ബെംഗളൂരു: പർപ്പിൾ ലൈനിലെ വൻ തടസ്സത്തിന് പിന്നാലെ, നമ്മ മെട്രോയിൽ വീണ്ടും സാങ്കേതിക തകരാർ. വ്യാഴാഴ്ച വൈകുന്നേരം 7:30 ഓടെ കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷനിൽ വെച്ച് ട്രെയിനിന്റെ വാതിൽ അടയ്ക്കുന്ന സംവിധാനത്തിലുണ്ടായ തകരാറിനെ തുടർന്ന് പർപ്പിൾ ലൈനിലെ സർവീസുകൾ വൈകുകയും സ്റ്റേഷനുകളിൽ വൻ തിരക്ക് അനുഭവപ്പെടുകയും ചെയ്തു. തകരാറിലായ ട്രെയിന് പിന്നാലെ വന്ന അഞ്ചിലധികം സർവീസുകളെ ഇത് ബാധിച്ചതായും ഇരുപത് മിനിറ്റോളം വൈകിയാണ് സർവീസുകൾ പുനരാരംഭിച്ചതെന്നും ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ) അറിയിച്ചു. കബ്ബൺ പാർക്ക് സ്റ്റേഷനിലെത്തിയ ട്രെയിനിന്റെ വാതിലുകൾ…
Read MoreMonth: June 2026
ആദ്യം വെറുത്തു, ഇപ്പോൾ ജീവൻ; കുടിയേറ്റക്കാരുടെ ഏകാന്തതയിൽ നിന്നും ബെംഗളൂരു വൈബിലേക്ക്; ബെംഗളൂരു നഗരത്തെക്കുറിച്ചുള്ള യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ വൈറലാകുന്നു
ബെംഗളൂരു: ഉപജീവനത്തിനും വിദ്യാഭ്യാസത്തിനുമായി ബെംഗളൂരു, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങളിലേക്ക് കുടിയേറുന്നവർ തുടക്കത്തിൽ നേരിടുന്ന ഏകാന്തതയും പിന്നീട് ആ നഗരത്തോട് തോന്നുന്ന ആത്മബന്ധവും തുറന്നുപറയുന്ന യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. തുടക്കത്തിൽ താൻ ഏറെ വെറുത്തിരുന്ന ബെംഗളൂരു നഗരം ഇന്ന് തന്റെ ജീവിതത്തിന്റെ ഭാഗമായി മാറിയെന്നും, ഈ നഗരം വിട്ടുപോകുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ലെന്നുമാണ് റിയ എന്ന യുവതി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കുന്നത്. നഗരവാസികളുടെയും നെറ്റിസൺസിന്റെയും ഹൃദയം കവർന്ന വീഡിയോ ഇതിനകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ‘ബാംഗ്ലൂർ ഈസ് എ വൈബ്’ എന്ന…
Read Moreടോൾ പ്ലാസകളില്ല, യാത്ര തികച്ചും സൗജന്യം! പക്ഷേ കാത്തിരിക്കുന്നത് വൻ നികുതി ഭാരം; ബെംഗളൂരുവിൽ വരാൻ പോകുന്ന മാറ്റങ്ങൾ ഇങ്ങനെ
ബെംഗളൂരു: ഗതാഗതക്കുരുക്ക് അഴിക്കാൻ നഗരത്തിൽ വരാൻ പോകുന്ന കൂറ്റൻ എലിവേറ്റഡ് ഇടനാഴികളുടെയും ഫ്ലൈഓവറുകളുടെയും നിർമ്മാണച്ചെലവ് കണ്ടെത്താൻ ജനങ്ങളുടെ മേൽ അധിക നികുതി ഭാരം അടിച്ചേൽപ്പിക്കാൻ നീക്കം. വികസന പദ്ധതികളുടെ പശ്ചാത്തലത്തിൽ ബെംഗളൂരുവിലെ സ്വത്ത് ഉടമകൾ ഭാവിയിൽ വലിയ തോതിലുള്ള അധിക നികുതികൾ നേരിടേണ്ടിവരുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോർട്ടിലാണ് (ഡിപിആർ) സ്വത്ത് നികുതി വർദ്ധിപ്പിക്കണമെന്ന വിവാദ ശുപാർശ സർക്കാർ മുന്നോട്ടുവെച്ചിരിക്കുന്നത്. എലിവേറ്റഡ് ഇടനാഴികൾ വരുന്നതോടെ ഈ പ്രദേശങ്ങളിലെ കണക്റ്റിവിറ്റി മെച്ചപ്പെടുകയും ഭൂമിയുടെയും വീടുകളുടെയും വിപണി മൂല്യം വലിയ തോതിൽ വർദ്ധിക്കുകയും ചെയ്യും.…
Read Moreമന്ത്രി സതീഷ് ജാർക്കിഹോളിയുടെ അളിയന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്; കോടികളുടെ അവിഹിത സമ്പാദ്യമെന്ന് സൂചന
ബെംഗളൂരു: കർണാടകയിൽ മുതിർന്ന എക്സൈസ് ഉദ്യോഗസ്ഥന്റെയും കോൺഗ്രസ് മന്ത്രി സതീഷ് ജാർക്കിഹോളിയുടെ സഹോദരീഭർത്താവിന്റെയും വസതികളിലും ഓഫീസുകളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഒരേസമയം വ്യാപക റെയ്ഡ് നടത്തി. ബെളഗാവിയിലെ എൻഫോഴ്സ്മെന്റ് ആൻഡ് ക്രൈം വിഭാഗം അഡീഷണൽ എക്സൈസ് കമ്മീഷണറായ വൈ. മഞ്ജുനാഥ്, ഇയാളുടെ അടുത്ത കൂട്ടാളികൾ എന്നിവരെ ലക്ഷ്യമിട്ടായിരുന്നു പരിശോധന. മുൻ ബല്ലാരി ബിജെപി എംപി വൈ. ദേവേന്ദ്രപ്പയുടെ മകൻ കൂടിയാണ് മഞ്ജുനാഥ്. ബെംഗളൂരു, ഗോവ എന്നിവിടങ്ങളിൽ നിന്നുള്ള ഇ.ഡി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ബുധനാഴ്ച പുലർച്ചെ മുതൽ പരിശോധന ആരംഭിച്ചത്. വിദേശ പണമിടപാടുകൾ, കള്ളപ്പണം വെളുപ്പിക്കൽ,…
Read Moreമാതാപിതാക്കളെയും സഹോദരിയെയും അറുത്ത്കൊന്ന മകൾ തമിഴ്നാട്ടിൽ പിടിയിൽ; പങ്കാളിക്ക് വേണ്ടി തിരച്ചിൽ; പ്രതികളുടെ പദ്ധതികൾ പാളിയത് ഇവിടെ
ബെംഗളൂരു: ബെംഗളൂരുവിൽ മാതാപിതാക്കളെയും അനിയത്തിയെയും ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ഇരുപത്തഞ്ചുകാരിയായ യുവതി പുതുച്ചേരിയിൽ വെച്ച് പോലീസ് പിടിയിലായി. ബെല്ലന്തൂർ സ്വദേശിനിയായ ശ്വേതയാണ് റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ വലയിലായത്. കൊലപാതകത്തിൽ പങ്കാളിയായ ഇവരുടെ ലിവ്-ഇൻ പാർട്ണർ കെന്നത്ത് എന്ന യുവാവിനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. മാതാപിതാക്കളെയും ഇളയ സഹോദരിയെയും ക്രൂരമായി വകവരുത്തിയ ശേഷം ശ്വേതയും കെന്നത്തും കെന്നത്തിന്റെ ബൈക്കിലാണ് ബെംഗളൂരുവിൽ നിന്ന് രക്ഷപ്പെട്ടത്. തമിഴ്‌നാട് ലക്ഷ്യമാക്കി നീങ്ങിയ ഇരുവരും ഏകദേശം 300 കിലോമീറ്ററോളം ബൈക്കിൽ സഞ്ചരിച്ചു. എന്നാൽ പുതുച്ചേരി…
Read Moreബെംഗളൂരുവിൽ വീണ്ടും ബൈക്ക് ആംബുലൻസുകൾ സർവീസ് ആരംഭിക്കുന്നു
ബെംഗളൂരു: നഗരത്തിലെ കടുത്ത ഗതാഗതക്കുരുക്ക് മൂലം അടിയന്തിര ഘട്ടങ്ങളിൽ രോഗികളെ കൃത്യസമയത്ത് ആശുപത്രികളിൽ എത്തിക്കാൻ കഴിയാത്ത പ്രതിസന്ധിക്ക് പരിഹാരവുമായി കർണാടക ആരോഗ്യ വകുപ്പ്. സിലിക്കൺ സിറ്റിയിലെ ജീവൻരക്ഷാ ഗതാഗത സംവിധാനങ്ങളിൽ വിപ്ലവം സൃഷ്ടിച്ച ‘ബൈക്ക് ആംബുലൻസ്’ സർവീസ് പുനരാരംഭിക്കാൻ സർക്കാർ ഊർജിത ശ്രമങ്ങൾ തുടങ്ങി. പദ്ധതിയുടെ ആവിഷ്കർത്താവ് കൂടിയായ ആരോഗ്യമന്ത്രി യു.ടി. ഖാദർ തന്നെയാണ് ഈ ജനപ്രിയ സേവനം ജനങ്ങളിലേക്ക് തിരികെ എത്തിക്കാൻ നേരിട്ട് നേതൃത്വം നൽകുന്നത്. മുമ്പ് യു.ടി. ഖാദർ ആരോഗ്യ മന്ത്രിയായിരുന്ന 2015 ഏപ്രിലിലാണ് രാജ്യത്തിന് തന്നെ മാതൃകയായി ബെംഗളൂരുവിൽ ആദ്യമായി…
Read Moreശവസംസ്കാര ബുക്കിംഗിന്റെ പേരിൽ വൻ തട്ടിപ്പ്; ബെംഗളൂരുവിനെ നടുക്കിയ പുതിയ കുരുക്ക് ഇങ്ങനെ; ജാഗ്രതാ നിർദ്ദേശവുമായി കോർപ്പറേഷൻ
ബെംഗളൂരു: സിലിക്കൺ സിറ്റിയിൽ സാധാരണക്കാരെ പലവിധത്തിൽ പറ്റിക്കുന്ന സൈബർ മോഷ്ടാക്കൾ ഒടുവിൽ മരണവീടുകളെപ്പോലും ലക്ഷ്യമിട്ട് വൻ തട്ടിപ്പ് നടത്തുന്നതായി റിപ്പോർട്ട്. ബന്ധുക്കളുടെ വേർപാടിൽ നൊമ്പരപ്പെടുന്ന ദുഃഖിതരായ കുടുംബാംഗങ്ങളുടെ നിസ്സഹായാവസ്ഥ മുതലെടുത്ത് പണം കൊള്ളയടിക്കുന്ന ഞെട്ടിക്കുന്ന സംഘമാണ് ബെംഗളൂരുവിൽ സജീവമായിരിക്കുന്നത്. ബെംഗളൂരു നോർത്ത് മുനിസിപ്പൽ കോർപ്പറേഷന്റെ പരിധിയിലുള്ള ഇലക്ട്രിക് ശ്മശാനങ്ങളിൽ ശവസംസ്കാരത്തിനായി ഓൺലൈൻ സ്ലോട്ട് ബുക്ക് ചെയ്യുന്നതിന്റെ മറവിലാണ് തട്ടിപ്പ്. വ്യാജ വെബ്‌സൈറ്റുകൾ നിർമ്മിച്ച് പൊതുജനങ്ങളിൽ നിന്ന് ആയിരക്കണക്കിന് രൂപയാണ് ഈ സംഘം തട്ടിയെടുക്കുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ഗ്രേറ്റർ ബാംഗ്ലൂർ…
Read Moreകന്നഡ നടി കൃഷി ഥാപന്ദയുടെ സുഹൃത്ത് ആർ.ആർ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ
ബെംഗളൂരു: കന്നഡ ചലച്ചിത്ര നടി കൃഷി ഥാപന്ദയുടെ അടുത്ത സുഹൃത്തിനെ രാജരാജേശ്വരി നഗറിലെ (ആർ.ആർ നഗർ) അപ്പാർട്ട്‌മെന്റിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈശാഖ് (36) എന്ന യുവാവാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം പുറംലോകമറിയുന്നത്. ഫ്ലാറ്റിന്റെ നാലാം നിലയിൽ ഇയാൾ ഒറ്റയ്ക്കായിരുന്നു താമസം. താൻ ജീവിതം അവസാനിപ്പിക്കാൻ പോകുകയാണെന്ന് വൈശാഖ് മരണത്തിന് തൊട്ടുമുമ്പ് നടി കൃഷി ഥാപന്ദയെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. പരിഭ്രാന്തയായ കൃഷി ഉടൻ തന്നെ വൈശാഖിന്റെ കുടുംബാംഗങ്ങളെ വിവരമറിയിക്കുകയും അവർ ഫ്ലാറ്റിലേക്ക് കുതിച്ചെത്തുകയുമായിരുന്നു. എന്നാൽ, കുടുംബാംഗങ്ങൾ എത്തുമ്പോഴേക്കും വൈശാഖ്…
Read Moreതുംഗഭദ്രയ്ക്ക് പുതിയ കാവലാളുകൾ; 19-ാം ഗേറ്റിന്റെ ഭീതിക്ക് ഇനി വിരാമം; തുംഗഭദ്രയെ കാക്കാൻ 51 കോടിയുടെ ‘പുത്തൻ കോട്ട’ റെഡി
ബെംഗളൂരു: തുംഗഭദ്ര റിസർവോയറിന്റെ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെടുന്ന സുപ്രധാനമായ ഒരു അധ്യായത്തിന് ഇന്ന് തുടക്കമായി. കഴിഞ്ഞ വർഷം തകരാറിലായി ഒലിച്ചുപോയ വിഖ്യാതമായ 19-ാമത്തെ ക്രെസ്റ്റ് ഗേറ്റ് ഉൾപ്പെടെ, ഡാമിലെ സുരക്ഷയും സംഭരണശേഷിയും പൂർണ്ണതോതിലാക്കാൻ പുതുതായി നിർമ്മിച്ച 33 ക്രെസ്റ്റ് ഗേറ്റുകളുടെ ചരിത്രപരമായ ഉദ്ഘാടനം ഇന്ന് റിസർവോയർ പരിസരത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ നിർവ്വഹിക്കപ്പെട്ടു. 51 കോടി രൂപ ചെലവഴിച്ചാണ് ഈ ബൃഹത്തായ നവീകരണ പദ്ധതി പൂർത്തിയാക്കിയത്. കഴിഞ്ഞ വർഷമുണ്ടായ ശക്തമായ നീരൊഴുക്കിലും സമ്മർദ്ദത്തിലും പെട്ട് 19-ാം നമ്പർ ഗേറ്റ് തകർന്നത് വലിയ ആശങ്കയ്ക്ക്…
Read Moreവീട്ടുമുറ്റത്ത് കഞ്ചാവ് ചെടികൾ വളർത്തിയയാൾ അറസ്റ്റിൽ
ബെംഗളൂരു: കോലാറിൽ, വീടിന് പിന്നിൽ അനധികൃതമായി കഞ്ചാവ് ചെടികൾ വളർത്തിയ പ്രതിയെ എക്സൈസ് പോലീസ് അറസ്റ്റ് ചെയ്തു. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സയ്യിദ് അസമത്ത് അഫ്രീന്റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക റെയ്ഡിലാണ് പ്രതിയായ ചന്ദ്രപ്രകാശ് പിടിയിലായത്. കോലാർ താലൂക്കിലെ ഹോഡൽവാഡി ഗ്രാമത്തിൽ ചന്ദ്രപ്രകാശും സുഹൃത്ത് ഹനുമപ്പയും ചേർന്ന് വീടിന്റെ പിൻഭാഗത്ത് രഹസ്യമായി കഞ്ചാവ് കൃഷി നടത്തുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് പോലീസ് നടത്തിയ പരിശോധനയിൽ തോട്ടത്തിൽ നിന്ന് 22 പച്ച കഞ്ചാവ് ചെടികൾ കണ്ടെടുത്തു. സംഭവത്തിൽ ഉൾപ്പെട്ട രണ്ടാമത്തെ പ്രതിക്കായി പോലീസ് തിരച്ചിൽ…
Read More