ബെംഗളൂരു: 2026-ഓടെ കർണാടകയെ പൂർണ്ണമായും ലഹരിമുക്ത സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തിലേക്ക് സർക്കാർ നീങ്ങുമ്പോഴും, വെറും പോലീസ് നടപടികൾ കൊണ്ട് മാത്രം ഈ വിപത്തിനെ തടയാനാവില്ലെന്ന് വിദഗ്ധർ. ലഹരിമരുന്ന് വ്യാപനം കേവലം ഒരു ക്രമസമാധാന പ്രശ്നമല്ലെന്നും, വ്യക്തികളെ ഇതിലേക്ക് നയിക്കുന്ന ആഴത്തിലുള്ള സാമൂഹിക സമ്മർദ്ദങ്ങളാണ് തിരിച്ചറിയപ്പെടേണ്ടതെന്നും മനഃശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. മികച്ച മാർക്ക്, ഗ്രേഡ്, കരിയർ എന്നിവയെച്ചൊല്ലിയുള്ള അമിതമായ പ്രതീക്ഷകൾ യുവാക്കളിൽ വലിയ ഭാരമാണ് ഉണ്ടാക്കുന്നതെന്ന് റിപ്പോർട്ടുകൾ. പരാജയപ്പെടുമ്പോഴുണ്ടാകുന്ന നിസ്സാരതാബോധം മറികടക്കാൻ പലരും ലഹരിമരുന്നിനെ ഒരു താൽക്കാലിക ആശ്വാസമായി കാണുന്നു. സമപ്രായക്കാരുടെ സമ്മർദ്ദം (Peer Pressure) ലഹരി…
Read MoreMonth: February 2026
ബിജെപി സ്ഥാനാർഥി പട്ടികയ്ക്ക് ഏകദേശ രൂപം; പ്രഖ്യാപനം ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിന് ശേഷം;
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥി നിർണയ ചർച്ചകൾ അവസാന ഘട്ടത്തിലേക്ക്. പ്രമുഖ മണ്ഡലങ്ങളിൽ സ്ഥാനാർഥികളുടെ കാര്യത്തിൽ ഏകദേശ ധാരണയായെങ്കിലും ഔദ്യോഗിക പ്രഖ്യാപനത്തിന് തിടുക്കം വേണ്ടെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിർദേശം. മറ്റ് സംസ്ഥാനങ്ങൾക്കൊപ്പം ഒരേസമയം പട്ടിക പുറത്തിറക്കാനാണ് കേന്ദ്ര നേതൃത്വം ലക്ഷ്യമിടുന്നത്. സഖ്യകക്ഷികളും സീറ്റ് വിഭജനവും എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലും ആലുവയിലും ബിജെപി തന്നെ മത്സരിക്കും. എന്നാൽ ജില്ലയിലെ ചില സീറ്റുകൾ ട്വന്റി 20-ക്ക് നൽകാൻ ധാരണയായിട്ടുണ്ട്. എൻഡിഎ ഘടകകക്ഷി നേതാക്കളായ തുഷാർ വെള്ളാപ്പള്ളി, സാബു ജേക്കബ് എന്നിവരുടെ സ്ഥാനാർഥിത്വത്തെക്കുറിച്ച് ദേശീയ നേതൃത്വവുമായി…
Read Moreലഹരിയോട് നോ പറഞ്ഞ് കർണാടകയിലെ സ്ത്രീകൾ; ബസിലെ ഗുട്ക പരസ്യം പരസ്യത്തിനെതിരെ ഇവർ ചെയ്തതിൽ സോഷ്യൽ മീഡിയയിൽ കൈയടി! വീഡിയോ കാണാം
ബെംഗളൂരു: ലഹരിവസ്തുക്കളുടെ ഉപയോഗത്തിനും പ്രോത്സാഹനത്തിനുമെതിരെ ശക്തമായ പ്രതിഷേധവുമായി കർണാടകയിലെ ഒരു വിഭാഗം സ്ത്രീകൾ രംഗത്ത്. പൊതുജനങ്ങൾ യാത്ര ചെയ്യുന്ന ബസിനുള്ളിൽ ഒട്ടിച്ചിരുന്ന ഗുട്ക (പുകയില ഉൽപ്പന്നം) പരസ്യത്തിന്റെ സ്റ്റിക്കറുകൾ സ്ത്രീകൾ നേരിട്ട് വലിച്ചുകീറി കളയുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. കർണാടകയിൽ 2013 മുതൽ ഗുട്ക പോലുള്ള പുകയില ഉൽപ്പന്നങ്ങളുടെ നിർമ്മാണം, സംഭരണം, വിതരണം, വിൽപ്പന എന്നിവയ്ക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിട്ടുള്ളതാണ്. എന്നാൽ ഈ നിയമങ്ങളെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് ലഹരി ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തുന്നുണ്ടെന്ന് മാത്രമല്ല, പൊതുവാഹനങ്ങളിൽ പോലും ഇവയുടെ പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്നത് പതിവായിരിക്കുകയാണ്.…
Read Moreഅക്കൗണ്ടിലെ 40 ലക്ഷം തട്ടാന്‍ അമ്മയെ കൊന്നു; യുവതിയും ഭര്‍ത്താവും അറസ്റ്റില്‍
ബെംഗളൂരു: തുമക്കൂരുവില്‍ ബാങ്ക് അക്കൗണ്ടിലെ 40 ലക്ഷം രൂപ തട്ടിയെടുക്കാന്‍ അമ്മയെ കൊലപ്പെടുത്തിയെന്ന കേസില്‍ മകളെയും ഭര്‍ത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ബന്ധുക്കളെ ബോധിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മൂക്കില്‍നിന്നു രക്തം വന്നതായി കണ്ടതോടെ പുഷ്പാവതിയുടെ സഹോദരന്‍ എസ്.അനില്‍കുമാര്‍ ചടങ്ങ് തടസ്സപ്പെടുത്തി. പൊലീസെത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തതോടെ കൊലപാതകം പുറത്തുവരികയായിരുന്നു. കഴിഞ്ഞ 12ന് ഉറക്കത്തിനിടെ പുഷ്പാവതിയെ ശ്വാസംമുട്ടിച്ചു കൊന്നതാണെന്ന് സുചിത്രയും ഭര്‍ത്താവ് സുരേഷ് കുമാറും മൊ ഴി നല്‍കി.
Read Moreസ്മാര്‍ട്ട് കാര്‍ഡ് ഉടന്‍; ഭാവിയില്‍ ഷോപ്പിങ്ങും
ബെംഗളുരു: സര്‍ക്കാര്‍ ബസുക ളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാ ത്ര അനുവദിക്കുന്ന ശക്തി പദ്ധ തിക്കു വേണ്ടി ശക്തി സ്മാര്‍ട്ട് കാര്‍ഡ് പുറത്തിറക്കുന്നു. നില വില്‍ സൗജന്യ യാത്രയ്ക്ക് ആവ ശ്യമായ ആധാര്‍ കാര്‍ഡിനു പക രം ഉപയോഗിക്കാനാണിത്. ആദ്യ ഘട്ടത്തില്‍ സൗജന്യയാത്രയ്ക്ക മാത്രം ഉപയോഗിക്കാന്‍ പറ്റുന്ന ഈ കാര്‍ഡ് നാഷനല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് മാതൃകയില്‍ മറ്റ് യാത്രകള്‍ക്കും ഷോപ്പിങ്ങി നും ഉപയോഗിക്കാനാകും. ഭാവി യില്‍ നമ്മ മെട്രോയിലും സബേര്‍ബന്‍ ട്രെയിനിലും യാത്ര ചെയ്യാനാകുന്ന വിധത്തിലാണ് രൂപകല്‍പന ചെയ്യുന്നത്. മൊബൈല്‍ ആപ്പും പുറത്തിറക്കും ഒറ്റ…
Read Moreവർഷങ്ങൾക്കിപ്പുറം അതേ നാണയത്തിൽ തിരിച്ചടി; ചേച്ചിയോട് മധുരപ്രതികാരം വീട്ടി അനിയത്തി! വീഡിയോ കാണാം
സഹോദരങ്ങൾ തമ്മിലുള്ള പിണക്കങ്ങളും കുസൃതികളും എന്നും കാഴ്ചക്കാർക്ക് പ്രിയപ്പെട്ടതാണ്. അത്തരത്തിൽ വർഷങ്ങൾക്ക് മുൻപ് വൈറലായ ഒരു പിണക്കത്തിന്, അതേ വേദിയിൽ വെച്ച് തന്നെ അനിയത്തി പകരം വീട്ടിയിരിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ തരംഗമാകുന്നത്. തുടക്കം ചേച്ചിയുടെ വക കുറെ വർഷങ്ങൾക്ക് മുൻപ് നടന്ന ചേച്ചിയുടെ വിവാഹനിശ്ചയത്തിനിടയിലായിരുന്നു സംഭവങ്ങളുടെ തുടക്കം. അടുത്തിരുന്ന അനിയത്തിക്ക് എന്തോ നൽകാനെന്ന ഭാവത്തിൽ ചേച്ചി കൈ നീട്ടി. എന്നാൽ അനിയത്തി കൈ നീട്ടിയ ഉടനെ തന്നെ ചേച്ചി അത് പിൻവലിക്കുകയും അനിയത്തിയുടെ കൈ തട്ടിമാറ്റുകയും ചെയ്തു. അന്ന് നിസ്സഹായാവസ്ഥയിൽ നോക്കി നിന്ന അനിയത്തിയുടെ…
Read Moreബെംഗളൂരുവിലെ ടാക്സി ചാർജ് പേടിപ്പിക്കുന്നതാണോ? പരിഹാരവുമായി സോഷ്യൽ മീഡിയ; മണിക്കൂറിന് വെറും വെറും 21 രൂപ!
ബെംഗളൂരു: ഇന്ത്യയിലെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ബെംഗളൂരു നഗരം ഇന്ന് മലയാളികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് ആളുകളുടെ തട്ടകമാണ്. എന്നാൽ നഗരത്തിലെ ജീവിതച്ചെലവ് പലപ്പോഴും സാധാരണക്കാരെ വലയ്ക്കാറുണ്ട്. പ്രത്യേകിച്ച് യാത്രാസൗകര്യങ്ങൾക്കായി ചെലവാക്കേണ്ടി വരുന്ന വലിയ തുക വലിയൊരു തലവേദന തന്നെയാണ്. ടാക്സി വിളിച്ചാൽ കീശ കീറുമെന്ന അവസ്ഥയ്ക്ക് പരിഹാരവുമായി എത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയയിലെ ഒരു യാത്രാപ്രേമി. ടാക്സി വേണ്ട, റെന്റ് ബൈക്ക് മതി! ബെംഗളൂരു നഗരത്തിൽ എത്തുന്നവർക്ക് യാത്രയ്ക്കായി ഏറ്റവും കൂടുതൽ പണം ചെലവാകുന്നത് ടാക്സികൾക്കോ ഓട്ടോകൾക്കോ വേണ്ടിയാണ്. എന്നാൽ ഇതിന് ബദലായി ബൈക്ക് റെന്റൽ…
Read Moreറെയിൽവേ ഉദ്യോഗസ്ഥരോട് തട്ടിക്കയറുന്നവർ ജാഗ്രത! കാത്തിരിക്കുന്നത് 10 വർഷം വരെ തടവും ‘ഓൾ ഇന്ത്യ ട്രിപ്പും’ സംഭവം ഇങ്ങനെ
ഡൽഹി: സർക്കാർ ഓഫീസുകളിൽ കയറി ഉദ്യോഗസ്ഥരോട് തട്ടിക്കയറുന്നതും അതിക്രമം കാണിക്കുന്നതും ഇന്ന് പലർക്കും ഒരു ശീലമായി മാറിയിട്ടുണ്ട്. എന്നാൽ ഇത്തരം ‘കൈവിട്ട കളി’ ഇന്ത്യൻ റെയിൽവേയോട് വേണ്ടെന്നാണ് നിയമവിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. റെയിൽവേ ഉദ്യോഗസ്ഥരെ ജോലി തടസ്സപ്പെടുത്തുന്നതും റെയിൽവേ സ്വത്തുക്കൾ നശിപ്പിക്കുന്നതും അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളുടെ പരിധിയിലാണ് വരുന്നത്. ഭാരതീയ ന്യായ സംഹിത (BNS) പ്രകാരം കടുത്ത ശിക്ഷകളാണ് ഇത്തരം കുറ്റവാളികളെ കാത്തിരിക്കുന്നത്. കുടുങ്ങാൻ പോകുന്ന വകുപ്പുകൾ ഇവയാണ്: റെയിൽവേ പരിസരത്തോ ട്രെയിനിലോ വെച്ച് അക്രമം നടത്തിയാൽ പ്രധാനമായും താഴെ പറയുന്ന വകുപ്പുകൾ പ്രകാരം…
Read Moreശബരിമല യുവതി പ്രവേശനം: സർക്കാരിന് നിലപാട് വ്യക്തമാക്കാൻ സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി
ഡൽഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ സുപ്രീം കോടതി അന്തിമ വാദത്തിലേക്ക് കടക്കുന്നു. ഏപ്രിൽ 7 മുതൽ ഹർജികളിൽ തുടർച്ചയായ വാദം കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഒൻപതംഗ വിശാല ബെഞ്ചാണ് ഈ വിഷയം പരിഗണിക്കുന്നത്. യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം ഏപ്രിൽ 7, 8, 9 തീയതികളിൽ കേൾക്കും. ശബരിമലയിലെ യുവതി പ്രവേശനത്തിന് എതിർക്കുന്നവരുടെ വാദം 14 15 16 തീയതികളിലും കേൾക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. ഏപ്രിൽ 22ന് വാദം കേൾക്കൽ പൂർത്തിയാക്കും എന്നും വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ മാർച്ച്…
Read Moreബെംഗളൂരു സ്‌പെഷ്യല്‍ ട്രെയിനിന്റെ സര്‍വീസ് നീട്ടിയതിനോടൊപ്പെം ഇനി ഉവിടെയും സ്റ്റോപ്പ്; യാത്രക്കാര്‍ക്ക ഗുണമാകും
ബെംഗളൂരു: വിശാഖപട്ടണത്തിനും എസ്എംവിടി ബെംഗളൂരുവിനും ഇടയില്‍ യാത്ര നടത്തുന്ന സ്‌പെഷ്യല്‍ ട്രെയിനിന്റെ സര്‍വീസ് നീട്ടി. വിശാഖപട്ടണത്ത് നിന്ന് ബെംഗളൂരുവിലേക്ക് വരുന്ന ട്രെയിന്‍ നമ്പര്‍ 08581 വിശാഖപട്ടണം-എസ്എംവിടി ബെംഗളൂരു വീക്കെന്‍ഡ് എക്‌സ്പ്രസ് മാര്‍ച്ച് 29 വരെ സര്‍വീസ് നടത്തും. ട്രെയിന്‍ നമ്പര്‍ 08582 എസ്എംവിടി ബെംഗളൂരു-വിശാഖപട്ടണം എക്‌സ്പ്രസ് മാര്‍ച്ച് 30 വരെയും സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചു. ട്രെയിനിന്റെ സര്‍വീസ് നീട്ടുന്നതിനൊപ്പം മൈസൂരു എക്‌സ്പ്രസുകള്‍ക്ക് നയന്ദഹള്ളിയില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിലാണ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചതെന്ന് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ അറിയിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുന്നതിന്റെ…
Read More