വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരാകുന്നു? തീയതിയും സ്ഥലവും ഉൾപ്പെട്ട വിവാഹക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ വൈറൽ!

ഹൈദരാബാദ്: സിനിമാ പ്രേമികൾ ഏറെക്കാലമായി കാത്തിരിക്കുന്ന വാർത്ത ഒടുവിൽ സത്യമാകുന്നുവോ? തെലുങ്ക് സൂപ്പർ താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരാകുന്നു എന്ന തരത്തിലുള്ള ഒരു വിവാഹക്ഷണക്കത്ത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെ പടരുകയാണ്. 2026-ലെ ഏറ്റവും വലിയ താരവിവാഹമായി ഇത് മാറുമെന്ന ചർച്ചയിലാണ് ആരാധകർ. വൈറലായ ക്ഷണക്കത്ത് പ്രകാരം 2026 ഫെബ്രുവരി 26-നാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങായിരിക്കും വിവാഹം. തുടർന്ന് മാർച്ച് 4-ന് ഹൈദരാബാദിലെ ബഞ്ചാര ഹിൽസിലുള്ള താജ് കൃഷ്ണ ഹോട്ടലിൽ വെച്ച്…

Read More

“എനിക്ക് നിന്നെ അനുഭവിച്ചറിയണം”; ബെംഗളൂരുവിലെ ഇന്ദിരാനഗറിൽ യുവതിക്ക് നേരെ നടുറോഡിൽ ലൈംഗികാതിക്രമം, അധിക്ഷേപിച്ച് യുവാക്കൾ

ബെംഗളൂരു: നഗരത്തിലെ തിരക്കേറിയ ഇന്ദിരാനഗറിൽ യുവതിക്ക് നേരെ പരസ്യമായി ലൈംഗികാതിക്രമവും അധിക്ഷേപവും നടന്നതായി പരാതി. 36 വയസ്സുകാരിയായ സ്വകാര്യ കമ്പനി ജീവനക്കാരിയാണ് തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ച് പോലീസിനെ സമീപിച്ചത്. സംഭവത്തിൽ കണ്ടാലറിയാവുന്ന ഒരു സംഘം പുരുഷന്മാർക്കെതിരെ ഇന്ദിരാനഗർ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ദിവസം രാത്രി ഇന്ദിരാനഗറിലെ ‘ചിക്ക്പേട്ട് ദൊണ്ണെ ബിരിയാണി’ ഹോട്ടലിൽ സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു യുവതി. ഈ സമയത്ത് കാറിലെത്തിയ ഒരു സംഘം യാതൊരു പ്രകോപനവുമില്ലാതെ യുവതിക്ക് നേരെ അശ്ലീല കമന്റുകൾ പറയുകയായിരുന്നു. അമിതമായി അപമാനിക്കപ്പെട്ട യുവതി…

Read More

ബിഗ് ബോസ് പ്രതിസന്ധിയിൽ? പകരം ‘ദി 50’; ലയൺ നിയന്ത്രിക്കുന്ന പുതിയ പോരാട്ടം തുടങ്ങി, ആകാംക്ഷയിൽ പ്രേക്ഷകർ!

കൊച്ചി: ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ വിപ്ലവമായ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കെ, സമാനമായ രീതിയിൽ പുതിയൊരു വമ്പൻ ഷോയ്ക്ക് തുടക്കമായി. ബിഗ് ബോസിനെ വെല്ലുന്ന രീതിയിൽ അണിയിച്ചൊരുക്കിയ ‘ദി 50’ (The 50) എന്ന റിയാലിറ്റി ഷോയാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമാകുന്നത്. ബിഗ് ബോസ് സീസൺ 8 പ്രതിസന്ധിയിലോ? മലയാളം ബിഗ് ബോസ് സീസൺ 7 കഴിഞ്ഞ നവംബറിലാണ് പൂർത്തിയായത്. എന്നാൽ എട്ടാം സീസണിനെക്കുറിച്ചുള്ള ചർച്ചകൾക്കിടെ ഷോയുടെ പ്രധാന സ്പോൺസറായ കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ മരണം ആരാധകരെ…

Read More

21 കുട്ടികളുമായി പോയ സ്‌കൂള്‍ ബസ് തോട്ടിലേക്ക് മറിഞ്ഞു

തിരുവനന്തപുരം: സ്‌കൂള്‍ ബസ് തോട്ടിലേക്ക് മറിഞ്ഞ് അപകടം. തിരുവനന്തപുരം പൂവത്തൂരിലാണ് സംഭവം. പൂവത്തൂര്‍ സര്‍ക്കാര്‍ സ്‌കൂളിലെ വാഹനമാണ് തോട്ടിലേക്ക് മറിഞ്ഞത്. വണ്ടിത്തടം പൂവത്തൂര്‍ റൂട്ടിലാണ് അപകടമുണ്ടായത്. 21 കുട്ടികളാണ് വാഹനത്തിലുണ്ടായിരുന്നത്. ഒരു കുട്ടിക്ക് പരിക്കേറ്റു. മറ്റുള്ളവര്‍ സുരക്ഷിതരാണെന്ന് അധ്യാപകര്‍ പറഞ്ഞു. വാഹനത്തിലെ തകരാറുമൂലമാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

Read More

കേരള സര്‍ക്കാരിന് വന്‍ തിരിച്ചടി; നവകേരള സര്‍വേ ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സര്‍വേ ഹൈക്കോടതി റദ്ദാക്കി. രാഷ്ട്രീയ ക്യാംപെയ്‌നുകളുടെ മറവില്‍ സര്‍വേ പാടില്ലെന്നും ഇത്തരവം സര്‍വേകള്‍ നിയമവിരുദ്ധമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്. കെഎസ് യു സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പടെയുള്ളവരാണ് സര്‍വേയ്‌ക്കെതിരെ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് എല്‍ഡിഎഫ് പ്രകടനപത്രിക തയ്യാറാക്കാനാവശ്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ പണം ചെലവഴിക്കുന്നെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി. പാര്‍ട്ടി കേഡര്‍മാരെ ഇറക്കിയുള്ള സര്‍വേയാണ് നടക്കുന്നതെന്നും ഇത് തടയണമെന്നുമായിരുന്നു ആവശ്യം. ഈ ഹര്‍ജിയിലാണ് ഇപ്പോള്‍ കോടതിയുടെ ഇടപെടല്‍.

Read More

അമ്മയുടെ മൃതദേഹം വർഷങ്ങളോളം വീട്ടിൽ ഒളിപ്പിച്ച് മകൾ; ‌

ബെർലിൻ: ജർമ്മനിയിലെ ബവേറിയൻ പട്ടണമായ റുഹ്മാൻസ്ഫെൽഡനിൽ 100 വയസ്സിലധികം പ്രായമുള്ള വയോധികയുടെ മൃതദേഹം മകളുടെ വീട്ടിൽ നിന്ന് കണ്ടെത്തിയതായി ബിൽഡ് പത്രം റിപ്പോർട്ട് ചെയ്തു. പ്രതിമാസം ലഭിക്കുന്ന പെൻഷൻ തുക തട്ടിയെടുക്കുന്നതിനായി 82 വയസ്സുകാരിയായ മകൾ വർഷങ്ങളോളം അമ്മയുടെ മൃതദേഹം ഒളിപ്പിച്ചുവെക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 1922-ൽ ജനിച്ച സോഫി എന്ന വയോധികയ്ക്ക് ജന്മദിനാശംസകൾ നേരാൻ കഴിഞ്ഞ എട്ടു വർഷമായി പട്ടണത്തിലെ മേയർ വെർണർ ട്രോയിബർ ശ്രമിച്ചുവരികയായിരുന്നു. എന്നാൽ ഓരോ തവണ വീട്ടിലെത്തുമ്പോഴും മകൾ ക്രിസ്റ്റ പല കാരണങ്ങൾ പറഞ്ഞ് മേയറെ തിരിച്ചയച്ചു.…

Read More

സിപിഐഎം ബംഗാള്‍ സംസ്ഥാന കമ്മിറ്റി അംഗം പ്രതികുര്‍ റഹ്‌മാന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു

കൊല്‍ക്കത്ത: ബംഗാളില്‍ സിപിഐഎമ്മിന് തിരിച്ചടി. യുവനേതാവും സംസ്ഥാനത്തെ പാര്‍ട്ടിയുടെ ന്യൂനപക്ഷ മുഖവുമായ പ്രതികുര്‍ റഹ്‌മാന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമായ പ്രതികുര്‍ റഹ്‌മാന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത് സംസ്ഥാനത്തെ പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ്. രാജിയെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ പ്രതികുര്‍ റഹ്‌മാന്‍ തയ്യാറായില്ല. തനിക്ക് പറയാനുള്ളത് പാര്‍ട്ടിക്കുള്ളില്‍ പറയും, പുറത്ത് പറയാനില്ലെന്നാണ് പ്രതികുര്‍ റഹ്‌മാന്റെ പ്രതികരണം. അതേ സമയം പ്രതികുര്‍ റഹ്‌മാന്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് സിപിഐഎം വൃത്തങ്ങള്‍ പറയുന്നത്.

Read More

ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് രാസലഹരി കടത്ത്: യുവതിയടക്കം മൂന്ന് പേർ പിടിയിൽ

കൊച്ചി: ബെംഗളൂരുവില്‍നിന്ന് ആഡംബര ബസ്സില്‍ കൊച്ചിയിലേക്ക് കടത്താൻ ശ്രമിച്ച മാരക രാസലഹരിയായ MDMA-യുമായി യുവതിയുൾപ്പെടെ മൂന്നുപേരെ സിറ്റി ഡാന്‍സാഫ് സംഘം പിടികൂടി. കൊച്ചിയിൽ വിതരണം ചെയ്യാനായി എത്തിച്ച 37.65 ഗ്രാം എം.ഡി.എം.എ ഇവരിൽ നിന്ന് കണ്ടെടുത്തു. നാഫില (31) അലന്‍ ഡേവിഡ് (25) ഫസീര്‍ നാസര്‍ (26) പിടിയിലായവരാണ് അറസ്റ്റിലായത്. ബെംഗളൂരുവില്‍ നിന്നുള്ള ബസില്‍ പാലാരിവട്ടം മേല്‍പ്പാലത്തിന് സമീപം വന്നിറങ്ങിയപ്പോഴാണ് നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ ടി.ഡി. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്. പ്രതികളെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ബെംഗളൂരുവില്‍ ജോലി…

Read More

വിവാഹപൂര്‍വ ലൈംഗിക ബന്ധത്തില്‍ നിന്ന് വിട്ടു നില്‍ക്കണം; സുപ്രിംകോടതി

ഡല്‍ഹി: വിവാഹപൂര്‍വ ലൈംഗിക ബന്ധത്തില്‍ നിന്ന് സ്ത്രീയും പുരുഷനും വിട്ടുനില്‍ക്കണമെന്ന് സുപ്രിംകോടതി. വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിലാണ് ജസ്റ്റിസ് ബി വി നാഗരത്നയുടെ പരാമര്‍ശം. ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, ജസ്റ്റിസ് ഉജ്ജല്‍ ഭുയാല്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് സുപ്രധാന പരാമര്‍ശം നടത്തിയത്. ന്യൂഡല്‍ഹി: വിവാഹപൂര്‍വ ലൈംഗിക ബന്ധത്തില്‍ നിന്ന് സ്ത്രീയും പുരുഷനും വിട്ടുനില്‍ക്കണമെന്ന് സുപ്രിംകോടതി. വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിലാണ് ജസ്റ്റിസ് ബി വി നാഗരത്നയുടെ പരാമര്‍ശം. ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, ജസ്റ്റിസ് ഉജ്ജല്‍…

Read More

സ്വര്‍ണവില കുത്തനെ താഴോട്ട്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഒരു പവന് ഇന്നത്തെ വില 114,200 രൂപയാണ്. പവന് ഒറ്റയടിക്ക് കുറഞ്ഞത് 1,120 രൂപ. ഗ്രാമിന് 140 രൂപയാണ് കുറഞ്ഞത്. 14,340 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെയും ഇന്നുമായി ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞത് 2,070 രൂപ. ശനിയാഴ്ചയാണ് അവസാനമായി സ്വര്‍ണവിലയില്‍ വര്‍ധന ഉണ്ടായത്. അന്ന് ഒറ്റയടിക്ക് 1,920 രൂപ വര്‍ധിച്ചിരുന്നു. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്.

Read More