നിർത്തിയിട്ടിരുന്ന കണ്ടെയ്‌നറിൽ കാറിടിച്ചു; വിനോദയാത്രയ്ക്ക് എത്തിയ കുടുബത്തിലെ അമ്മയും മകളും മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം

ബെംഗളൂരു : കർണാടകയിലെ ബൈന്ദൂർ താലൂക്കിൽ നവുണ്ടയ്ക്ക് സമീപം ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന കണ്ടെയ്‌നറിൽ കാറിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അമ്മയും മകളും മരിച്ചു. ബെംഗളൂരു സ്വദേശികളായ മമത (36), മകൾ ധൃതിക (14) എന്നിവരാണ് മരിച്ചത്. മമതയുടെ ഭർത്താവ് രഘു (40), മക്കളായ ജാൻവി (12), ചാർവി (10), കാർ ഡ്രൈവർ കിരൺ എന്നിവർക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച (മാർച്ച് 29) പുലർച്ചെയോടെയായിരുന്നു അപകടം.

  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ

വിനോദയാത്രയ്ക്കിടെ സംഭവിച്ച ദുരന്തം

ബെംഗളൂരുവിൽ നിന്ന് വിനോദയാത്രയ്ക്കായി എത്തിയതായിരുന്നു രഘുവും കുടുംബവും. ഉഡുപ്പി ജില്ലയിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷം മുരുഡേശ്വർ, ഗോകർണ എന്നിവിടങ്ങളിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന കണ്ടെയ്‌നറിന്റെ പിന്നിൽ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.

ചികിത്സ തുടരുന്നു

പരിക്കേറ്റ രഘുവിനെയും രണ്ട് മക്കളെയും കുന്ദാപൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെ തുടർന്ന് കാർ ഡ്രൈവർ കിരണിനെ മണിപ്പാലിലെ കെഎംസി ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വോട്ടിങ് പട്ടിക പരിഷ്കരണ ഡ്യൂട്ടിക്കിടെ അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ധർമേന്ദ്ര പ്രധാന്റെ രാജയിൽ ആഘോഷം; ബെംഗളൂരു ഫ്രീഡം പാർക്കിൽ ഒത്തുചേർന്നത് അയ്യായിരത്തിലധികം വിദ്യാർത്ഥികൾ
[masterslider id="10"]

Related posts