അഗർബത്തികളുടെ അപൂർവ ശേഖരം; മുണ്ടക്കയം സ്വദേശി ലോക റെക്കോർഡിലേക്ക്

മുണ്ടക്കയം: സുഗന്ധം പരത്തുന്ന അഗർബത്തികളുടെ വൈവിധ്യമാർന്ന ശേഖരത്തിലൂടെ മുണ്ടക്കയം സ്വദേശി സി. ഇന്ദുചൂഡൻ യു.ആർ.എഫ് (യൂണിവേഴ്സൽ റെക്കോർഡ്സ് ഫോറം ) ലോക റെക്കോർഡിൽ ഇടംപിടിച്ചു.ശനിയാഴ്ച പുഞ്ചവയൽ സെന്റ് മേരീസ് എൽ.പി സ്കൂൾ ഹാളിൽ സംഘടിപ്പിച്ച പ്രദർശനത്തിൽ 27 വിദേശ രാജ്യങ്ങളിൽ നിന്നുള്ളവ ഉൾപ്പെടെ 617 വ്യത്യസ്ത ഇനം അഗർബത്തികളാണ്പ്രദർശിപ്പിച്ചത്. യു.ആർ.എഫ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് മുഖ്യ നിരീക്ഷകനായിരുന്നു. ഇന്ത്യയിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രങ്ങളായ അക്ഷർധാം, തിരുപ്പതി, കാശി, ഗയ, വാരണാസി, മഥുര, അയോധ്യ എന്നിവിടങ്ങളിൽ നിന്നുള്ള അഗർബത്തികൾ ഇന്ദുചൂഡന്റെ ശേഖരത്തിലെ പ്രധാന…

Read More

സ്വര്‍ണവിലയില്‍ വൻ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് പവന് 1440 രൂപ കുറഞ്ഞതോടെ സ്വര്‍ണവില വീണ്ടും 1,20,000ല്‍ താഴെയെത്തി. 1,18,560 രൂപയാണ് പുതിയ പവന്‍ വില. ഗ്രാമിന് ആനുപാതികമായി 180 രൂപയാണ് കുറഞ്ഞത്. 14,820 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം ഒന്നിന് 1,26,920 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും. ആറുദിവസത്തിനിടെ 8000ല്‍പ്പരം രൂപ ഇടിഞ്ഞ ശേഷം കൂടിയും കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെയാണ് സ്വര്‍ണവില ഇടിഞ്ഞത്.

Read More

പീഡന കേസ്; സംവിധായകന്‍ ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം

കൊച്ചി: ഫ്‌ളാറ്റില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സംവിധായകന്‍ ചിദംബരം എസ്. പൊതുവാളിന് മുന്‍കൂര്‍ ജാമ്യം. എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എറണാകുളം സെഷന്‍സ് കോടതി ജഡ്ജി കെ കെ ബാലകൃഷ്ണനാണ് ജാമ്യം അനുവദിച്ചത്. 2022 ല്‍ എളംകുളത്തെ ഫ്ലാറ്റില്‍ അതിക്രമിച്ചു കയറി ലൈംഗിക ഉദ്ദേശത്തോടെ മോശമായി പെരുമാറിയെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്. ബിഎന്‍എസ് 74, 75 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.

Read More

വാടക വീട്ടിൽ ദമ്പതികളുടെ മൃതദേഹങ്ങൾ രക്തത്തിൽ കുളിച്ച നിലയിൽ

കോട്ടയം: വാടക വീട്ടിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. പൊൻകുന്നം തോണിപ്പാറ റോഡിനു സമീപമുള്ള വാടകവീട്ടിൽ സാജൻ(33), ഭാര്യ വാഴൂർ സ്വദേശി അനുഷ(30) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടാം നിലയിലുള്ള വാടക വീട്ടിലെ മുറിയിൽ രക്തത്തിൽ കുളിച്ച് നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. രാത്രിയിൽ വഴക്ക് കേട്ടിരുന്നതായും രാവിലെ വിളിച്ചപ്പോൾ ഫോണിൽ ലഭിക്കാതായെന്നും ആണ് പരിസരവാസികൾ പറയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രണ്ടര വയസ്സുള്ള മകനും ഇവർക്കൊപ്പം വീട്ടിൽ ഉണ്ടായിരുന്നു. ഉറക്കം ഉണർന്ന് കുട്ടി കരയുന്നത് കേട്ടാണ് വീട്ടുടമസ്ഥർ…

Read More

നിര്‍മല സീതാരാമന്റെ വ്യാജ വിഡിയോ ഉപയോഗിച്ച് 3.5 ലക്ഷം തട്ടിയെന്ന് പരാതി

ബെംഗളുരു: കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്റെ പേരില്‍ ഡീപ് ഫേക്ക് വ്യാജ വിഡിയോ ഉപയോഗിച്ച് വിദ്യാര്‍ഥിയുടെ 3.5 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഓണ്‍ലൈന്‍ നിക്ഷേപ കമ്പനിയുടെ പേരില്‍ സമൂഹികമാധ്യമത്തിലാണു വിഡിയോ പ്രചരിച്ചത്. ഫെബ്രുവരി 2 മുതല്‍ മാര്‍ച്ച് 3 വരെയുള്ള കാലയളവില്‍ പിതാവിന്റെ അക്കൗണ്ടില്‍ നിന്നാണ് വിദ്യാര്‍ഥി പലതവണയായി തുക കൈമാറിയത്. കൂടുതല്‍ തുക ആവശ്യപ്പെട്ടതോടെയാണ് തട്ടിപ് വീട്ടുകാരറിഞ്ഞത്.

Read More

കാപ്പി ഉൾപ്പടെ ഹോട്ടൽ ഭക്ഷണത്തിന് വിലയേറും; വാണിജ്യ സിലിണ്ടർ വിലവർദ്ധനവിൽ നട്ടംതിരിഞ്ഞ് ഉടമകൾ

ബെംഗളൂരു: നഗരത്തിലെ ഹോട്ടൽ ഭക്ഷണങ്ങൾക്കും കാപ്പിക്കും വില വർദ്ധിക്കാൻ സാധ്യത. വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വില കുത്തനെ കൂടിയതും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവുമാണ് ഹോട്ടലുടമകളെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിക്കുന്നത്. ഇതുസംബന്ധിച്ച് ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ ചർച്ചകൾ ആരംഭിച്ചു. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 115 രൂപ വർദ്ധിച്ചതിന് പുറമെ, നേരത്തെ നൽകിയിരുന്ന 150 രൂപയുടെ ഇളവ് കൂടി പിൻവലിച്ചു. ഇതോടെ ഒരു സിലിണ്ടറിന് 265 രൂപയുടെ അധിക ബാധ്യതയാണ് ഹോട്ടലുടമകൾക്ക് ഉണ്ടാകുന്നത്. ഗാർഹിക സിലിണ്ടറിന് 60 രൂപ വർദ്ധിച്ചതും തിരിച്ചടിയായി. പാചക എണ്ണയ്ക്ക്…

Read More

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; 70-കാരനായ ഡ്രൈവർ കാറിനുള്ളിൽ വെന്തുമരിച്ചു

ബെംഗളൂരു : ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവർ ദാരുണമായി മരിച്ചു. പെനുമലെ സ്വദേശിയായ ഉദയ് കുമാർ (70) ആണ് മരിച്ചത്. ചിക്കബല്ലാപുര ജില്ലയിലെ ബാഗേപ്പള്ളി താലൂക്കിലെ അച്ചേപ്പള്ളി ഗ്രാമത്തിന് സമീപം ഞായറാഴ്ചയായിരുന്നു സംഭവം. അച്ചേപ്പള്ളിക്ക് സമീപം കാർ ഓടിച്ചുപോകുന്നതിനിടെ അപ്രതീക്ഷിതമായി തീ പടരുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ ആളിപ്പടർന്ന തീ കാറിനെ പൂർണ്ണമായും വിഴുങ്ങി. കാറിനുള്ളിൽ കുടുങ്ങിപ്പോയ ഉദയ് കുമാറിന് പുറത്തിറങ്ങാൻ സാധിച്ചില്ല. നാട്ടുകാർ ഓടിക്കൂടി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുതന്നെ അദ്ദേഹം വെന്തുമരിക്കുകയായിരുന്നു. കാറിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.…

Read More

ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന്റെ ടയര്‍ പൊട്ടി അപകടം; വിദ്യാര്‍ത്ഥി മരിച്ചു

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന്റെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു. പയ്യോളി ഇരുമ്പടത്തുചാലില്‍ ഓത്തുപുരയില്‍ ഹനീഫയുടെ മകന്‍ മുഹമ്മദ് ബിലാല്‍ ആണ് മരിച്ചത്. 16 വയസായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ബിലാലിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്‌കൂട്ടറില്‍ സഞ്ചരിച്ച സുഹൃത്തുക്കളായ ആദില്‍, അദ്‌നാന്‍,യാസിന്‍ എന്നിവരെ പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More

പൊങ്കാലയ്ക്കിടെ പൊള്ളലേറ്റ് ചികിത്സയിരിക്കെ യുവതി മരിച്ചു

തിരുവനന്തപുരം: പൊങ്കാലയ്ക്കിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശി വിജിഷയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ ചികിത്സയിലായിരുന്ന വിജിഷയെ ഇന്നലെ കോഴിക്കോട് സ്റ്റാര്‍ കെയര്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരണം. പൊങ്കാലയ്ക്കിടെ പുറകിലെ അടുപ്പില്‍ നിന്ന് സാരിയിലേക്ക് തീപടരുകയായിരുന്നു.

Read More

യശ്വന്തപുര-ചന്നസന്ദ പാത ഇരട്ടിപ്പിക്കല്‍ വൈകുന്നു

ബെംഗളൂരു: യശ്വന്തപുര-ചന്നസന്ദ പാത ഇരട്ടിപ്പിക്കല്‍ പ്രവൃത്തികള്‍ വൈകുന്നു. 2021ല്‍ ആരംഭിച്ച പ്രവൃത്തികള്‍ ഇപ്പോഴും പകുതി മാത്രമേ പൂര്‍ത്തിയായിട്ടുള്ളു. 21.7കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന പാതയില്‍ ബാനസവാടിക്കും ഹെബ്ബാളിനും ഇടയിലാണ് ട്രെയിനുകള്‍ ക്രോസിങ്ങിനായി പിടിച്ചിടുന്നത്. ഹെബ്ബാള്‍ ബയ്യപ്പനഹള്ളി, ബയ്യപ്പനഹള്ളി-ചന്നസന്ദ റീച്ചുകളുടെ നിര്‍മാണപ്രവൃത്തികളാണ് പുരോഗമിക്കുന്നത്.  

Read More