കെഎസ്ആർടിസിയിൽ പുതിയ പദ്ധതി; ബെം​ഗളൂരുവിലേക്കുളള ബസുകളിൽ ഭക്ഷണം വിതരണം ചെയ്യാനൊരുങ്ങി ചിക്കിങ്

വിവിധ പരിഷ്കരണങ്ങളും പദ്ധതികളുമായി ജനമനസ് കീ‍ഴടക്കിയ കെ എസ് ആർ ടി സി പുതിയ പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നു.

ഇന്ത്യൻ-അറേബ്യൻ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ശൃംഖലയായ ചിക്കിങ് (Chicking) കെഎസ്ആർടിസി ബസുകളിൽ ഭക്ഷണം വിതരണം ചെയ്യും. 5 ബജറ്റ് ടൂറിസം വാഹനങ്ങളിലാണ് പദ്ധതി നടപ്പിലാക്കുകയെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു.

  ആകാശത്ത് വീണ്ടും അഭ്യാസക്കടൽ; അഭ്യൂഹങ്ങൾക്ക് വിരാമം, എയ്റോ ഇന്ത്യയുടെ 16-ാം പതിപ്പ് ബെംഗളൂരുവിൽ തന്നെ

ബെം​ഗളൂരുവിലേക്കുള്ള ബസുകളിലാണ് ആദ്യം പദ്ധതി നടപ്പിലാക്കുക. വാഹനം പാർക്ക് ചെയ്യാൻ കഴിയുന്ന ഔട്ട്ലെറ്റുകളിൽ വണ്ടി നിർത്തി നൽകും. നിർത്തുന്ന ഔട്ട്ലെറ്റുകളിൽ നിന്ന് ഡ്രൈവർക്കും കണ്ടക്ടർക്കും സൗജന്യ ഭക്ഷണവും ലഭിക്കും. പ്രത്യേക വാട്ട്സ് ആപ്പ് നമ്പറും ഭക്ഷണം ബുക്ക് ചെയ്യാൻ സജ്ജമാക്കിയിട്ടുണ്ട്.

യാത്രക്കാർക്ക് ക്യൂ ആർ കോഡ് വഴി അടുത്തുള്ള ഔട്ട്ലെറ്റിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യാവുന്നതാണ്. 25 ശതമാനം ഡിസ്കൗണ്ടിലായിരിക്കും വിൽപ്പന. ആദ്യമായാണ് സ്വകാര്യ കമ്പനിയുമായി പദ്ധതിയിൽ ഏർപ്പെടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ റോഡരികിൽ ഉപേക്ഷിച്ച 1,581 വാഹനങ്ങൾ നീക്കം ചെയ്യാനുള്ള വിപുലമായ യജ്ഞത്തിന് തുടക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ
[masterslider id="10"]

Related posts