ബിഗ് ബോസ് പ്രതിസന്ധിയിൽ? പകരം ‘ദി 50’; ലയൺ നിയന്ത്രിക്കുന്ന പുതിയ പോരാട്ടം തുടങ്ങി, ആകാംക്ഷയിൽ പ്രേക്ഷകർ!

കൊച്ചി: ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ വിപ്ലവമായ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കെ, സമാനമായ രീതിയിൽ പുതിയൊരു വമ്പൻ ഷോയ്ക്ക് തുടക്കമായി. ബിഗ് ബോസിനെ വെല്ലുന്ന രീതിയിൽ അണിയിച്ചൊരുക്കിയ ‘ദി 50’ (The 50) എന്ന റിയാലിറ്റി ഷോയാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമാകുന്നത്.

ബിഗ് ബോസ് സീസൺ 8 പ്രതിസന്ധിയിലോ?
മലയാളം ബിഗ് ബോസ് സീസൺ 7 കഴിഞ്ഞ നവംബറിലാണ് പൂർത്തിയായത്. എന്നാൽ എട്ടാം സീസണിനെക്കുറിച്ചുള്ള ചർച്ചകൾക്കിടെ ഷോയുടെ പ്രധാന സ്പോൺസറായ കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ മരണം ആരാധകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പുതിയ സ്പോൺസർമാർ വരുമോ അതോ ഷോ വൈകുമോ എന്ന അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെയാണ് പുതിയ ഷോയുടെ വരവ്.

  ഈ ഞായറാഴ്ച ബെംഗളൂരു നമ്മ മെട്രോയിൽ സൗജന്യ യാത്ര

എന്താണ് ‘ദി 50’?
ഫ്രഞ്ച് റിയാലിറ്റി ഷോയുടെ ഇന്ത്യൻ പതിപ്പാണിത്. അമേരിക്കയിൽ സ്പാനിഷ് ഭാഷയിലും ഇത് വൻ വിജയമായിരുന്നു. ഫെബ്രുവരി 1-ന് ഹിന്ദിയിലാണ് ഷോ ആരംഭിച്ചത്. പ്രശസ്ത ബോളിവുഡ് താരം ഫറാ ഖാൻ ആണ് ഷോയുടെ അവതാരക. എല്ലാ ദിവസവും രാത്രി 9 മണിക്ക് ജിയോ ഹോട്ട്സ്റ്റാറിലും 10.30-ന് കളേഴ്സ് ടിവിയിലും ഷോ സംപ്രേഷണം ചെയ്യുന്നു. ഇതിനോടകം 15 എപ്പിസോഡുകൾ പൂർത്തിയായിക്കഴിഞ്ഞു.

ബിഗ് ബോസിൽ നിന്ന് വ്യത്യസ്തവും എന്നാൽ കൗതുകകരവുമായ രീതിയിലാണ് ഇതിന്റെ നിയമങ്ങൾ:. വിവിധ മേഖലകളിൽ നിന്നുള്ള 50 പേരാണ് ഒരു വലിയ മഹലിൽ വെച്ച് മത്സരിക്കുന്നത്. ബിഗ് ബോസിലെ ശബ്ദം പോലെ ഇവിടെ ഷോയെ നിയന്ത്രിക്കുന്നത് ‘ലയൺ’ എന്ന് വിളിക്കപ്പെടുന്ന ഒരാളാണ്. സിംഹത്തലയാണ് ഷോയുടെ ലോഗോ. ‘നോ റൂൾസ്’ എന്നതാണ് ഷോയുടെ പ്രധാന ടാഗ്‌ലൈൻ.

  മൺസൂണിനൊപ്പം നഗരത്തിലേക്ക് ഒഴുകിയെത്തിയ 'പർപ്പിൾ വിപ്ലവം; പ്രമേഹരോഗികൾക്ക് അമൃത്, വ്യാപാരികൾക്ക് വൻ ലാഭം; ബെംഗളൂരുവിനെ കീഴടക്കി പഴത്തിന്റെ പടയോട്ടം!

പ്രേക്ഷകരുടെ വോട്ടിംഗിലൂടെയല്ല ഇവിടെ മത്സരാർത്ഥികൾ പുറത്താകുന്നത്. ടാസ്‌ക്കുകളിൽ തോൽക്കുന്നവർ പുറത്തുപോകും. ഫിസിക്കൽ ടാസ്‌ക്കുകൾക്കാണ് ഇതിൽ പ്രാധാന്യം. ടാസ്‌ക്കുകളിൽ ജയിക്കുന്നവർക്ക് മറ്റുള്ളവരെ നേരിട്ട് എലിമിനേറ്റ് ചെയ്യാനോ നോമിനേറ്റ് ചെയ്യാനോ ഉള്ള അധികാരമുണ്ടാകും. പുറത്തായവരെ തിരിച്ചുകൊണ്ടുവരാനും മത്സരാർത്ഥികൾക്ക് സാധിക്കും. ഏറ്റവും വലിയ പ്രത്യേകത ഇതിലെ സമ്മാനത്തുകയാണ്. വിജയിക്കുന്ന മത്സരാർത്ഥിക്കല്ല പണം ലഭിക്കുന്നത്. പകരം അവരെ പിന്തുണയ്ക്കുന്ന ആരാധകർക്കോ, ചാരിറ്റിക്കോ അല്ലെങ്കിൽ ജനങ്ങൾക്കോ ആകും തുക ലഭിക്കുക.

മലയാളം ബിഗ് ബോസ് പ്രേക്ഷകരും ഈ പുതിയ ഷോയെ ഏറെ താല്പര്യത്തോടെയാണ് ഉറ്റുനോക്കുന്നത്. ഭാവിയിൽ ഇതിന്റെ മലയാളം പതിപ്പ് ഉണ്ടാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  2016-ൽ തുടങ്ങിയ അലച്ചിൽ; ഒടുവിൽ ബെംഗളൂരു വിധാൻ സൗധയ്ക്ക് സമീപം കർഷകന്റെ ആത്മഹത്യയ്ക്ക് ശ്രമിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts