ബെംഗളൂരു: കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ( കെഐഎ ) പരിശോധനയുടെ മറവിൽ വിദേശ വനിതയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം. കൊറിയയിലേക്ക് പോകാൻ വിമാനത്താവളത്തിലെത്തിയ വിദേശ വനിതയെ എയർലൈൻ (എഐഎസ്എടിഎസ്) ജീവനക്കാരൻ അപാൻ അഹമ്മദ് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ടിക്കറ്റ് പരിശോധനയ്ക്കിടെ, സ്ത്രീയുടെ ബാഗിൽ നിന്ന് ബീപ്പ് ശബ്ദം വരുന്നുണ്ടെന്ന് അപാൻ അഹമ്മദ് പറഞ്ഞു, അവരെ പ്രത്യേകം പരിശോധിക്കാൻ ആവശ്യപ്പെട്ടു. ചെക്ക്-ഇൻ കൗണ്ടറിൽ പോയാൽ വിമാനത്തിന് വൈകുമെന്ന് പറഞ്ഞ് സ്ത്രീയെ പുരുഷന്മാരുടെ ടോയ്‌ലറ്റിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച്, പരിശോധനയുടെ…
Read MoreMonth: January 2026
ആരെയും വേദനിപ്പിക്കരുതെന്ന് കരുതി ആ മനുഷ്യൻ ചില സത്യങ്ങൾ മറച്ചുവെച്ചു; ടി സിദ്ധിഖ്
തിരുവനന്തപുരം: കുടുംബം തകര്‍ത്ത് തന്നെയും മക്കളെയും രണ്ടുവഴിക്കാക്കിയത് ഉമ്മന്‍ചാണ്ടിയാണെന്ന ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ആരോപണത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖ്. സ്വയം ശരങ്ങള്‍ ഏറ്റുവാങ്ങുമ്പോഴും ആരെയും വേദനിപ്പിക്കരുത് എന്ന് കരുതി ചില സത്യങ്ങള്‍ ആ മനുഷ്യന്‍ മറച്ചുവെച്ചു എന്നും ജീവിച്ചിരിക്കുമ്പോള്‍ വേട്ടയാടി മതിവരാതെ ചിലര്‍ ഇപ്പോഴും ഉമ്മന്‍ചാണ്ടിയെ വേട്ടയാടുകയാണെന്നും ടി സിദ്ദിഖ് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് സിദ്ദിഖിന്റെ വൈകാരിക പ്രതികരണം. ‘സ്വയം ശരങ്ങള്‍ ഏറ്റുവാങ്ങുമ്പോഴും ആരെയും വേദനിപ്പിക്കരുതെന്ന് കരുതി ചില സത്യങ്ങള്‍ ആ മനുഷ്യന്‍ മറച്ചുവെച്ചു. അതുകൊണ്ട്…
Read Moreപൊന്നിന്‍ തിളക്കം ഉയർന്ന് തന്നെ; ഒറ്റയടിക്ക് വര്‍ധിച്ചത് 4000 രൂപ; ഇന്നത്തെ നിരക്കറിയാം
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് 3960 രൂപ വര്‍ധിച്ചതോടെ പവന്‍ വില 1,17,000 കടന്നിരിക്കുകയാണ്. 1,17,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 495 രൂപയാണ് വര്‍ധിച്ചത്. 14,640 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
Read Moreമലെ മഹാദേശ്വര ഹിൽസ് ക്ഷേത്രത്തിൽ സന്ദർശകർക്ക് നിയന്ത്രണം
ബെംഗളുരു: പുലിയുടെആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തെ തുടർന്നു ചാമരാജനഗർ മലെ മഹാദേശ്വര ഹിൽസ് ക്ഷേത്രത്തിൽ സന്ദർശകർക്കു നിയന്ത്രണം ഏർപ്പെടുത്തി. ബുധനാഴ്ച്ച കാൽനടയായി എത്തിയ തീർഥാടക സംഘത്തിനു നേരെ നടന്ന പുലിയുടെ ആക്രമണത്തിൽ മണ്ഡ്യ സ്വദേശി പ്രവീൺ എന്ന 30 കാരൻ കൊല്ലപ്പെട്ടിരുന്നു. എംഎം ഹിൽസ് വന്യജീവി ഡിവിഷനിലെഡെപ്യൂട്ടി കൺസർവേറ്റർ ഓഫ്ഫോറസ്റ്റിന്റെ നിർദേശപ്രകാരംക്ഷേത്രത്തിലേക്കുള്ള പദയാത്രാറൂട്ടുകൾ നിർത്തിവയ്ക്കാനും കുന്നിൻമുകളിലേക്ക് നയിക്കുന്നവനമേഖലയിലൂടെ ഇരുചക്രകവാഹനങ്ങളിൽ ഭക്തരുടെ യാത്രനിയന്ത്രിക്കാനും അഡീഷണൽഡെപ്യൂട്ടി കമ്മീഷണർ ടി. ജവാരെഗൗഡയാണ് ഉത്തരവിട്ടത്. ശനിയാഴ്ചവരെ തീർഥാടകരും പ്രദേശവാസികളുംകാൽനടയായുംഇരുചക്രവാഹനങ്ങളിലുംഎത്തുന്നതിനാണ് താത്‌കാലികനിയന്ത്രണം ഏർപ്പെടുത്തിയത്.
Read Moreഅമ്മയെ കമ്പിപ്പാര കൊണ്ടടിച്ചു; മകള്‍ അറസ്റ്റില്‍
കൊച്ചി: ഫെയ്‌സ്‌ക്രീം മാറ്റിവെച്ചെന്ന് ആരോപിച്ച് അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച മകള്‍ അറസ്റ്റില്‍. വയനാട്ടില്‍ നിന്നാണ് കുമ്പളം പനങ്ങാട് തിട്ടയില്‍ വീട്ടില്‍ കുഞ്ഞന്‍ബാവയുടെയും സരസുവിന്റെയും മകള്‍ നിവ്യ(30)യെ പനങ്ങാട് പൊലീസ് പിടികൂടിയത്.തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. കമ്പിപ്പാര കൊണ്ടുള്ള ആക്രമണത്തില്‍ സരസുവിന്റെ വാരിയെല്ല് ഒടിഞ്ഞിരുന്നു. അമ്മയെ മകള്‍ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം, ലഹരിയടക്കമുള്ള കേസുകളില്‍ പ്രതിയാണ് മകള്‍ നിവ്യ.
Read Moreഉമ്മൻ ചാണ്ടിയുടെ ഭാര്യ പറഞ്ഞിട്ടാണ് കെഎസ്ആർടിസിയുടെ പടി താഴ്ത്തിയത്: ഗണേഷ് കുമാർ
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളുടെ പടിയുടെ ഉയരം കുറയ്ക്കാൻ കാരണം മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭാര്യയെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. താൻ ഗതാഗത വകുപ്പ് മന്ത്രിയായപ്പോൾ ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ ചാണ്ടിയെ ഒരിടത്തുവെച്ച് കണ്ടുവെന്നും പ്രായമായവർക്ക് കെഎസ്ആർടിസി ബസ്സിൽ കയറാൻ പടിയുടെ ഉയരക്കൂടുതൽ കാരണം ബുദ്ധിമുട്ടാണെന്നും അവർ തന്നോട് പറഞ്ഞിരുന്നുവെന്ന് കെ ബി ഗണേഷ് കുമാർ പറഞ്ഞു. ഇക്കാര്യം പരിഗണിച്ചാണ് ബസുകളുടെ പടിക്കെട്ടിന്റെ ഉയരം കുറച്ചതെന്ന് മന്ത്രി പറയുന്നു.
Read Moreഎറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയക്ക് വിധേയയായ യുവതി മരിച്ചു
എറണാകുളം: എറണാകുളം ജനറല്‍ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയില്‍ ഹൃദയം മാറ്റിവച്ച നേപ്പാള്‍ സ്വദേശിനി ദുര്‍ഗ കാമി മരണത്തിന് കീഴടങ്ങി. ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെ ആയിരുന്നു അന്ത്യം. ഡാനന്‍ എന്ന അപൂര്‍വ ജനിതക രോഗമായിരുന്നു യുവതിയ്ക്ക് ഉണ്ടായിരുന്നത്. ശ്വാസ കോശത്തിന്റെ പ്രവര്‍ത്തനം നിലച്ചതാണ് മരണത്തിലേക്ക് നയിച്ചത്. ഇതോടെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രാജ്യത്ത് ആദ്യമായി സര്‍ക്കാര്‍ ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ഹൃദയ ശസ്ത്രക്രിയ ആയിരുന്നു ദുര്‍ഗയുടേത്. വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം സ്വദേശി ഷിബുവിന്റെ ഹൃദയമാണ് നേപ്പാള്‍ സ്വദേശി…
Read Moreകേരളം കാണാനെത്തുന്ന കന്നഡിഗരുടെ എണ്ണത്തിൽ വർധന; കേരളത്തിലേക്കുള്ള ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ കര്‍ണാടക മൂന്നാമത്
ബെംഗളുരു: കേരളത്തിലേക്കുള്ള ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ കര്‍ണാടക മൂന്നാം സ്ഥാനത്താണെന്നു കേരള ടൂറിസം വകുപ്പ് ഇന്‍ഫര്‍ മേഷന്‍ ഓഫിസര്‍ ബാബു മഹേന്ദ്രന്‍ പറഞ്ഞു. തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവയാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍. കര്‍ണാടകയില്‍ നിന്നുള്ള തീര്‍ഥാടകരുടെ എണ്ണം ഓരോ വര്‍ഷവും കൂടുകയാണെന്നും അദ്ദേഹം പറഞ്ഞു. വിനോദ സഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കാന്‍ കേരള ടൂറിസം വകുപ്പ് നഗരത്തില്‍ സംഘടിപ്പിച്ച റോഡ് ഷോയ്ക്ക് എത്തിയതായിരുന്നു അദ്ദേഹം കേരള വിനോദ സഞ്ചാരത്തിനു കൊച്ചി മുസരീസ് ബിനാലെ മുതല്‍കൂട്ടാണ്. വേനലവധിക്കു മുന്നോടിയായി വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കാന്‍ രാജ്യത്തെ പ്രധാന…
Read Moreപ്രചരിക്കുന്ന വിഡിയോ വ്യാജം; നിക്ഷേപത്തട്ടിപ്പില്‍ ജാഗ്രത വേണമെന്ന് സുധ മൂര്‍ത്തി
ബെംഗളുരു: തന്റെ പേരിലുള്ള വ്യാജ വിഡിയോയും ശബ്ദ സന്ദേശവും ഉപയോഗിച്ചുള്ള നിക്ഷേപത്തട്ടിപ്പിനെതിരെ ജാഗ്രത വേണമെന്നു സുധ മൂര്‍ത്തി പറഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോ തന്റെ അറിവോടെയല്ല. തട്ടിപ്പില്‍ വീഴാതെ ശ്രദ്ധിക്കണം. തനിക്കറിയാവുന്ന ആളുകളും പണം നിക്ഷേപിച്ചവ രിലുണ്ടെന്നും സുധ മൂര്‍ത്തി പറഞ്ഞു. കുറഞ്ഞ തുക നിക്ഷേപിച്ചാല്‍ വന്‍ തുക മടക്കി ലഭിക്കുമെന്നു സുധ മൂര്‍ത്തി പറയുന്ന തായുള്ള വിഡിയോയാണു സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇതു വിശ്വസിച്ച ഒട്ടേറെ ആളു കള്‍ക്കു പണം നഷ്ടപ്പെട്ടിട്ടുണ്ട്.
Read Moreകെഎസ്ആർടിസിയിൽ പുതിയ പദ്ധതി; ബെംഗളൂരുവിലേക്കുളള ബസുകളിൽ ഭക്ഷണം വിതരണം ചെയ്യാനൊരുങ്ങി ചിക്കിങ്
വിവിധ പരിഷ്കരണങ്ങളും പദ്ധതികളുമായി ജനമനസ് കീഴടക്കിയ കെ എസ് ആർ ടി സി പുതിയ പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നു. ഇന്ത്യൻ-അറേബ്യൻ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ശൃംഖലയായ ചിക്കിങ് (Chicking) കെഎസ്ആർടിസി ബസുകളിൽ ഭക്ഷണം വിതരണം ചെയ്യും. 5 ബജറ്റ് ടൂറിസം വാഹനങ്ങളിലാണ് പദ്ധതി നടപ്പിലാക്കുകയെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. ബെംഗളൂരുവിലേക്കുള്ള ബസുകളിലാണ് ആദ്യം പദ്ധതി നടപ്പിലാക്കുക. വാഹനം പാർക്ക് ചെയ്യാൻ കഴിയുന്ന ഔട്ട്ലെറ്റുകളിൽ വണ്ടി നിർത്തി നൽകും. നിർത്തുന്ന ഔട്ട്ലെറ്റുകളിൽ നിന്ന് ഡ്രൈവർക്കും കണ്ടക്ടർക്കും സൗജന്യ ഭക്ഷണവും ലഭിക്കും. പ്രത്യേക വാട്ട്സ്…
Read More