ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; 70-കാരനായ ഡ്രൈവർ കാറിനുള്ളിൽ വെന്തുമരിച്ചു

ബെംഗളൂരു : ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവർ ദാരുണമായി മരിച്ചു. പെനുമലെ സ്വദേശിയായ ഉദയ് കുമാർ (70) ആണ് മരിച്ചത്. ചിക്കബല്ലാപുര ജില്ലയിലെ ബാഗേപ്പള്ളി താലൂക്കിലെ അച്ചേപ്പള്ളി ഗ്രാമത്തിന് സമീപം ഞായറാഴ്ചയായിരുന്നു സംഭവം.

അച്ചേപ്പള്ളിക്ക് സമീപം കാർ ഓടിച്ചുപോകുന്നതിനിടെ അപ്രതീക്ഷിതമായി തീ പടരുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ ആളിപ്പടർന്ന തീ കാറിനെ പൂർണ്ണമായും വിഴുങ്ങി. കാറിനുള്ളിൽ കുടുങ്ങിപ്പോയ ഉദയ് കുമാറിന് പുറത്തിറങ്ങാൻ സാധിച്ചില്ല. നാട്ടുകാർ ഓടിക്കൂടി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുതന്നെ അദ്ദേഹം വെന്തുമരിക്കുകയായിരുന്നു.

കാറിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ കാർ പൂർണ്ണമായും കത്തിയമർന്നു.
ബാഗേപ്പള്ളി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കേസെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts