ബെംഗളൂരു: 2008-ലെ ബെംഗളൂരു സ്ഫോടന പരമ്പരക്കേസിലെ എട്ടാം പ്രതിയും മലപ്പുറം പരപ്പനങ്ങാടി സ്വദേശിയുമായ സക്കറിയയുടെ ഇടക്കാല ജാമ്യാപേക്ഷ എൻ.ഐ.എ പ്രത്യേക കോടതി തള്ളി. ശുചിമുറിയിൽ തെന്നിവീണ് ഇടുപ്പെല്ലിന് പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയയായ മാതാവിനെ പരിചരിക്കുന്നതിനായി 15 ദിവസത്തെ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഏപ്രിൽ 27-നാണ് സക്കറിയ കോടതിയെ സമീപിച്ചത്. എന്നാൽ കോടതി ഈ അപേക്ഷ നിരസിക്കുകയായിരുന്നു. 2008 ജൂലൈ 25-നാണ് ബെംഗളൂരു നഗരത്തിലെ എട്ടിടങ്ങളിലായി സ്ഫോടനങ്ങൾ നടന്നത്. കേസിൽ രണ്ടാം പ്രതിയായ ഷറഫുദ്ദീന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രോണിക്സ് കടയിലെ ജീവനക്കാരനായിരുന്നു സക്കറിയ. സ്ഫോടനത്തിന് ഉപയോഗിച്ച…
Read MoreMonth: June 2026
വേനലിൽ കരിയും, വികസനത്തിൽ വീഴും: കോടികൾ മണ്ണിലിട്ട് മൂടാൻ പുതിയ തൈനടീൽ മാമാങ്കവുമായി ബി.ഡി.എ
ബെംഗളൂരു: ഓരോ പരിസ്ഥിതി ദിനത്തിലും കോടികൾ ഒഴുക്കി നടത്തുന്ന വനവൽക്കരണ പ്രഹസനങ്ങൾ നഗരത്തിൽ തുടരുന്നു. മുൻവർഷങ്ങളിൽ വൻ ആഘോഷത്തോടെ നട്ടുപിടിപ്പിച്ച തൈകളിൽ 20 ശതമാനത്തിൽ താഴെ മാത്രം അവശേഷിക്കുമ്പോഴാണ്, കൃത്യമായ മുൻഗണനകളോ പരിചരണമോ ഇല്ലാതെ വീണ്ടും തൈനടീൽ വാരാചരണത്തിനായി അധികൃതർ കോടികൾ വകമാറ്റുന്നത്. നട്ടുനനയ്ക്കാനും സംരക്ഷിക്കാനും ആളില്ലാതെ, മഴക്കാലത്ത് തളിർക്കുന്ന തൈകൾ വേനൽ കടുക്കുന്നതോടെ കരിഞ്ഞുണങ്ങിപ്പോകുന്നതാണ് നഗരത്തിലെ പതിവ് കാഴ്ച. തുടർപരിചരണത്തിൽ വരുത്തുന്ന ഗുരുതരമായ വീഴ്ചയാണ് ഇത്തരം പദ്ധതികളുടെ പരാജയത്തിന് പ്രധാന കാരണം. ഇതിനെയെല്ലാം അതിജീവിച്ച് കഷ്ടിച്ച് വളർന്നുവരുന്ന മരങ്ങളാകട്ടെ, വികസന പദ്ധതികളുടെ പേരിൽ…
Read Moreകെ.ആർ പുരം കൊലപാതക പരമ്പര: ബെംഗളൂരു ടെക്കിയുടെ ലിവ്-ഇൻ പങ്കാളിയും പിടിയിൽ
ബെംഗളൂരു, ജൂൺ 26: കർണാടകയെ നടുക്കിയ ബെംഗളൂരു കെ.ആർ പുരം ട്രിപ്പിൾ കൊലപാതകക്കേസിലെ സഹപ്രതി കെന്നത്തിനെ വൈറ്റ്ഫീൽഡ് സബ് ഡിവിഷൻ പോലീസ് അറസ്റ്റ് ചെയ്തു. നാല് ദിവസമായി വിവിധ സംസ്ഥാനങ്ങളിലായി പോലീസ് നടത്തിയ ഊർജ്ജിതമായ തിരച്ചിലിനൊടുവിലാണ് പ്രതിയെ പുതുച്ചേരിയിൽ നിന്ന് പിടികൂടിയത്. കേസിലെ മുഖ്യപ്രതിയായ ശ്വേതയെ നേരത്തെ പുതുച്ചേരിയിൽ നിന്ന് തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബെംഗളൂരുവിൽ നിന്ന് ബൈക്കിൽ രക്ഷപ്പെട്ട പ്രതികൾ പിന്നീട് രണ്ട് വഴിക്കാണ് സഞ്ചരിച്ചത്. ശ്വേതയിൽ നിന്ന് പിരിഞ്ഞ് ഒളിവിൽ പോയ കെന്നത്തിനെ കണ്ടെത്താൻ പോലീസ് സിസിടിവി ദൃശ്യങ്ങളും സാങ്കേതിക…
Read Moreബെംഗളൂരുവിൽ നടൻ ദർശന്റെ മകൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വിജയലക്ഷ്മി
ബെംഗളൂരു: കന്നഡ നടൻ ദർശന്റെ മകൻ വിനീഷ് സഞ്ചരിച്ച കാർ ബെംഗളൂരുവിലെ ആർ.ആർ നഗറിൽ വെച്ച് റോഡപകടത്തിൽപ്പെട്ടു. വ്യാഴാഴ്ചയാണ് സംഭവം. വിനീഷ് സഞ്ചരിച്ചിരുന്ന ഫോർഡ് എൻഡവർ എസ്‌യുവി (SUV) മുന്നിലുണ്ടായിരുന്ന ഇരുചക്ര വാഹനത്തിന് പിന്നിലിടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ ബൈക്ക് യാത്രികൻ റോഡിലേക്ക് തെറിച്ചുവീണെങ്കിലും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. എസ്‌യുവി അമിതവേഗതയിലായിരുന്നുവെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന ദൃക്‌സാക്ഷികൾ ആരോപിച്ചു. അപകടത്തിന് തൊട്ടുപിന്നാലെ നാട്ടുകാരും പരിക്കേറ്റ ബൈക്ക് യാത്രികനും ചേർന്ന് കാർ തടയുകയായിരുന്നു. തുടർന്ന് വിനീഷ് കാറിൽ നിന്നും പുറത്തിറങ്ങിയതോടെ പൊതുജനങ്ങളും വിനീഷും തമ്മിൽ റോഡിൽ വെച്ച് വാക്കേറ്റമുണ്ടായി. നാട്ടുകാർ…
Read Moreപർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടത് സാങ്കേതിക തകരാർ കൊണ്ടല്ല; കാരണം അറിയാൻ വായിക്കാം
ബെംഗളൂരു: നമ്മ മെട്രോ പർപ്പിൾ ലൈനിലെ കബ്ബൺ പാർക്ക് സ്റ്റേഷനിൽ വ്യാഴാഴ്ച വൈകുന്നേരം ട്രെയിൻ സർവീസ് തടസ്സപ്പെടാനിടയായ സംഭവത്തിൽ വിശദീകരണവുമായി ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) ഔദ്യോഗിക മാധ്യമക്കുറിപ്പ് പുറത്തിറക്കി. ട്രെയിനിന്റെ വാതിലുകൾ അടയാത്തതിനെ തുടർന്ന് യാത്രക്കാർക്കിടയിൽ വലിയ ആശങ്ക പരന്നിരുന്നു. എന്നാൽ, ട്രെയിനിന് യാതൊരുവിധ സാങ്കേതിക തകരാറുകളും ഉണ്ടായിരുന്നില്ലെന്നും യാത്രാക്കാരന്റെ ശ്രദ്ധക്കുറവാണ് സംഭവത്തിന് പിന്നിലെന്നും ബിഎംആർസിഎൽ വ്യക്തമാക്കി. വ്യാഴാഴ്ച രാത്രി 7:36 ഓടെയാണ് കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷനിൽ എത്തിയ ട്രെയിനിന്റെ ഒരു വാതിൽ ശരിയായി അടയ്ക്കാൻ സാധിക്കാതെ വന്നത്.…
Read Moreയാത്രക്കാരുടെ മനസ്സ് വായിക്കാൻ നമ്മ മെട്രോ; ട്രാക്കരികിൽ വരാൻ പോകുന്ന ഡിജിറ്റൽ ബോർഡുകൾക്ക് പിന്നിലെ രഹസ്യം!
ബെംഗളൂരു: സിലിക്കൺ സിറ്റിയുടെ പൊതുഗതാഗത സംവിധാനത്തിന്റെ ജീവനാഡിയായ ‘നമ്മ മെട്രോ’ സ്റ്റേഷനുകളിലെ ആത്മഹത്യാ പ്രവണത തടയുന്നതിനായി ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പുതിയ പ്രതിരോധ നടപടികളിലേക്ക് കടക്കുന്നു. മെട്രോ ട്രാക്കുകളിലേക്ക് ചാടിയുള്ള ആത്മഹത്യാ ശ്രമങ്ങൾ സമീപകാലത്ത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ്, സ്റ്റേഷനുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിനും യാത്രാക്കാരുടെ മാനസികാവസ്ഥയിൽ പോസിറ്റീവായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനുമായി ബിഎംആർസിഎൽ പ്രമുഖ മാനസികാരോഗ്യ കേന്ദ്രമായ നിംഹാൻസുമായി (NIMHANS) കൈകോർത്തിരിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ നമ്മ മെട്രോ ട്രാക്കുകളിലേക്ക് ആളുകൾ ചാടിയ 11-ലധികം ആശങ്കാജനകമായ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇത്തരം സംഭവങ്ങളിൽ…
Read Moreനാളെ ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നടും; ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ബെംഗളൂരു വികസന അതോറിറ്റി
ബെംഗളൂരു: ഒറ്റദിവസം കൊണ്ട് 15 ലക്ഷം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് ഗിന്നസ് റെക്കോർഡിൽ ഇടം നേടാനുള്ള വൻ തയാറെടുപ്പിലാണ് ബെംഗളൂരു വികസന അതോറിറ്റി (ബി.ഡി.എ). കെംപെഗൗഡ ജയന്തി ദിനമായ നാളെ വെറും 12 മണിക്കൂർ കൊണ്ട് വിവിധ ബി.ഡി.എ ലേഔട്ടുകളിലെ 240 ഏക്കർ ഭൂമിയിലാണ് ഈ വൻ വൃക്ഷത്തൈ നടീൽ യജ്ഞം നടക്കുക. മുൻകാലങ്ങളിൽ നട്ടുപിടിപ്പിച്ച തൈകളിൽ 20 ശതമാനം മാത്രമാണ് വളർന്നു വലുതായത് എന്ന മുൻഅനുഭവങ്ങളുടെ പശ്ചാത്തലത്തിൽ, ഇത്തവണ അതീവ ജാഗ്രതയോടെയും കൃത്യമായ ആസൂത്രണത്തോടെയുമാണ് പദ്ധതി നടപ്പാക്കുന്നത്. ഈ ബൃഹത്തായ ദൗത്യത്തിനായി 50,000 വൊളന്റിയർമാരെയാണ്…
Read Moreഎബോള ജാഗ്രത: ഇന്ത്യയിലേക്ക് വരുന്നവർക്ക് ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ നിർബന്ധമാക്കി
ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള രോഗബാധ പടരുന്ന പശ്ചാത്തലത്തിൽ വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് എത്തുന്ന യാത്രക്കാരുടെ ആരോഗ്യ നിരീക്ഷണം കേന്ദ്ര സർക്കാർ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി യാത്രക്കാർക്കായി പൂർണ്ണമായും ഡിജിറ്റലായും സമ്പര്‍ക്കരഹിതമായും പ്രവർത്തിക്കുന്ന ‘എയർ സുവിധ 2.0’ ഹെൽത്ത് ഡിക്ലറേഷൻ പ്ലാറ്റ്‌ഫോം കേന്ദ്ര വ്യോമയാന മന്ത്രാലയം പുറത്തിറക്കി. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളിലെ എബോള വ്യാപനത്തെ ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പ്രതിരോധ നടപടികളുടെ ഭാഗമായി ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡുമായി സഹകരിച്ച് കേന്ദ്രം പരിഷ്‌കരിച്ച പോർട്ടൽ…
Read Moreവിദ്യാർഥികൾക്ക് ആഹ്ലാദവാർത്ത; ബസ് പാസിന് അടച്ച തുക തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം
ബെംഗളൂരു: കെ.എസ്.ആർ.ടി.സി, ബി.എം.ടി.സി ബസുകളിൽ യാത്ര ചെയ്യുന്നതിനായി മുൻകൂട്ടി പണമടച്ച് ബസ് പാസിന് അപേക്ഷിച്ച ആൺകുട്ടികളായ വിദ്യാർഥികൾക്ക് ആശ്വാസവാർത്ത. പാസിനായി അവർ അടച്ച തുക ഒരാഴ്ചയ്ക്കുള്ളിൽ പൂർണ്ണമായും തിരികെ നൽകാൻ അധികൃതർ തീരുമാനിച്ചു. സർക്കാരിന്റെ ഔദ്യോഗിക പോർട്ടലായ ‘സേവാസിന്ധു’ വഴി സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് തുക തിരികെ ലഭിക്കുന്നതിനുള്ള (റീഫണ്ട്) അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിച്ച് ഏഴ് ദിവസത്തിനകം തന്നെ തുക വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ലഭ്യമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വിദ്യാർഥികൾക്കായുള്ള ബസ് പാസ് അപേക്ഷാ നടപടികൾ ആരംഭിച്ചതിന് ശേഷമാണ് ബസുകളിൽ ആൺകുട്ടികൾക്കും…
Read Moreബെംഗളൂരുവിലെ ചേരികൾ മുംബൈ മോഡലിലേക്ക് മാറുന്നു; മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!
ബെംഗളൂരു: മുംബൈ മാതൃകയിൽ ബെംഗളൂരു നഗരത്തിലെ ചേരികൾ വൻതോതിൽ നവീകരിക്കാനുള്ള പദ്ധതിയുമായി കർണാടക സർക്കാർ. ഇത് സംബന്ധിച്ച കൃത്യമായ പദ്ധതി തയ്യാറാക്കാൻ മുഖ്യമന്ത്രി (ബെംഗളൂരു നഗരവികസന ചുമതലയുള്ള മന്ത്രി) ഡി.കെ. ശിവകുമാർ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി. അടുത്ത മന്ത്രിസഭാ യോഗത്തിന് മുൻപായി ഇതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തരവ്. പദ്ധതിയുടെ ഭാഗമായി ഉദ്യോഗസ്ഥ സംഘം മുംബൈ സന്ദർശിച്ച് അവിടുത്തെ ചേരി വികസന രീതികളെയും പുനരധിവാസ പ്രവർത്തനങ്ങളെയും കുറിച്ച് നേരിട്ട് പഠനം നടത്തും. ഇതിനുശേഷമായിരിക്കും അന്തിമ റിപ്പോർട്ട് സർക്കാരിന് കൈമാറുക. മുംബൈയിലേതിനേക്കാൾ മികച്ച…
Read More