ബെംഗളൂരു: നഗരത്തിൽകടുത്ത തണുപ്പാണ് അനുഭവപ്പെടുന്നത്, അതുകൊണ്ട് തന്നെ തണുപ്പ് മൂലമുള്ള പകർച്ചവ്യാധികൾക്കൊപ്പം ILI, SARI-ILI കേസുകളുടെ എണ്ണവും വർദ്ധിച്ചു. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് കടുത്ത ജലദോഷം കാരണം തുടർച്ചയായ ചുമ, ജലദോഷം, പനി, SARI-ILI കേസുകൾ എന്നിവ വർദ്ധിചതാായാണ് റിപ്പോർട്ട് . കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ, 135 SARI, 35 ILI, 3327 അക്യൂട്ട് വയറിളക്ക രോഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്, ഇത് ആരോഗ്യ വകുപ്പ് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. കാലാവസ്ഥ വ്യതിയാനം കാരണം സംസ്ഥാനത്ത് സീസണൽ ഇൻഫ്ലുവൻസ ഉണ്ടാകുമെന്ന ഭയമുണ്ട്, കൂടാതെ നഗരവാസികളിൽ പനി, ചുമ, മൂക്കൊലിപ്പ്, വിശപ്പില്ലായ്മ, പേശിവേദന,…
Read MoreMonth: January 2026
നമ്മ മെട്രോയിൽ സഞ്ചരിക്കാൻ മൊബൈൽ ക്യുആർ പാസ് ആരംഭിച്ചു; നിരക്കും വിശദാംശങ്ങളും
ബെംഗളൂരു: ഡിജിറ്റൽ ടിക്കറ്റിംഗ് സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി എം ആർ സി എൽ) ചൊവ്വാഴ്ച സുപ്രധാന പ്രഖ്യാപനം നടത്തി. യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കുന്നതിനായി,ബി എം ആർ സി എൽ മൊബൈൽ QR-അധിഷ്ഠിത പീരിയോഡിക് പാസുകൾ അവതരിപ്പിച്ചു. ഒന്ന്, മൂന്ന്, അഞ്ച് ദിവസത്തേക്ക് പരിധിയില്ലാത്ത യാത്ര അനുവദിക്കുന്ന ഈ പുതിയ പാസുകൾ വ്യാഴാഴ്ച (ജനുവരി 15) മുതൽ ഞങ്ങളുടെ മെട്രോ മൊബൈൽ ആപ്പിൽ ലഭ്യമാകും. ഇതുവരെ, അത്തരം പരിധിയില്ലാത്ത യാത്രാ പാസുകൾ കോൺടാക്റ്റ്‌ലെസ് സ്മാർട്ട്…
Read Moreതെരുവു നായയ്ക്കു തീറ്റ കൊടുക്കുന്നവരും നായപ്രേമികളും ആക്രമണത്തിന് ഉത്തരവാദികള്‍: സുപ്രീംകോടതി
ന്യൂഡല്‍ഹി: തെരുവു നായ കടിയേല്‍ക്കുന്ന സംഭവങ്ങളില്‍ സംസ്ഥാനങ്ങളോട് കനത്ത നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യപ്പെടുമെന്ന് സുപ്രീംകോടതി. കഴിഞ്ഞ അഞ്ച് വര്‍ഷമായി തെരുവു മൃഗങ്ങളെ സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ നടപ്പാക്കാത്തതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. നായപ്രേമികളും ഭക്ഷണം നല്‍കുന്നവരും നായ കടിച്ച സംഭവങ്ങള്‍ക്ക് ഉത്തരവാദികളായിരിക്കുമെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എന്‍ വി അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷമായി മാര്‍ഗ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതില്‍ സംസ്ഥാനങ്ങള്‍ ഒന്നും ചെയ്യാത്തതിനാല്‍ കുട്ടികളേയോ പ്രായമായവരേയോ നായ കടിക്കുന്നു. ഇവരുടെ പരിക്കിനും മരണങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരുകളോട് കനത്ത…
Read Moreഎല്‍ഡിഎഫില്‍ തുടരുമോ? ജോസ് കെ മാണിയുടെ മറുപടി ഇങ്ങനെ
കോട്ടയം: മുന്നണി മാറ്റത്തില്‍ നിലപാട് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. കേരള കോണ്‍ഗ്രസിന് ഒറ്റ നിലപാടാണുള്ളതെന്നും ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുക എന്നതാണ് ആ നിലപാടെന്നും ജോസ് കെ മാണി വ്യക്തമാക്കി. എല്ലാ ദിവസവും നിലപാട് വിശദീകരിക്കേണ്ട ആവശ്യം തനിക്കില്ലെന്നും തങ്ങളെ ഓര്‍ത്ത് ആരും കരയേണ്ടതില്ലെന്നും ജോസ് കെ മാണി പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളോടായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.
Read More10 മിനിറ്റ് ഡെലിവറി ഇനി ഇല്ല! ഓൺലൈൻ കമ്പനികൾക്ക് നിർദേശം
സാധനങ്ങൾ 10 മിനിറ്റിനുള്ളിൽ വീട്ടിലെത്തിക്കുമെന്ന ആകർഷകമായ വാഗ്ദാനം ഓൺലൈൻ കമ്പനികൾ ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാർ. ഡെലിവറി നടത്തുന്നവരുടെ സുരക്ഷ അപകടത്തിലാകുന്നു എന്ന് കണ്ടാണ് കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ ഈ നിർദ്ദേശം നൽകിയത്. സോമറ്റോ , സ്വിഗ്ഗി , ബ്ലിങ്കിട് , സീപ്റ്റോ തുടങ്ങിയ കമ്പനികളുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പുതിയ തീരുമാനം. 10 മിനിറ്റിനുള്ളിൽ സാധനം എത്തിക്കാൻ ഡെലിവറി ബോയ്‌സ് അമിതവേഗത്തിൽ വണ്ടി ഓടിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു. ഇതെല്ലാം മുന്നിൽ കണ്ടാണ് നിർദേശം. ഇതിനെത്തുടർന്ന് ബ്ലിങ്കിട് പരസ്യത്തിൽ നിന്ന് ’10…
Read Moreബെംഗളൂരു വിമാനത്താവളം: യാത്രക്കാരുടെ എണ്ണം 8% കൂടി
ബെംഗളുരു: വിമാനത്താവളത്താവളത്തില്‍ കഴിഞ്ഞ വര്‍ഷം യാത്രക്കാക്കാരുടെ എണ്ണത്തില്‍ 8% വര്‍ധന. 4.3 കോടി യാത്രക്കാരാണ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്തതെന്ന് ബെംഗളൂരു ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് (ബിഐഎ എല്‍) അറിയിച്ചു. കഴിഞ്ഞ നവംബര്‍ 23 ന് 137317 പേര്‍ യാത്ര ചെയ്തതാണ് ഒറ്റ ദിവസത്തെ ഏറ്റവും കൂടിയ എണ്ണം.
Read Moreലാല്‍ബാഗിലെ പുഷ്പമേയ്ക്ക് മുതൽ
ബെംഗളുരു: ലാല്‍ബാഗിലെ റിപ്പബ്ലിക് ദിന പുഷ്പമേള ഇന്ന് ആരംഭിക്കും. 26ന് സമാപിക്കുന്ന മേളയില്‍ കന്നഡ കവിയും പരിസ്ഥിതി പ്രവര്‍ത്തകനു മായ കെ.പി.പൂര്‍ണചന്ദ്ര തേജസ്വിക്ക് ആദരമര്‍പ്പിച്ചുള്ള പുഷ്പാലങ്കാരമാണ് ഗ്ലാസ് ഹൗസില്‍ ഒരുക്കുന്നത്. പ്രവൃ ത്തിദിവസങ്ങളില്‍ മുതിര്‍ന്നവര്‍ക്ക് 80 രൂപയും കുട്ടികള്‍ക്ക് 30 രൂപയും വാരാ ന്ത്യങ്ങളിലും അവധി ദിവസങ്ങളിലും മുതിര്‍ന്നവര്‍ക്ക് 100 രൂപയുമാണ് ടിക്കറ്റ് നിരക്ക്. സ്‌കൂള്‍ യൂണിഫോമിലെത്തുന്ന 10-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥി കള്‍ക്ക് സൗജന്യ പ്രവേശനം അനുവദിക്കും. രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെയാണ് പ്രവേശനം. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങിന്:
Read Moreപുലര്‍ച്ചെ രാഹുലുമായി തിരുവല്ലയിലെ ഹോട്ടലില്‍, തെളിവെടുപ്പിന് എസ്‌ഐടി
പത്തനംതിട്ട: ബലാത്സംഗക്കേസില്‍ പൊലീസ് കസ്റ്റഡിയില്‍ വിട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി തെളിവെടുപ്പിന് പ്രത്യേക അന്വേഷണ സംഘം. പത്തനംതിട്ട എ ആര്‍ ക്യാംപില്‍ നിന്നും രാവിലെ ആറു മണിക്ക് തന്നെ രാഹുലുമായി എസ്‌ഐടി സംഘം തെളിവെടുപ്പിന് പുറപ്പെട്ടു. യുവതിയെ പീഡിപ്പിച്ചു എന്നു പരാതിയില്‍ പറയുന്ന തിരുവല്ലയിലെ ഹോട്ടലിലെത്തിച്ച് തെളിവെടുക്കും.കനത്ത പൊലീസ് ബന്തവസ്സോടെയാണ് പൊലീസ് സംഘം പുറപ്പെട്ടത്. തെളിവെടുപ്പിനായി പൊലീസ് വന്‍ സുരക്ഷാ സന്നാഹം ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞദിവസമാണ് കോടതി രാഹുല്‍ മാങ്കൂട്ടത്തിലിനെ മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു കൊടുത്തത്. രാഹുലിന്റെ വീട്ടിലും, പാലക്കാട് എത്തിച്ചും തെളിവെടുപ്പു…
Read Moreതിരക്കഥാകൃത്ത് പ്രഫുൽ സുരേഷ് അന്തരിച്ചു
കൽപ്പറ്റ: സിനിമാ തിരക്കഥാകൃത്ത് പ്രഫുൽ സുരേഷ് അന്തരിച്ചു. 41വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ‘നല്ല നിലാവുള്ള രാത്രി’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ്. വയനാട് പഴയ വൈത്തിരി സ്വദേശിയാണ്. പുതിയ രണ്ട് പ്രൊജക്ടുകളുടെ തിരക്കഥ സുരേഷ് പൂർത്തിയാക്കിയിരുന്നു. ഇതിനിടെയാണ് വിയോഗം. കോഴിക്കോട് കിർതാഡ്സിൽ ക്ലാർക്കായിരുന്നു. അനുരൂപയാണ് ഭാര്യ.
Read Moreപശ്ചിമബംഗാളില്‍ നിപ രോഗ സ്ഥിരീകരിച്ചു
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നിപ രോഗ സ്ഥിരീകരിച്ചു. ബരാസത് ആശുപത്രിയിലെ രണ്ട് നഴ്‌സുമാര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇരുവരുടെയും നില ഗുരുതരമാണ് എന്ന് റിപ്പോർട്ടുകള്‍ പറയുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ സമ്പര്‍ക്കപ്പട്ടികയില്‍ 120 പേരാണ് ഉളളത്. സര്‍ക്കാര്‍ സംസ്ഥാന തലത്തില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഐസിഎംആറിന്റെ വൈറസ് റിസര്‍ച്ച് ആന്‍ഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിലാണ് നിപ കേസ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. സ്ഥിതിഗതികള്‍ സൂഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സമ്പര്‍ക്കമുണ്ടായവരെ കണ്ടെത്താന്‍ നീക്കം സജീവമാണെന്നും കേന്ദ്ര മെഡിക്കല്‍ സംഘം അറിയിച്ചു.
Read More