ കഴിയാതെ മണിക്കൂറുകളോളം പരിഭ്രാന്തി സൃഷ്ടിച്ചത്. പുലർച്ചെ 1.30-ഓടെയാണ് സംഭവം. മാറത്തഹള്ളിക്ക് സമീപത്തെ മെട്രോ നിർമ്മാണ കേന്ദ്രത്തിൽ സ്ഥാപിച്ചിരുന്ന വലിയ ക്രെയിനിന്റെ മുകളിലേക്ക് ഇയാൾ അതിക്രമിച്ചു കയറുകയായിരുന്നു. എന്നാൽ മിനിറ്റുകൾക്കകം ഇയാൾക്ക് മുകളിൽനിന്ന് താഴേക്ക് ഇറങ്ങാൻ സാധിക്കാതെ വരികയും സഹായത്തിനായി പരിഭ്രമിക്കുകയും ചെയ്തു. അപകടകരമായ രീതിയിൽ ആൾ മുകളിൽ കുടുങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരും…

Read More