പെരിന്തൽമണ്ണ റൂട്ടിൽ കേരള ആർടിസിയുടെ വക കിടിലൻ സർപ്രൈസ്!

ബെംഗളുരു: കേരള ആര്‍ടിസിയുടെ ബെംഗളുരു-പെരിന്തല്‍മണ്ണ വാരാന്ത്യ സൂപ്പര്‍ഫാസ്റ്റ് സ്‌പെഷ്യല്‍ ബസ് സര്‍വീസ് ആരംഭിച്ചു. ബെംഗളൂരു സാറ്റലൈറ്റ് ബസ് ടെര്‍മിനലില്‍ നിന്ന് തിങ്കളാഴ്ചകളില്‍ വൈകിട്ട് 3ന് പുറപ്പെട്ട് മൈസൂരു, ബത്തേരി, താമരശ്ശേരി, മഞ്ചേരി വഴി രാത്രി 11ന് പെരി ന്തല്‍മണ്ണയിലെത്തും. പെരിന്തല്‍ മണ്ണയില്‍ നിന്ന് ഞായറാഴ്ചകളില്‍ രാത്രി 8.10ന് പുറപ്പെട്ട് മഞ്ചേരി, താമരശ്ശേരി, കല്‍പറ്റ, മാനന്തവാടി, മൈസൂരു വഴി രാവിലെ 5.45ന് ബെംഗളൂരുവിലെത്തും. 492 രൂപയാണ് ടിക്കറ്റ് നിര

Read More

സമയം ലാഭിക്കാൻ ഇരട്ടി ദൂരം; ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് യുവതി കണ്ടെത്തിയ പരിഹാരം കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

ബെംഗളൂരു: ഐടി നഗരത്തിലെ വീർപ്പുമുട്ടിക്കുന്ന ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ 23 കിലോമീറ്റർ യാത്രയ്ക്ക് പകരം 47 കിലോമീറ്റർ ദൂരം വണ്ടിയോടിച്ച് യുവതി. ശ്രവിക ജെയിൻ എന്ന യുവതിയാണ് തന്റെ ‘ബെംഗളൂരു ഡേ’ വിശേഷം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ (X) പങ്കുവെച്ചത്. ഗൂഗിൾ മാപ്പിലെ രണ്ട് വ്യത്യസ്ത റൂട്ടുകളുടെ സ്ക്രീൻഷോട്ടുകളും താരം കുറിപ്പിനൊപ്പം ചേർത്തിട്ടുണ്ട്. 23 കിലോമീറ്റർ ദൈർഘ്യമുള്ള ചെറിയ റൂട്ടിലൂടെ യാത്ര ചെയ്താൽ ലക്ഷ്യസ്ഥാനത്തെത്താൻ 1 മണിക്കൂർ 35 മിനിറ്റ് എടുക്കുമെന്ന് മാപ്പ് കാണിക്കുന്നു. എന്നാൽ ഇതിന്റെ ഇരട്ടി ദൂരമുള്ള (47 കി.മീ)…

Read More

സോഷ്യൽ മീഡിയ നിരോധനം: കുട്ടികൾക്ക് സുരക്ഷയോ ശാപമോ? നിരോധനം കുട്ടികളെ എങ്ങനെ ബാധിക്കുമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു

ബെംഗളൂരു: 2026-ലെ കർണാടക ബജറ്റിലെ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനങ്ങളിലൊന്നായിരുന്നു 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാനുള്ള തീരുമാനം. ഇതോടെ ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കർണാടക മാറി. തൊട്ടുപിന്നാലെ ആന്ധ്രാപ്രദേശും 13 വയസ്സിൽ താഴെയുള്ളവർക്ക് സമാനമായ നിരോധനം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഈ നീക്കം കുട്ടികളുടെ വളർച്ചയെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ ഭിന്നാഭിപ്രായങ്ങളാണ് ഉയരുന്നത്. കുട്ടികളുടെയും അധ്യാപകരുടെയും പക്ഷം: നിരോധന വാർത്തയോട് സമ്മിശ്ര പ്രതികരണമാണ് മണ്ഡലങ്ങളിൽ നിന്ന് ഉയരുന്നത്. മൈസൂരുവിലെ ഒരു ഏഴാം ക്ലാസ് വിദ്യാർത്ഥി തന്റെ വിയോജിപ്പ് രേഖപ്പെടുത്തിയത്…

Read More

വളർത്തുനായയെ ചൊല്ലി തർക്കം: അപ്പാർട്ട്മെന്റിൽ യുവാവിന് മർദ്ദനം

ബെംഗളൂരു: വളർത്തുനായയുമായി നടന്നതിനെച്ചൊല്ലിയുണ്ടായ നിസ്സാര തർക്കം വർത്തൂരിലെ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ വൻ സംഘർഷത്തിന് കാരണമായി. വർത്തൂർ ‘ബ്രിഗേഡ് എത്യോപ്യ’ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന തരുൺ അറോറ എന്ന യുവാവിനെ എട്ടോളം മുതിർന്ന പൗരന്മാർ ചേർന്ന് മർദ്ദിച്ചതായാണ് പരാതി. സംഭവത്തിൽ വർത്തൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തരുൺ തന്റെ വളർത്തുനായയുമായി അപ്പാർട്ട്മെന്റ് പരിസരത്ത് നടക്കാനിറങ്ങിയതായിരുന്നു. മറ്റ് താമസക്കാർ വ്യായാമത്തിനും യോഗയ്ക്കുമായി ഉപയോഗിക്കുന്ന സ്ഥലത്ത് നായയെ കൊണ്ടുവന്നതും നായ അവിടെ മൂത്രമൊഴിച്ചതുമാണ് തർക്കത്തിന് കാരണമായത്. തർക്കം രൂക്ഷമായതോടെ അവിടെയുണ്ടായിരുന്ന മുതിർന്ന പൗരന്മാർ ചേർന്ന് തരുണിനെ…

Read More

വായ്പ എഴുതിതള്ളുക; കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി മുണ്ടക്കൈ -ചൂരൽമല നിവാസികൾ

വായ്പ എഴുതിതള്ളാത്തതിൽ പ്രതിഷേധിച്ച് വയനാട് കളക്ടറേറ്റിലേക്ക് മുണ്ടക്കൈ -ചൂരൽമല നിവാസികളുടെ മാർച്ച്. ഭവനപദ്ധതിയിൽപ്പെടാത്ത കുടുംബങ്ങളുടെ വായ്പയും എഴുതി തള്ളിയില്ല. മാനദണ്ഡത്തിന്റെ പേര് പറഞ്ഞ് ചിലരെ മാത്രം ഒഴിവാക്കിയെന്നാണ് ആരോപണം. എല്ലാ ദുരന്തബാധിതരെയും പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യമാണ് സമരക്കാര്‍ മുന്നോട്ടുവെക്കുന്നത്. റേഷന്‍ കാര്‍ഡ് മാനദണ്ഡപ്രകാരവും കൂട്ടുകുടുംബ മാനദണ്ഡപ്രകാരവും പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെടുത്തണമൈന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു.

Read More

മന്ത്രി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ

ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണം. ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്നും ഇതിന്റെയെല്ലാം ഫോട്ടോകൾ എടുത്ത ഭാര്യയെ ഗണേഷിന്റെ സന്തത സഹചാരികൾ തടഞ്ഞുവെച്ച് മൊബൈൽ ഫോൺ കൈക്കലാക്കാൻ ശ്രമിച്ചുവെന്നും പോലീസ് സംഭവസ്ഥലത്ത് എത്തിയെങ്കിലും ഇടപെടാതെ പിൻവാങ്ങുകയായിരുന്നുവെന്നും ആരോപണമുണ്ട്. ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. വാളകത്തെ കുടുംബവീട്ടിൽ മുന്നറിയിപ്പില്ലാതെ എത്തിയ ഭാര്യ, ഗണേഷിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കാണുകയായിരുന്നു. മുൻ ഡിജിപി ആർ. ശ്രീലേഖയുടെ ഭർത്താവിന്റെ സഹോദരിയായ ഭാര്യ ഉടനെ അവരുമായി ബന്ധപ്പെട്ടു. നടന്ന കാര്യങ്ങളെക്കുറിച്ച് ശ്രീലേഖയെ…

Read More

വീണ്ടും രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് ; ഒപ്പം കോൺഗ്രസ് നേതാക്കളും

പാലക്കാട്: ലൈംഗിക പീഡന കേസിൽ അറസ്റ്റിലായതിന് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഓഫീസിലെത്തി. രാഹുലിനൊപ്പം പാലക്കാട് ബ്ലോക്ക് കോൺഗ്രസ് അധ്യക്ഷൻ സി വി സതീഷ്, ബ്ലോക്ക് ട്രഷറർ മച്ചിങ്ങൽ ഹരിദാസ് എന്നിവരും ഉണ്ടായിരുന്നു. എംഎൽഎയുടെ നേതൃത്വത്തിൽ നിർമിച്ച വീടുകളുടെ താക്കോൽ ദാനം നിർവഹിക്കാനായിരുന്നു സന്ദർശനം. ഇക്കഴിഞ്ഞ ജനുവരി 11നായിരുന്നു പ്രത്യേക അന്വേഷണ സംഘം മൂന്നാം ബലാത്സംഗ കേസിൽ രാഹുലിനെ അറസ്റ്റ് ചെയ്തത്.  

Read More

പൊലീസ് കസ്റ്റഡിയിലിരിക്കെ ദളിത് യുവാവ് മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിൽ 26കാരനായ ദലിത് യുവാവ് പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചു. ആകാശ് ഡെനിസൺ എന്ന ബിരുദധാരിയാണ് മരിച്ചത്. ചികിത്സയിലിരിക്കെയായിരുന്നു മരണം. യുവാവിന്റെ മരണത്തിന് കാരണം കസ്റ്റഡി പീഡനമാണെന്ന് കുടുംബം ആരോപിച്ചു. രണ്ട് പേരുമായി തർക്കത്തിലേർപ്പെടുകയും തുടർന്ന് ആക്രമിച്ചെന്നുമുള്ള പരാതിയിലായിരുന്നു ആകാശിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മാർച്ച് ആറിനായിരുന്നു സംഭവം. ആകാശിന് പുറമെ മറ്റൊരാൾ കൂടി കേസിൽ പ്രതിയാണ്. ഇരുവരെയും മജിസ്ട്രേറ്റ് മാർച്ച് 18 വരെ കസ്റ്റഡിയിൽ വിടുകയായിരുന്നു. ഞായറാഴ്ചയായിരുന്നു ആകാശിൻ്റെ മരണം. ഇതിന് പിന്നാലെ പൊലീസിനെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തി. മകൻ…

Read More

മെഡിറ്റേഷന്‍ ക്ലാസ് നടത്തുന്നതിനിടെ ഗുരു യോഗിരാജ് ബോധി കുഴഞ്ഞുവീണ് മരിച്ചു

തൊടുപുഴ: ഗുരു യോഗിരാജ് ബോധി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പാലാ മുരിക്കുമ്പുഴ കദളിക്കാട്ട് വീട്ടില്‍ പി ബി രാജു(68) കുഴഞ്ഞുവീണ് മരിച്ചു. മെഡിറ്റേഷന്‍ ക്ലാസ് നടത്തുന്നതിനിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെ തൊടുപുഴയില്‍ ക്ലാസ് നടത്തുമ്പോഴായിരുന്നു സംഭവം. കുഴഞ്ഞുവീണയുടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാലാ, തൊടുപുഴ, അടിമാലി, വയനാട്, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ മഹായോഗ മെഡിറ്റേഷന്‍ എന്ന പേരില്‍ ക്ലാസുകള്‍ നടത്തി വരികയായിരുന്നു. പി ബി രാജുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വയനാട് പുതുപ്പാടിയിലെ ഗുരുകുലത്തില്‍ സംസ്‌കാരം നടത്തും.

Read More

ദി റിയൽ കേരള സ്റ്റോറി വെബ്സൈറ്റുമായി സിപിഐഎം

തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ ഇതുവരെ നടപ്പിലാക്കിയ പദ്ധതികളും സർക്കാരിന്റെ മുന്നേറ്റങ്ങളും കരുതലും അടക്കം ജനങ്ങളിലേക്ക് എത്തിക്കാൻ വെബ്സൈറ്റുമായി സിപിഐഎം. ‘കേരള സ്റ്റോറി’ എന്ന പേരിലാണ് വെബ്സൈറ്റിന് രൂപം നൽകിയിരിക്കുന്നത്. വെബ്സൈറ്റിലേക്ക് കയറിയാൽ മുന്നേറ്റം, കരുതൽ, ഒരുമ എന്നിങ്ങനെ മൂന്ന് ഒപ്ഷനുകൾ കാണാം. വികസനത്തിന്റെ കേരളാ സ്റ്റോറി എന്ന തലക്കെട്ടിൽ പുത്തൻ പാതകൾ, ലോകോത്തര യാത്രകൾ, ആരോഗ്യകേരളം, പൊതുവിദ്യാഭ്യാസത്തിലെ കേരള മോഡൽ എന്നിങ്ങനെ എഴുതിയ ചിത്രങ്ങളും നൽകിയിട്ടുണ്ട്.

Read More
Click Here to Follow Us