കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇന്ന് രണ്ടുതവണ കുതിച്ചുയർന്നു ലക്ഷത്തിന് തൊട്ടരികിലെത്തി. രാവിലെ റെക്കോഡ് ഭേദിച്ച വില ഉച്ചക്ക് വീണ്ടും കൂടിയതോടെ ഇന്ന് രണ്ട് തവണയാണ് പുതിയ റെക്കോഡിട്ടത്. ഉച്ചക്ക് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 12,410 രൂപയും പവന് 99,280 രൂപയുമായി. ഇന്ന് രാവിലെ സ്വർണം ഗ്രാമിന് 75 രൂപ വർധിച്ചിരുന്നു. 12,350 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന്റെ വില. പവന്റെ വില രാവിലെ 600 രൂപ വർധിച്ച് 98,800 രൂപയായിരുന്നു. ഇതിന് മുമ്പ് ഡിസംബർ 12നായിരുന്നു…
Read MoreYear: 2025
നദി മലിനീകരണം പരിധി കവിയുന്നു: നഗരത്തിൽ നിങ്ങൾ കുടിക്കുന്ന വെള്ളം എന്താണെന്ന് നിങ്ങൾക്കറിയാമോ?
ബെംഗളൂരു: സംസ്ഥാനത്തെ മിക്ക നദികളിലെയും വെള്ളം കുടിക്കാൻ യോഗ്യമല്ലെന്ന വാർത്ത അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അതേസമയം, മറ്റൊരു ആശങ്കാജനകമായ വിവരം പുറത്തുവന്നിട്ടുണ്ട്, സംസ്ഥാനത്തുടനീളമുള്ള 693.75 കിലോമീറ്റർ നദികൾ മലിനീകരിക്കപ്പെട്ടിട്ടുണ്ടെന്നും ഈ മലിനമായ നദികളിൽ നിന്ന് നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും കുടിവെള്ളം വിതരണം ചെയ്യുന്നുണ്ടെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. നഗരപ്രദേശങ്ങളിലെയും ഗ്രാമപ്രദേശങ്ങളിലെയും വീടുകളിൽ നിന്നുള്ള സംസ്കരിക്കാത്ത മലിനജലം നേരിട്ട് നദികളിലേക്ക് ഒഴുക്കിവിടുന്നതിനാൽ ജലത്തിന്റെ ഗുണനിലവാരം ഗണ്യമായി വഷളാകുന്നു. അർക്കാവതി, ലക്ഷ്മൺ തീർത്ഥ, തുംഗഭദ്ര, ഭദ്ര, തുംഗ, കാവേരി, കബിനി, കാഗിന, കൃഷ്ണ, ഷിംഷ, ഭീമ, നേത്രാവതി നദികൾ മലിനമായ നിലയിലാണ്.…
Read Moreഐടി നഗരത്തിലെ രണ്ടാം വിമാനത്താവള സാധ്യതാപഠനത്തിന് നടപടിയുമായി സംസ്ഥാന സർക്കാർ; സാധ്യതാപഠനം മൂന്നിടങ്ങളിൽ
ബെംഗളൂരു :നഗരത്തിലെ രണ്ടാം വിമാനത്താവളത്തിനുള്ള സാധ്യതാപഠനത്തിന് നടപടിയുമായി സംസ്ഥാന സർക്കാർ. മൂന്നിടങ്ങളിൽ സാധ്യത പഠനം നടത്താൻ കർണാടക സ്റ്റേറ്റ് ഇൻഡട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡിവലപ്‌മെന്റ് കോർപ്പറേഷൻ (കെഎസ്‌ഐഐഡിസി) ടെൻഡർ ക്ഷണിച്ചു. കനകപുര റോഡിന് സമീപമുള്ള രണ്ടിടങ്ങളിലും തുമക്കൂരു റോഡിലെ ഒരിടവുമാണ് പുതിയ വിമാനത്താവളത്തിനായി കണ്ടെത്തിയിരിക്കുന്നത്. ഈ സ്ഥലങ്ങളിൽ വിശദമായ സാധ്യതാപഠനം നടത്താനാണ് ഒരുങ്ങുന്നത്. ഈ സ്ഥലങ്ങളിൽ വിമാനത്താവളം അതോറിറ്റി പ്രാഥമിക പഠനം നടത്തിയിരുന്നു. എന്നാൽ സമഗ്രമായ പഠനം നടത്താനാണ് ഇപ്പോൾ ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. കനകപുര റോഡിലെ ചുഡഹള്ളി, സോമനഹള്ളി, തുമക്കുരു റോഡിലെ നെലമംഗല എന്നിവിടങ്ങളിലാണ്…
Read Moreചാര്‍ജ് വര്‍ധനയില്‍ പിന്നോട്ടില്ലെന്ന് വ്യക്തമാക്കി നമ്മ മെട്രോ; ജനങ്ങൾ യാത്ര ചെയ്യുന്നത് രാജ്യത്തെ മെട്രോകളിലെ ഏറ്റവും അധിക ടിക്കറ്റ് നിരക്കിൽ
ബെംഗളൂരു: ഒട്ടേറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയ നമ്മ മെട്രോ ചാര്‍ജ് വര്‍ധന പിന്‍വലിക്കില്ലെന്ന്. ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍(ബിഎംആര്‍സി) വ്യക്തമാക്കിയത്. യാത്രക്കാര്‍ക്ക് തിരിച്ചടിയാകുന്നു. ചാര്‍ജ് നിര്‍ണായ സമിതിയുടെ ശുപാര്‍ശകള്‍ പാലിക്കാന്‍ നിയമപരമായി ബാധ്യസ്ഥരാണെന്നും അതിനാല്‍ സ്വന്തമായി ചാര്‍ജ് മാറ്റാന്‍ കഴിയില്ലെന്നും ആണ് ബിഎംആര്‍സിഎല്ലിന്റെ നിലപാട്. ര്ാജ്യത്തെ മെട്രോകളിലെ ഏറ്റവും അധിക ടിക്കറ്റ് ചാര്‍ജ് കൊടുത്താണ് നഗരത്തിലെ യാത്രക്കാര്‍ സഞ്ചരിക്കുന്നത്. നിലവില്‍ കുറഞ്ഞ ചാര്‍ജ് 10 രൂപയും കൂടിയ ചാര്‍ജ് 90 രൂപയുമാണ്. ഫെബ്രുവരിയില്‍ ചാര്‍ജ് വര്‍ധിപ്പിച്ചത് മുതല്‍ പിന്‍വലിക്കണമെന്ന് ആവശ്യ പ്പെട്ട് യാത്രക്കാരും വിവിധ സംഘടനകളും രംഗതത്തുണ്ട്.…
Read Moreയാത്രക്കാരുടെ വർധന കർണാടക ആർടിസി ഇവിടെങ്ങളിൽ നാല് പുതിയ ഡിപ്പോകൾ കൂടി ഒരുക്കും
ബംഗളുരു : മൈസൂരുവിൽ നഗര യാത്രക്കാരുടെ എണ്ണത്തിൽ മൂന്നിരട്ടി വർധനയുണ്ടായതിനെത്തുടർന്ന് പുതിയ നാല് ഡിപ്പോകൾ ഒരുക്കുമെന്ന് കർണാടക ആർടിസി അധികൃതർ അറിയിച്ചു. കൂടുതൽ സിറ്റി ബസ് സർവീസുകളും ഇത് കൈാര്യം ചെയ്യാനുമായാണ് പുതിയ ഡിപ്പോകൾ ഒരുക്കുക. ടൂറിസം സീസണിലും ദസറയിലും ഇതര സംസ്ഥാനത്തുനിന്നടക്കം മുൻ വർഷത്തേക്കാൾ ഇരട്ടി യാത്രക്കാരാണ് സിറ്റി സർവീസുകളെ ആശ്രയിക്കുന്നത്. നിലവിലുള്ള സർവീസുകൾ ഇത്രയും യാത്രക്കാരെ കൈകാര്യം ചെയ്യാൻ പര്യാപ്തമല്ല. അതിനാലാണ് പുതിയ തീരുമാനം. നാല് ഡിപ്പോകൾക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്താൻ മൈസൂരു വികസന അതോറിറ്റിക്ക് നിർദേശം സമർപ്പിച്ചിരിക്കുകയാണ് കെഎസ്ആർടിസി മൈസൂരു…
Read Moreഅധികാരപ്പോരിനിടയിൽ വീണ്ടും അത്താഴവിരുന്ന്; ഇത്തവണ പങ്കെടുത്തത് 30-ഓളം പേർ
ബെംഗളൂരു : അധികാരപ്പോരിന് വീണ്ടും ചൂടുപകർന്ന് അത്താഴവിരുന്ന്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും അദ്ദേഹത്തിന്റെ അനുയായികളായ എംഎൽഎമാരും മന്ത്രിമാരും പങ്കെടുത്ത അത്താഴവിരുന്ന് വ്യാഴാഴ്ച രാത്രി വൈകി ബെളഗാവിയിലാണ് നടന്നത്. മന്ത്രിമാരായ കെ.എച്ച്. മുനിയപ്പ, മംഗൽ വൈദ്യ, എം.സി. സുധാകർ, എംഎൽഎമാരായ എൻ.എ. ഹാരിസ്, രമേഷ് ബന്ദിസിദ്ദെഗൗഡ, എച്ച്.സി. ബാലകൃഷ്ണ, ഗണേശ് ഹുക്കേരി, ദർശൻ ധ്രുവനാരായണ, അശോക് കുമാർ റായ്, കെ.എൻ. നഞ്‌ജെഗൗഡ തുടങ്ങി 30-ഓളം പേർ പങ്കെടുത്തതായാണ് വിവരം. ബിജെപിയിൽനിന്ന് അച്ചടക്കനടപടി സ്വീകരിച്ച് പുറത്താക്കപ്പെട്ട എംഎൽഎമാരായ എസ്.ടി. സോമശേഖറും ശിവറാം ഹെബ്ബാറും വിരുന്നിനെത്തിയത് ശ്രദ്ധേയമായി. എംഎൽഎമാരുടെ…
Read More‘നീതി പൂർണമായും നടപ്പായില്ല’; ‘ആസൂത്രണം ചെയ്‌തവർ പകൽ വെളിച്ചത്തിലുണ്ട്, അവർ ശിക്ഷിക്കപ്പെടണം; നടിയെ ആക്രമിച്ച കേസിൽ ഗുഢാലോചന ആവർത്തിച്ച് മഞ്ജു വാര്യർ
നടിയെ ആക്രമിച്ച കേസിൽ ശിക്ഷാവിധി വന്നതിന് പിന്നാലെ ആദ്യമായി പരസ്യപ്രതികരണം നടത്തി നടി മഞ്ജു വാര്യർ. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ആയിരുന്നു മഞ്ജു വാര്യരുടെ പ്രതികരണം. വിഷയത്തിൽ അതിജീവിത തന്നെ തന്റെ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് അടുത്ത സുഹൃത്ത് മഞ്ജു വാര്യർ ഇപ്പോൾ പ്രതികരിച്ചത്. കോടതിയോട് ആദരവുണ്ടെന്നും എന്നാൽ നീതി പൂർണമായി നടപ്പിലായെന്ന് പറയാൻ കഴിയില്ലെന്നും മഞ്ജു വാര്യർ പറഞ്ഞു. കുറ്റം ചെയ്‌തവർ മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ എന്നും അത് ആസൂത്രണം ചെയ്‌തവർ ഇപ്പോൾ പുറത്താണെന്നും മഞ്ജു പറഞ്ഞു. സ്ത്രീകൾക്ക് തൊഴിലിടങ്ങളിലും തെരുവിലും ജീവിതത്തിലും സധൈര്യം തലയുയർത്തിപ്പിടിച്ച്…
Read Moreകോടതി വിധിയിൽ അത്ഭുതമില്ല, നിയമത്തിന്റെ മുന്നിൽ ഈ രാജ്യത്തെ എല്ലാ പൗരരും തുല്യരല്ലെന്ന് തിരിച്ചറിയുന്നു; ആദ്യമായി പ്രതികരിച്ച് അതിജീവിത
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് വിധിയില്‍ പ്രതികരിച്ച് അതിജീവിത. നിയമത്തിന്റെ മുന്‍പില്‍ ഈ രാജ്യത്തിലെ എല്ലാ പൗരന്മാരും തുല്യരല്ലെന്ന തിരിച്ചറിവ് നല്‍കിയതിന് നന്ദിയെന്നാണ് അതിജീവിത സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ പ്രതികരിച്ചിരിക്കുന്നത്. ട്രയല്‍ കോടതിയില്‍ തന്റെ വിശ്വാസം നഷ്ടപ്പെടാന്‍ കാരണമായ കാര്യങ്ങള്‍ എണ്ണിയെണ്ണി പറയുന്നതാണ് അതിജീവിതയുടെ പോസ്റ്റ്. ”എട്ടു വര്‍ഷം, ഒമ്പത് മാസം, 23 ദിവസങ്ങള്‍. ഏറ്റവും വേദനാജനകമായ ഈ യാത്രയുടെ അവസാനമെന്നോണം വെളിച്ചത്തിന്റെ നേരിയ ഒരു കണിക ഞാന്‍ കാണുന്നു. പ്രതികളില്‍ ആറു പേര്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നു. എന്റെ വേദനകളെ നുണയെന്നും ഈ കേസ് കെട്ടിച്ചമച്ച…
Read Moreഒന്നരമാസം വിശ്രമ കാലം; ടിബറ്റൻ ആത്മീയ നേതാ വ് ദലൈലാമ കർണാടകത്തിൽ എത്തി
ബെംഗളൂരു : ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമ കർണാടകത്തിലെ ഉത്തര കന്നഡ ജില്ലയിലുള്ള മുണ്ട്‌ഗോഡ് ടിബറ്റൻ കേന്ദ്രത്തിലെത്തി. ഡ്രിപങ് ഗൊമാങ് ആശ്രമത്തിൽ ഒന്നരമാസം വിശ്രമത്തിലാവും ദലൈലാമ. ധർമശാലയിൽനിന്ന് ഡൽഹിവഴിയാണ് അദ്ദേഹം കർണാടകത്തിലെത്തിയത്. ഹുബ്ബള്ളി വിമാനത്താവളത്തിൽ ആശ്രമം മേധാവികളും ജില്ലാഭരണകൂടവും ചേർന്ന് സ്വീകരിച്ചു. ഡെപ്യൂട്ടി കമ്മിഷണർ ദിവ്യ പ്രഭു, ഹുബ്ബള്ളി-ധാർവാഡ് പോലീസ് കമ്മിഷണർ എൻ. ശശികുമാർ തുടങ്ങിയവർ സന്നിഹിതരായി. തുടർന്ന് റോഡ് മാർഗം മുണ്ട്‌ഗോഡ് ആശ്രമത്തിലെത്തി. ദലൈലാമയ്ക്ക് ആശ്രമത്തിൽ ഉജ്ജ്വല വരവേൽപ്പ് ലഭിച്ചു. ധാർവാഡ് പോലീസ് കമ്മിഷണർ ഗുഞ്ചൻ ആര്യ, കാർവാർ ഡെപ്യൂട്ടി കമ്മിഷണർ ലക്ഷ്മിപ്രിയ,…
Read Moreപുതുവർഷത്തിലേക്കുള്ള കൗണ്ട്ഡൗൺ: ബെംഗളൂരുവിൽ നേരത്തെ തന്നെ കളത്തിലിറങ്ങി പോലീസ്
ബെംഗളൂരു: 2025 അവസാനിക്കാൻ പോകുന്ന ദിവസങ്ങൾ മാത്രമേയുള്ളൂ, 2026 ലെ പുതുവത്സരത്തെ വരവേൽക്കാനുള്ള എല്ലാ ഒരുക്കങ്ങളും പുരോഗമിക്കുകയാണ് . ബെംഗളൂരുവിൽ പുതുവത്സര വരവേൽപ്പ് വളരെ ആഘോഷത്തിലാണ്, പബ്ബുകളും ക്ലബ്ബുകളും റസ്റ്റോറന്റുകളും ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കും. അതിനാൽ, അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതൽ നടപടിയായി പോലീസിന് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. നഗരത്തിലുടനീളം ബാരിക്കേഡുകൾ സ്ഥാപിക്കുന്നതിനും വാഹനങ്ങൾ പരിശോധിക്കുന്നതിനുമുള്ള നടപടികൾ ഇതിനകം ആരംഭിച്ചു. മയക്കുമരുന്നുകളുടെ ഗതാഗതത്തിലും വിൽപ്പനയിലുമാണ് പ്രധാന ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, എല്ലാ പോലീസ് സ്റ്റേഷനുകളിലും പോലീസ് പരിശോധനകൾ നടക്കുന്നുണ്ട്. ഓട്ടോകൾ, കാറുകൾ, ബൈക്കുകൾ എന്നിവയുൾപ്പെടെ എല്ലാ വാഹനങ്ങളും…
Read More