അഗർബത്തികളുടെ അപൂർവ ശേഖരം; മുണ്ടക്കയം സ്വദേശി ലോക റെക്കോർഡിലേക്ക്

മുണ്ടക്കയം: സുഗന്ധം പരത്തുന്ന അഗർബത്തികളുടെ വൈവിധ്യമാർന്ന ശേഖരത്തിലൂടെ മുണ്ടക്കയം സ്വദേശി സി. ഇന്ദുചൂഡൻ യു.ആർ.എഫ് (യൂണിവേഴ്സൽ റെക്കോർഡ്സ് ഫോറം ) ലോക റെക്കോർഡിൽ ഇടംപിടിച്ചു.ശനിയാഴ്ച പുഞ്ചവയൽ സെന്റ് മേരീസ് എൽ.പി സ്കൂൾ ഹാളിൽ സംഘടിപ്പിച്ച പ്രദർശനത്തിൽ 27 വിദേശ രാജ്യങ്ങളിൽ നിന്നുള്ളവ ഉൾപ്പെടെ 617 വ്യത്യസ്ത ഇനം അഗർബത്തികളാണ്പ്രദർശിപ്പിച്ചത്.

യു.ആർ.എഫ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് മുഖ്യ നിരീക്ഷകനായിരുന്നു. ഇന്ത്യയിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രങ്ങളായ അക്ഷർധാം, തിരുപ്പതി, കാശി, ഗയ, വാരണാസി, മഥുര, അയോധ്യ എന്നിവിടങ്ങളിൽ നിന്നുള്ള അഗർബത്തികൾ ഇന്ദുചൂഡന്റെ ശേഖരത്തിലെ പ്രധാന ആകർഷണങ്ങളാണ്. റോസ്, സാൻഡൽ, ലാവണ്ടർ, ജാസ്മിൻ തുടങ്ങിയ സുഗന്ധങ്ങൾക്കൊപ്പം 2 ഇൻ വൺ മുതൽ 7 ഇൻ വൺ വരെയുള്ള പാക്കറ്റുകളും വിവിധ ആകൃതിയിലുള്ള തിരികളും പ്രദർശനത്തിന് മാറ്റുകൂട്ടി.

  അടുത്തയാഴ്ച മുതൽ ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ വൻ മാറ്റം;  ഓണസമ്മാനമായി ഇരട്ടി സീറ്റുകൾ, പക്ഷേ ആ ഒരു റൂട്ടിന് റെയിൽവേ 'റെഡ് സിഗ്നൽ' നൽകിയതെന്ത്?

പത്തര അടി ഉയരമുള്ള ഭീമൻ അഗർബത്തി മുതൽ ഒൻപത് ഇഞ്ച് മാത്രം വലുപ്പമുള്ളവയും ആറടിനീളമുള്ള പതിനഞ്ചിലധികം തിരികളും കൗതുകമുണർത്തുന്ന കാഴ്ചകളായിരുന്നു.മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസമ്മ മാത്യു പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ എ.ജി.എം പാരാമെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഗിരിജ പ്രസാദ് സെന്റ് ജോസഫ് എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് കുഞ്ഞുമോൾ കീബോർഡ് ആർട്ടിസ്റ്റ് സുനിൽ പ്രയാഗ്, പുഞ്ചവയൽ സെന്റ് മേരീസ് ചർച്ച് വികാരി ഫാ. സെബാസ്റ്റ്യൻ കിടങ്ങറ താഴെ , അന്നാമ്മ ട പഞ്ചായത്ത് മെമ്പർമാരായ പ്രശാന്ത്, ബാബുക്കുട്ടൻ എന്നിവർ സംസാരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വാതന്ത്ര്യദിനത്തിൽ വിധാൻ സൗധയിൽ 'ഫ്രീഡം ഹബ്ബ': പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം
[masterslider id="10"]

Related posts